For faster navigation, this Iframe is preloading the Wikiwand page for സാൽമണെല്ലോസിസ്.

സാൽമണെല്ലോസിസ്

സാൽമണെല്ലോസിസ്
ഇലക്ട്രോൺ മൈക്രോഗ്രാഫ് Salmonella typhimurium (red) invading cultured human cells
സ്പെഷ്യാലിറ്റിInfectious disease
ലക്ഷണങ്ങൾDiarrhea, fever, abdominal cramps, vomiting
സങ്കീർണതReactive arthritis, irritable bowel syndrome
സാധാരണ തുടക്കം0.5–3 days post exposure
കാലാവധി4–7 days
തരങ്ങൾTyphoidal, nontyphoidal
കാരണങ്ങൾSalmonella'
അപകടസാധ്യത ഘടകങ്ങൾOld, young, weak immune system, bottle feeding, proton pump inhibitors
ഡയഗ്നോസ്റ്റിക് രീതിStool test
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Other types of gastroenteritis[1]
പ്രതിരോധംProper preparation and cooking of food
TreatmentFluids by mouth, intravenous fluids, antibiotics
ആവൃത്തി1.2 million non–typhoidal cases per year (US)
മരണം268,000 (2015)[2]

സാൽമൊണെല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയങ്ങൾ മൂലം മനുഷ്യരെ ബാധിക്കുന്ന രോഗാവസ്ഥയാണ് സാൽമണെല്ലോസിസ് (Salmonellosis)[3]. പനി, ഛർദ്ദി, വയറിളക്കം, കഠിനമായ വയറുവേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. നിർജ്ജലീകരണത്തിനും സാധ്യതയുണ്ട്. വളരെ പ്രായമായവരിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം അപകടകരമായിത്തീരാറുണ്ട്. പ്രത്യേക ഇനം സാൽമൊണെല്ല മൂലം ടൈഫോയ്ഡ് പനിയും പാരാടൈഫോയ്ഡ് പനിയും ഉണ്ടാവാറുണ്ട്.

രോഗകാരി

[തിരുത്തുക]

രണ്ട് സ്പീഷീസിലുള്ള സാൽമൊണെല്ലരോഗമുണ്ടാക്കുന്നു (Salmonella bongori and Salmonella enterica). അണുബാധയുള്ള മാംസം, മുട്ട, പാൽ എന്നിവ വഴിയാണ് രോഗപ്പകർച്ച[4]. പൂച്ച, നായ, മറ്റ് ഉരഗങ്ങൾ എന്നിവ രോഗാണു വാഹകരായിത്തീരാറുണ്ട്. മലപരിശോധനയിലൂടെ രോഗനിർണ്ണയം നടത്തുന്നു.

രോഗനിയന്ത്രണം

[തിരുത്തുക]

ശുചിത്വപാലനവും ഭക്ഷണം നന്നായി വേവിച്ച് മാത്രം കഴിക്കുന്നതും വഴി രോഗപ്പകർച്ച തടയാം. ചെറിയ തരത്തിലുള്ള രോഗബാധ പ്രത്യേക ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നു. എന്നാൽ, രോഗബാധ കൂടുന്ന സാഹചര്യത്തിൽ, ആന്റിബയോട്ടിക് ഔഷധങ്ങൾ ഉൾപ്പെടെ നൽകേണ്ടി വരുന്നു. അമേരിക്കയിലും‍‍ യൂറോപ്യൻ രാജ്യങ്ങളിലും ഉൾപ്പെടെ ലക്ഷക്കണക്കിന് പേർക്ക് സാൽമണെല്ലോസിസ് മൂലമുള്ള വയറിളക്കം ബാധിക്കുന്നു. മരണ നിരക്കും ഇതിൽ വളരെക്കൂടുതലാണ്.

