എബ്രായബൈബിളിന്റെ ഭാഗമായ സങ്കീർത്തനപ്പുസ്തകത്തിലെ ഏറ്റവും പ്രസിദ്ധമായ കീർത്തനമാണ് 23-ആം സങ്കീർത്തനം.[1] ഇതിൽ സങ്കീർത്തകൻ, തന്നെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആട്ടിടയനായി ദൈവത്തെ സങ്കല്പിക്കുന്നു. യഹൂദമതത്തിലുംക്രിസ്തുമതത്തിലും വിശ്വാസികൾക്ക് ഒരു പോലെ പ്രിയങ്കരമാണ് ഈ കീർത്തനം. ഇരുമതങ്ങളിലും ഇത് പ്രാർത്ഥനാമുറകളിൽ പലതിന്റെയും ഭാഗവുമാണ്. "കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" എന്നാണ് ഇതിന്റെ പ്രസിദ്ധമായ തുടക്കം.
ആട്ടിടയന്റെ ബിംബത്തെ ആശ്രയിച്ചുള്ള ദൈവ, രക്ഷകസങ്കല്പങ്ങൾ യഹൂദ-ക്രിസ്തീയധാർമ്മികതകളിൽ ഏറെ വേരോട്ടമുള്ളതാണ്. സങ്കീർത്തനങ്ങളിൽ പലതിന്റേയും കർത്താവായി കരുതപ്പെടുന്ന ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദ്, ആദ്യം ഒരിടയബാലൻ ആയിരുന്നതായി എബ്രായബൈബിൾ (പഴയനിയമം) പറയുന്നു. ആടുകൾക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ ഒരുങ്ങുന്ന 'നല്ലിടയൻ' ആയി യേശുവിനെ ചിത്രീകരിക്കുന്ന പുതിയനിയമത്തിലെയോഹന്നാന്റെ സുവിശേഷം[2] ഈ സങ്കീർത്തനത്തെ പിന്തുടരുന്നു.
കർത്തൃപ്രാർത്ഥന കഴിഞ്ഞാൽ "പാശ്ചാത്യ"-സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന കവിത എന്ന് ഈ കീർത്തനത്തെ ജാക്ക് മൈൽസ് വിശേഷിപ്പിച്ചിട്ടുണ്ട്.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്
↑ജാക്ക് മൈൽസ് "God: A Biography" (പുറം 281) "....the best-known Psalm in the Psalter and perhaps the best-known poem in Western literature after the Lord's Prayer."
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!