മംഗലം പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തിരൂർ ബ്ളോക്കിലാണ് മംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മംഗലം വില്ലേജുപരിധിയിലുൾപ്പെടുന്ന മംഗലം ഗ്രാമപഞ്ചായത്തിനു 12.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വെട്ടം, തലക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തും തെക്കുഭാഗത്ത് പുറത്തൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. 2000 സെപ്റ്റംബർ 30-ാം തിയതി വെട്ടം പഞ്ചായത്ത് വിഭജിച്ചു കൊണ്ടാണ് മംഗലം പഞ്ചായത്ത് രൂപീകൃതമായത്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ പ്രധാന വിളകൾ, തെങ്ങ്, നെല്ല്, വാഴ എന്നിവയാണ്. തിരൂർ-പൊന്നാനിപുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന നദി. പഞ്ചായത്തിൽ അഞ്ചു ഏക്കറോളം പ്രദേശത്ത് കണ്ടൽ കാടുകളുണ്ട്. തിരൂർ പൊന്നാനി കടവ്, വാടികടവ്, തെക്കേകടവ്, വടക്കേകടവ് എന്നിവ പഞ്ചായത്തിലെ പ്രധാന ജലഗതാഗത കേന്ദ്രങ്ങളാണ്. തിരൂർ-പുറത്തൂർ റോഡ്, മംഗലം-ആലിങ്ങൾ റോഡ്, കൂട്ടായി-തിരൂർ റോഡ്, മംഗലം-കൂട്ടായി റോഡ് തുടങ്ങിയവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകൾ. ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ കുടുംബത്തിന്റെ വേരുകൾ കൂട്ടായി പ്രദേശത്താണ്. മഹാകവി വള്ളത്തോൾ നാരായണമേനോൻ ജനിച്ചതും വളർന്നതും മംഗലം ഗ്രാമത്തിലാണ്.
മലപ്പുറം ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: മലപ്പുറം | |
മലപ്പുറം | അങ്ങാടിപ്പുറം · അരീക്കോട് · എടപ്പാൾ · കരിപ്പൂർ · കൊണ്ടോട്ടി · കുറ്റിപ്പുറം · കോട്ടക്കൽ · ചെമ്മാട് · തവനൂർ · താനൂർ · തിരൂരങ്ങാടി · തിരൂർ · പാങ്ങ് · നിലമ്പൂർ · പരപ്പനങ്ങാടി · പെരിന്തൽമണ്ണ · പൊന്നാനി · മങ്കട · മഞ്ചേരി · മലപ്പുറം · വണ്ടൂർ · വളാഞ്ചേരി · വള്ളിക്കുന്ന് · വേങ്ങര |
താലൂക്കുകൾ | ഏറനാട് · പെരിന്തൽമണ്ണ · പൊന്നാനി · നിലമ്പൂർ · തിരൂരങ്ങാടി · കൊണ്ടോട്ടി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.