കാട്ടുജീരകം
Vernonia anthelmintica | |
---|---|
വിത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
(unranked): | Angiospermae
|
(unranked): | Eudicots
|
Order: | Asterales
|
Family: | Asteraceae
|
Genus: | |
Species: | V. anthelmintica
|
Binomial name | |
Vernonia anthelmintica (L.) Willd., 1803
|
ഒരു ചെറിയകുറ്റിച്ചെടിയാണ് കാട്ടുജീരകം. (ശാസ്ത്രീയനാമം: Vernonia Anthelmintica). കാട്ടുജീരകത്തെ സംസ്കൃതത്തിൽ സോമരാജി എന്നും ഹിന്ദിയിൽ ബൻജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികിൽസക്കെന്നു സൂചിപ്പിക്കുന്നു.
വിവരണം
[തിരുത്തുക]നേരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയിൽ 1500 മീറ്റർ ഉയരം വരെയുള്ള സ്ഥലങ്ങളിൽ വളരുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം
ഗുണം :ലഘു
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വിത്ത്, ഇല, വേര് [1]
ഔഷധ ഉപയോഗം
[തിരുത്തുക]ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.
അവലംബം
[തിരുത്തുക]- Medicinal Plants- SK Jain, National Book Trust, India
- http://indiabiodiversity.org/species/show/262963
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Vernonia Anthelmintica at Wikimedia Commons
- Vernonia Anthelmintica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.