For faster navigation, this Iframe is preloading the Wikiwand page for ബെയ്റൂത്തിലെ സ്ഫോടനങ്ങൾ 2020.

ബെയ്റൂത്തിലെ സ്ഫോടനങ്ങൾ 2020

ബെയ്റൂത്തിലെ സ്ഫോടനങ്ങൾ 2020
സ്ഫോടനത്തിന് ശേഷം
തിയതി4 ഓഗസ്റ്റ് 2020 (2020-08-04)
സമയം18:08:18 EEST (15:08:18 UTC) (second explosion)
വേദിPort of Beirut
സ്ഥലംബെയ്റൂത്ത്, ലെബനോൻ
നിർദ്ദേശാങ്കങ്ങൾ33°54′04″N 35°31′08″E / 33.901°N 35.519°E / 33.901; 35.519
തരംസ്ഫോടനം
മരണങ്ങൾ207+
Non-fatal injuries6,500+

2020 ഓഗസ്റ്റ് 4 ന് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്ത് നഗരത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടന്നു. [1] [2] ബെയ്‌റൂത്ത് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തിൽ 207 പേർ മരിക്കുകയും, 6,500 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും, കൂടാതെ നിരവധി പേരെ കാണാതാവുകയും ചെയ്തു. [3] [4] കഴിഞ്ഞ ആറ് വർഷമായി സർക്കാർ കണ്ടുകെട്ടുകയും തുറമുഖത്ത് സൂക്ഷിക്കുകയും ചെയ്ത ഏകദേശം 2,750 ടൺ വരുന്ന അമോണിയം നൈട്രേറ്റുമായി ബന്ധപ്പെട്ടാണ് സ്ഫോടനമെന്ന് ലെബനൻ ജനറൽ സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു. [5] സ്ഫോടനം നൂറുകണക്കിന് ടൺ ടിഎൻ‌ടിയ്ക്ക് തുല്യമായ ഫലങ്ങൾ ഉളവാക്കിയതായി കരുതപ്പെടുന്നു.[6] ഇരുന്നൂറ് കിലോമീറ്റർ അകലെ സൈപ്രസിൽ വരെ ഇതിൻ്റെ പ്രതിധ്വനി ഉണ്ടായി. [1]  

സ്ഫോടനങ്ങൾ

[തിരുത്തുക]