ലക്ഷണങ്ങൾ

[തിരുത്തുക]

രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒരു ദിവസത്തിനകം തന്നെ ചെറുകുടലിൽ ബാകടീരിയ പെരുകുകയും വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണുകയും ചെയ്യുന്നു. കൊഴുപ്പും പഴുപ്പും രക്തവും കലർന്ന മലം പ്രധാന ലക്ഷണമാണ്. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ രോഗിക്ക് ഐ. വി. ഫ്ലൂയിഡ് നൽകി നിർജ്ജലീകരണം തടയുന്നു. കുടലിൽ നിന്നും രക്തപര്യയന വ്യവസ്ഥയിലേക്ക് രോഗം പകരുകയാണെങ്കിൽ, ആൻറിബയോട്ടിക് ഔഷധങ്ങൾ ഉപയോഗിച്ച് രോഗനിയന്ത്രണം നടത്താത്ത പക്ഷം മരണം വരെ സംഭവിക്കാം.

കാരണങ്ങൾ

[തിരുത്തുക]
An infographic illustrating how Salmonella bacteria spread from the farm
  • Contaminated food, often having no unusual look or smell[5]
  • മലിനമായ ഭക്ഷണ പദാർത്ഥങ്ങലുടെ ഉപയോഗം.
  • മലിനമായ അടുക്കള സാഹചര്യം - കാന്റീൻ, ഹോസ്റ്റൽ എന്നിവിടങ്ങളിലെ അടുക്കളകളിൽ നിന്നും പലപ്പോഴും രോഗപ്പകർച്ചയുണ്ടാവുന്നു.
  • രോഗം ബാധിച്ച ജന്തുക്കളിൽ നിന്നുമുള്ള പകർച്ച.
  • മലിന ജലം അല്ലെങ്കിൽ കെട്ടിക്കിടക്കുന്ന ജലം ഉപയോഗിക്കുന്നത് വഴി പകരാം
  • പൗൾട്രി ഫാം വഴി പകരാം
  • വളർത്തുന്ന ഉരഗങ്ങളിലൂടെ പകരാം [6][7] ,[8]
  • തവള പോലുള്ള ഉഭയജീവികളിലൂടെ പകരാം

അവലംബം

[തിരുത്തുക]
  1. Hald, T. (2013). Advances in microbial food safety: 2. Pathogen update: Salmonella (in ഇംഗ്ലീഷ്). Elsevier Inc. Chapters. p. 2.2. ISBN 9780128089606. Archived from the original on 2017-09-10.
  2. GBD 2015 Mortality and Causes of Death, Collaborators. (8 October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980-2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–1544. doi:10.1016/s0140-6736(16)31012-1. PMID 27733281. ((cite journal)): |first1= has generic name (help)CS1 maint: numeric names: authors list (link)
  3. "Salmonella". CDC (in അമേരിക്കൻ ഇംഗ്ലീഷ്). 9 March 2015. Archived from the original on 25 May 2017. Retrieved 7 May 2017.
  4. "Salmonella". World Health Organization. Archived from the original on 17 April 2017. Retrieved 7 May 2017.
  5. Jeanne Goldberg (24 February 2012). "Are the bacteria that make food smell and taste bad the same ones that make you sick?". Tufts.edu. Retrieved 28 May 2018.
  6. "Reptile-Associated Salmonellosis—Selected States, 1998–2002". Centers for Disease Control and Prevention. 12 December 2003. Archived from the original on 6 October 2011. Retrieved 9 October 2011.
  7. Mermin J, Hoar B, Angulo FJ (March 1997). "Iguanas and Salmonella marina infection in children: a reflection of the increasing incidence of reptile-associated salmonellosis in the United States". Pediatrics. 99 (3): 399–402. doi:10.1542/peds.99.3.399. PMID 9041295.
  8. "Ongoing investigation into reptile associated salmonella infections". Health Protection Report. 3 (14). 9 April 2009. Archived from the original on 29 April 2009. Retrieved 12 April 2009.
{{bottomLinkPreText}} {{bottomLinkText}}
സാൽമണെല്ലോസിസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?