ബേറിയോൺ
Standard model of particle physics | ||||||||
Standard Model
| ||||||||
മൂന്നു ക്വാർക്കുകളാൽ നിർമ്മിതമായ ഒരു മിശ്രകണികയാണ് ബേറിയോൺ(ഒരു ക്വാർക്കും ഒരു ആന്റിക്വാർക്കും ചേർന്നുള്ള മെസോണുകളിൽ നിന്നും വ്യത്യസ്തമാണ് ഈ ട്രൈക്വാർക്കുകൾ). ക്വാർക്കുകളാൽ നിർമ്മിതമായ ഹാഡ്രോൺ കുടുംബത്തിൽപ്പെട്ടതാണ് ബേറിയോണുകളും മെസോണുകളും. βαρύς(barys, കനമുള്ള) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.[1] ഇതു കണ്ടുപിടിയ്ക്കുന്ന വേളയിൽ എന്നറിയപ്പെട്ടിരുന്ന മറ്റു കണങ്ങളെല്ലാം ഇതിനേക്കാൾ ഭാരം കുറഞ്ഞതായിരുന്നു. ക്വാർക്കിൽ അധിഷ്ഠിതമായതിനാൽ ബേറിയോൺ ശക്ത ന്യൂക്ലിയാർ പ്രവർത്തനത്തിൽ ഏർപ്പെടുന്നു. പ്രോട്ടോണുകളും ന്യൂട്രോണുകളും ആണ് ഏറ്റവും പ്രധാനപ്പെട്ട ബേറിയോണുകൾ. പ്രപഞ്ചത്തിലെ ദൃശ്യഗോചരമായ ഭൂരിഭാഗം ദ്രവ്യവും നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത് ബേറിയോണുകളാൽ ആണ്.
ഒരു ബേറിയോണിലെ ക്വാർക്കുകളുടെയെല്ലാം എതിർക്വാർക്കുകളാക്കിയാൽ കിട്ടുന്ന കണികയെ ആ ബേറിയോണിന്റെ ആന്റി ബേറിയോൺ എന്നു വിളിയ്ക്കുന്നു. ഉദാഹരണത്തിന് ഒരു പ്രോട്ടോൺ രണ്ടു ഉപരി ക്വാർക്കുകളും ഒരു നിമ്ന ക്വാർക്കും ചേർന്നുള്ളതാണ്. രണ്ടു നിമ്ന ക്വാർക്കുകളും ഒരു ഉപരി ക്വാർക്കും ചേർന്ന കണത്തെ ആന്റി-പ്രോട്ടോൺ എന്നു വിളിയ്ക്കുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ W.Greiner & B.Mueller (1998a). "6.3 The Baryons". Quantum Mechanics, Symmetries (2nd ed.). Heidelberg: Springer. p. 177. ISBN 0-387-19201-8.
അടിസ്ഥാനകണങ്ങൾ | ഫെർമിയോണുകൾ: ക്വാർക്കുകൾ: ഉപരി ക്വാർക്ക് · നിമ്ന ക്വാർക്ക് · വശ്യ ക്വാർക്ക് · വിചിത്ര ക്വാർക്ക് · ശീർഷ ക്വാർക്ക് · അധോ ക്വാർക്ക് • ലെപ്റ്റോണുകൾ: ഇലക്ട്രോൺ · പോസിട്രോൺ · മ്യൂഓൺ · ആന്റിമ്യൂഓൺ · റ്റൌഓൺ · ആന്റീറ്റൌഓൺ · ഇലക്ട്രോൺ ന്യൂട്രീനോ · മ്യൂഓൺ ന്യൂട്രീനോ · റ്റൌ ന്യൂട്രീനോ · ഇലക്ട്രോൺ ആന്റീന്യൂട്രീനോ · മ്യൂഓൺ ആന്റീന്യൂട്രീനോ · റ്റൌ ആന്റീന്യൂട്രീനോ ബോസോണുകൾ: ഗേജ് ബോസോണുകൾ: ഫോട്ടോൺ · ഗ്ലൂഓൺ · ചാർജ്ജിത ഡബ്ള്യൂ ബോസോൺ · സെഡ് ബോസോൺ മറ്റുള്ളവ: അരൂപികൾ |
---|---|
മിശ്രകണികകൾ | ഹാഡ്രോണുകൾ: ബേറിയോണുകൾ/ഹൈപറോണുകൾ/ന്യൂക്ലിയോണുകൾ: പ്രോട്ടോൺ · ന്യൂട്രോൺ · ഡെൽറ്റ · ലാംഡ · സിഗ്മ · സൈ · ഒമേഗ • മെസോണുകൾ/ക്വാർക്കോണിയം: പയോൺ · റോ മെസോൺ · ഈറ്റ മെസോൺ · ഈറ്റ' മെസോൺ · ഫൈ മെസോൺ · ഒമേഗ · ജെ/സൈ മെസോൺ · അപ്സിലോൺ മെസോൺ · ഥീറ്റ മെസോൺ · കേയോൺ · ബി മെസോൺ · ഡി മെസോൺ · ടി മെസോൺ മറ്റുള്ളവ: അണുകേന്ദ്രം • അണു • വിദേശീയ അണു: പോസിട്രോണിയം · മ്യൂഓണിയം · ഓണിയം • തന്മാത്രകൾ |
പരികല്പിത മൌലികകണികകൾ | അധിപങ്കാളികണങ്ങൾ: ആക്സീനോ · ചാർജീനോ · ഗേജീനോ · ഗ്ലൂഈനോ · ഗ്രാവിറ്റിനോ · ഹിഗ്സിനോ · ന്യൂട്രലീനോ · എസ്-ഫെർമിയോൺ മറ്റുള്ളവ: ആക്സിയോൺ · ഡൈലേറ്റൺ · ഗ്രാവിറ്റോൺ · ഹിഗ്സ് ബോസോൺ · മെജോറോൺ · ടാക്കിയോൺ · എക്സ് ബോസോൺ · വൈ ബോസോൺ · ഡബ്ള്യൂ' ബോസോൺ · സെഡ്' ബോസോൺ · വന്ധ്യ ന്യൂട്രീനോ |
പരികല്പിത മിശ്രകണിക | വിദേശീയ ഹാഡ്രോൺ: വിദേശീയ ബേറിയോൺ: ദ്വിബേറിയോൺ · പഞ്ചക്വാർക്ക് • വിദേശീയ മെസോണുകൾ: ഗ്ലൂബോൾ · ചതുഷ്ടയ ക്വാർക്ക് മറ്റുള്ളവ: മെസോണിക തന്മാത്ര · പോമെറോൺ |
കല്പകണികകൾ | ഡേവിഡോഫ് സോളിറ്റോൺ · എക്സിറ്റൺ · മാഗ്നോൺ · ഫോണോൺ · പ്ലാസ്മോൺ · പൊളാരിറ്റോൺ · പോളറോൺ · റോട്ടോൺ |
പട്ടികകൾ | ഉപാണുകണികകളുടെ പട്ടിക · കല്പകണികകളുടെ പട്ടിക · ബേറിയോണുകളുടെ പട്ടിക · മെസോണുകളുടെ പട്ടിക · ഉപാണുകണികാകണ്ടുപിടിത്തങ്ങളുടെ കാലാനുക്രമം |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.