For faster navigation, this Iframe is preloading the Wikiwand page for ബീമാപള്ളി.

ബീമാപള്ളി

ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക.ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്.
Beemapally
neighborhood
Skyline of Beemapally
Coordinates: 8°29′45″N 76°57′16″E / 8.495945°N 76.954381°E / 8.495945; 76.954381
Country India
StateKerala
DistrictThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിTrivandrum Corporation
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
695008
Telephone code0471
വാഹന റെജിസ്ട്രേഷൻKL-01
ArchitectG. Gopalakrishnan
ബീമാപ്പള്ളിയുടെ മുൻപിൽ നിന്നുള്ള ദൃശ്യം

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും ഇവിടെ നിന്ന് ലഭിക്കുന്നു. [അവലംബം ആവശ്യമാണ്].നബി പരമ്പരയിൽ പെട്ടവർ ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്നു. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌.കല്ലടി ബാവ എന്ന ഒരു സിദ്ധന്റെ ഖബറും ഇവിടെ ഉണ്ട്. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് "ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം " എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

തിരുവനന്തപുരം ബീമാപള്ളിയിൽ കേരളം കണ്ട ഏറ്റവും വലിയ പോലീസ് വെടിവെപ്പ് നടന്നു. 2009 മെയ്‌ 17ന് ഉച്ച തിരിഞ്ഞ് പോലീസ് ജനങ്ങൾക്ക്‌ നേരെ വെടിവെപ്പ് നടത്തിയ സംഭവമാണ് ബീമാപള്ളി പോലീസ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. സംഭവത്തിൽ 6 പേര് കൊല്ലപ്പെടുകയും 50 ഓളം പേർക്ക് വെടിയേറ്റ്‌ പരിക്കേൽക്കുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തമന്ത്രി ആയിരുന്ന ഇടത് സർക്കാരിന്റെ കാലത്താണ് സംഭവം.[1] പ്രദേശത്തെ ഒട്ടനവധി ആളുകൾ വിദേശത്ത്, പ്രത്യേകിച്ച് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു.ഒട്ടനവധി ആളുകൾ കച്ചവടം ഉപജീവന മാർഗമായി തിരഞ്ഞെടുത്തിരിക്കുന്നു.പുതുതലമുറയിൽപെട്ട പലരും സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചിരിക്കുന്നു. മൽസ്യ ബന്ധനം ആണ് ബീമാപള്ളിക്കാരുടെ മറ്റൊരു പ്രധാന വരുമാന മാർഗം.

വിശ്വാസം

[തിരുത്തുക]

ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാർ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരിൽ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീർത്ഥാടന കേന്ദ്രത്തിൽ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവർ ധാരാളം[അവലംബം ആവശ്യമാണ്].

ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒന്നിൽ തണുത്ത വെള്ളവും ഒന്നിൽ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തിൽ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണർ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഖബറുകൾ

[തിരുത്തുക]

ഈ പള്ളിയിൽ മൂന്ന് ഖബറുകളാണ് ഉള്ളത്. ബാബാമസ്താന്റേതാണ് ഒരു ഖബർ. ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ് എല്ലാ വർഷവും റബീഉൽ ആഖർ ഒന്ന് മുതൽ പത്തു വരയാണ്. ദൈംനംദിനം ആയിരക്കണക്കിന് ഭക്തർ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നൽകുന്നത് പൂവും പട്ടും എണ്ണയും മറ്റുമാണ്. ഭക്തർ നേർച്ചയായി ഖബറിൽ അർപ്പിക്കുന്നതും ഇവ തന്നെ.

അനുബന്ധ പ്രവർത്തനം

[തിരുത്തുക]

ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീൻ മെമ്മോറിയൽ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ ഈ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ ഫണ്ട്‌ കണ്ടെത്തുന്നത്‌.

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃആ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയിൽ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തിൽ പങ്കു ചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു.

ഉദ്ഘാടനം

[തിരുത്തുക]

ബീമാപള്ളി മസ്ജിദിന്റെ ശിലാസ്ഥാപനം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രഥമ പ്രസിഡണ്ട് ക്വയ്ദ്-ഇ-മില്ലത്ത് എം.മുഹമ്മദ് ഇസ്മായിൽ നിർവഹിച്ചു. മസ്ജിദിന്റെ രൂപകല്പനയും നിർമ്മാണവും നിർവ്വഹിച്ചത് കേരളത്തിലെ 100-ലധികം മസ്ജിദുകൾ രൂപകല്പന ചെയ്ത പ്രശസ്ത വാസ്തുശില്പിയായ ജി.ഗോപാലകൃഷ്ണനാണ്.[2][3]

അവലംബം

[തിരുത്തുക]
  1. https://malayalam.indianexpress.com/news/features/trivandrum-beemapally-police-fire-eight-years-udf-ldf-government/
  2. Neeta Lal (13 July 2021). "'Mosque Man': India's Hindu architect designs dozens of mosques". Al Jazeera. Retrieved 1 March 2023.
  3. Anitha K. Moosath (22 December 2003). "This Hindu builds mosques". The Hindu Business Line. Archived from the original on 27 March 2004. Retrieved 1 March 2023.
{{bottomLinkPreText}} {{bottomLinkText}}
ബീമാപള്ളി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?