യു.പി. സ്കൂൾ പുന്നപ്ര
1930-ൽ പുന്നപ്രയിൽ സ്വാപിതമായ ഒരു വിദ്യാലയമാണ് ഹരിതവിദ്യാലയം (യു. പി. എസ്. പുന്നപ്ര). എൻ. എസ്. എസ്. കരയോഗം വകയായ ഈ സ്ക്കൂളിൽ ആർ. രമേഷ് ബാബു മാനേജർ,കെ. പ്രസന്നകുമാർ ഹെഡ്മാസ്റ്റർ, സി. എ. സലിം പി. റ്റി. എ. പ്രസിഡൻറ് എന്നിവർ അമരക്കാരാണ്.
കേരളത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വലിയ സ്വതന്ത്ര യു. പി. സ്സ്കൂൾ ഹരിതവിദ്യാലയമാണ്[അവലംബം ആവശ്യമാണ്]
ക്ലബ്ബുകൾ
[തിരുത്തുക]- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യ ശാസല്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സംഗീത ക്ലാസ്സ്
- കാർഷിക ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിവരസാങ്കേതിക ക്ലബ്ബ്
- സ്ക്കൂൾ പാർലമെൻറ്
- സ്പോർട്സ് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- റോഡ് സുരക്ഷാസേന
മറ്റ് പ്രവർത്തനങ്ങൾ
[തിരുത്തുക]1998ൽ കായിക അദ്ധ്യാപകൻ വിരമിച്ചിട്ടും തുടർന്ന് ഇങ്ങോട്ട് കായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ പരിശീലനം നൽകുന്നത് ചിത്രകലാദ്ധ്യാപനായിരുന്ന കെ. വാസുദേവൻനായരാണ്. 38 വർഷക്കാലമായി തുടർച്ചയായി കായിക മത്സരങ്ങളിൽ
സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുവരുന്നു.[അവലംബം ആവശ്യമാണ്] ഉപജില്ലാ വിദ്യാഭ്യാസ പരിപാടികളിൽ ഏതെങ്കിലും ഒന്ന് എല്ലാ വർഷവും ഈ സ്ക്കൂളിൽ വച്ച് നടത്താറുണ്ട്. ജൈവവൈവിധ്യ വർഷവുമായി ബന്ധപ്പെട്ട് കൃഷി ഒരു സംസ്ക്കാരമായി മാറ്റുന്നതിനുവേണ്ടി, ചൊരിമണലിലും പൊന്ന് വിളയിക്കാമെന്ന് കൃഷിഭവൻറെ സഹകരണത്തോടെ നെൽകൃഷി ചെയ്ത്, വിളവെടുപ്പിലൂടെ ഈ വർഷം തെളിയിക്കുവാൻ സാധിച്ചു.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.