ശാന്തുംമൂല
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ശാന്തുംമൂല. മലയിൻകീഴ് നിന്നും ഒന്നര കിലോമീറ്റർ ദൂരെയാണ് ശാന്തുംമൂല സ്ഥിതിചെയ്യുന്നത്. പാപ്പനംകോട്-കരമന റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത ഇതുവഴി കടന്നുപോകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുളള കയനിമംഗലം മഹാദേവ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. ക്ഷേത്രക്കുളം ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സാണ്. തുമരിച്ചൽ എൽ.പി.എസ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.