ആദ്യത്തേതും ചെറുതുമായ സ്ഫോടനത്തിൽ തീയുടെ മുകളിൽ ഒരു പുക മേഘം രൂപപ്പെടുകയും പടക്കങ്ങളോട് സാമ്യമുള്ള മിന്നുന്ന പ്രകാശം അവയുടെ ഉള്ളിൽ കാണപ്പെടുകയും ചെയ്തു. രണ്ടാമത്തെ സ്ഫോടനം പ്രാദേശിക സമയം 18:08:18 നാണ് സംഭവിച്ചത്. [7] ഇത് ബെയ്റൂട്ട് നഗരത്തെ പിടിച്ചുകുലുക്കി. ചുവന്ന നിറത്തിലുള്ള പൊടിപടലങ്ങൾ വായുവിലേക്ക് ഉയരുകയും ചെയ്തു. [8] രണ്ടാമത്തെ സ്ഫോടനം വടക്കൻ ഇസ്രായേലിലും 240 kilometres (150 miles) അകലെയുള്ള സൈപ്രസിലും അനുഭവപ്പെട്ടു. സ്ഫോടനത്തിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവീസ് റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തിന്റെ കാരണം ഉടനടി നിർണ്ണയിക്കപ്പെട്ടിട്ടില്ല. [9] സ്‌ഫോടനം നടന്നത് ഒരു സ്ഫോടന സാമഗ്രികളുടെ വെയർഹൗസിലാണ്. എന്നാൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം എണ്ണ സംഭരണ കേന്ദ്രത്തിലോ രാസവസ്തുക്കളുടെ സംഭരണ കേന്ദ്രത്തിലോ ആകാമെന്നാണ്. [1] [10] [11] നൈട്രേറ്റുകൾ, സ്ഫോടകവസ്തുക്കളും രാസവസ്തുക്കളും സംഭരിക്കുന്നഗോഡൗണുകൾ തുറമുഖത്തുണ്ടായിരുന്നു. [12] അമോണിയം നൈട്രേറ്റ് കണ്ടുകെട്ടുകയും വർഷങ്ങളോളം സൂക്ഷിക്കുകയും ചെയ്തതാണ് സ്ഫോടനത്തിന് കാരണമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു. [13] അമോണിയം നൈട്രേറ്റ് മോൾഡോവ - ഫ്ലാഗുചെയ്ത ചരക്ക് കപ്പലായ എംവി റോസസുമായി ബന്ധപ്പെട്ടിരുന്നു, ഇത് എഞ്ചിൻ പ്രശ്‌നങ്ങളുമായി 2014 ൽ ബെയ്റൂട്ടിൽ എത്തിയതാണ്.  [14]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Khoury, Jack; Landou, Noa (August 4, 2020). "Massive explosion shakes Lebanese capital, buildings near Beirut port reportedly damaged". Haaretz (in ഇംഗ്ലീഷ്). Retrieved 4 August 2020.
  2. Mroue, Bassem (4 August 2020). "Massive explosion shakes Lebanon's capital Beirut". San Francisco Chronicle (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 4 August 2020.[പ്രവർത്തിക്കാത്ത കണ്ണി]
  3. Holmes, Oliver; Beaumont, Peter; Safi, Michael; Chulov, Martin (4 August 2020). "Beirut explosion: dead and wounded among 'hundreds of casualties', says Lebanon Red Cross – live updates". The Guardian. Retrieved August 4, 2020.
  4. Gadzo, Mersiha (August 4, 2020). "Dozens killed, thousands wounded in Beirut blast: Live updates". Al Jazeera. Retrieved 2020-08-04.
  5. Gadzo, Mersiha (4 August 2020). "Explosion 'caused by highly explosive material stored in warehouse': Official". Al Jazeera. Retrieved 4 August 2020.
  6. Horton, Alex (2020-08-04). "Here's what the videos of the Beirut blast tell us about the explosion". Washington Post. Retrieved 2020-08-05.
  7. "M 3.3 Explosion - 1 km ENE of Beirut, Lebanon". Earthquake Hazards Program. U.S. Geological Survey. Retrieved 4 August 2020.
  8. Pickrell, Ryan. "Shocking videos capture massive explosion that rocked the Lebanese capital of Beirut". Business Insider. Retrieved 4 August 2020.
  9. Azhari, Timour (4 August 2020). "Hundreds wounded as huge blast rips through Lebanon's Beirut". Al Jazeera. Retrieved 4 August 2020.
  10. Haboush, Joseph; Elkatouri, Omar; Naar, Ismaeel (4 August 2020). "Multiple explosions rock Downtown Beirut: Eyewitnesses". Al Arabiya English (in ഇംഗ്ലീഷ്). Retrieved 4 August 2020.
  11. Chulov, Martin; Safi, Michael; Borger, Julian (5 August 2020). "Huge explosion in Beirut shatters windows and rocks buildings". The Guardian (in ഇംഗ്ലീഷ്). Retrieved 4 August 2020.
  12. "Massive blast in Beirut kills at least 10, sending shockwaves across city". Reuters. 4 August 2020. Retrieved 4 August 2020.
  13. Gadzo, Mersiha (4 August 2020). "Explosion 'caused by highly explosive material stored in warehouse': Official". Al Jazeera. Retrieved 4 August 2020.
  14. Voytenko, Mikhail (July 23, 2014). "Crew kept hostages on a floating bomb — m/v Rhosus, Beirut". fleetmon.; "Rhosus". Fleetmon [vessel tracker database]. Retrieved 4 August 2020.; Dagher, Charbel; Maksoud, Christine (October 2015). "m/v Rhosus — Arrest and Personal Freedom of the Crew" (PDF). The Arrest News. Retrieved 5 August 2020.
{{bottomLinkPreText}} {{bottomLinkText}}
ബെയ്റൂത്തിലെ സ്ഫോടനങ്ങൾ 2020
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?