For faster navigation, this Iframe is preloading the Wikiwand page for പുനഃക്രയക്കരാർ.

പുനഃക്രയക്കരാർ

ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.

അധികമൂല്യവും തീയതിയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതരത്തിൽ തിരികെ വാങ്ങിക്കോളാമെന്ന ഉറപ്പോടെ ഒരു കക്ഷി മറ്റൊരു കക്ഷിയ്ക്ക് ഒരു ആസ്തിയോ നിക്ഷേപമോ വിൽക്കുന്ന കരാറിനെയാണു് പുന:ക്രയക്കരാർ അഥവാ റിപോ (Repo) എന്നു പറയുന്നതു്.റിപർച്ചേസ് എഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് റിപ്പോ.[1] ട്രഷറി ബില്ലുകൾ, ഗവണ്മെന്റ് ബോണ്ടുകൾ തുടങ്ങിയ ധനകാര്യ പ്രമാണങ്ങൾ മടക്കി വാങ്ങി കൊള്ളാമെന്ന കരാറിൽ, കടംവാങ്ങുന്ന സ്ഥാപനം വിൽക്കുകയും അങ്ങനെ രണ്ട് കക്ഷികൾ തമ്മിൽ ഒരു കരാറിൽ ഏർപ്പെടുത്തുകയും ചെയ്യുന്നതിനേയും ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.

സാമ്പത്തികമൂല്യമുള്ള ഏതു ചരക്കിനും ആസ്തിക്കും നിക്ഷേപരേഖകൾക്കും സമ്മതപത്രങ്ങൾക്കും പുനഃക്രയക്കരാറുകൾ അടിസ്ഥാനമാക്കിയുള്ള വ്യാപാരം സാദ്ധ്യമാണു്. ഭാവിയിലെ നിശ്ചിതതീയതിയിൽ കൃഷിവിളവുകളിലുള്ള കൊടുക്കൽ-വാങ്ങൽ അവകാശം, സ്വർണ്ണം തുടങ്ങിയ അമൂല്യലോഹങ്ങൾ, ഓഹരികൾ, അന്താരാഷ്ട്രവിപണിയിൽ വ്യാപാരപ്രാമുഖ്യമുള്ള ചരക്കുകൾ,ഡിബഞ്ചറുകൾ, കടപ്പത്രങ്ങൾ, കറൻസി ഇവയ്ക്കെല്ലാം അതതു വിപണികളിൽ പുനഃക്രയക്കരാറുകൾ ഉപയോഗിക്കുന്ന പതിവുണ്ടു്.

പുന:ക്രയക്കരാർ ബാങ്കിങ്ങിൽ

[തിരുത്തുക]

റിസർവ്വ് ബാങ്കുകൾ പണത്തിന്റെ വിതരണം നിയന്ത്രിക്കുന്ന രീതി

[തിരുത്തുക]

ഭാവിയിൽ കരാറിൽ തീരുമാനിക്കപെട്ട വില നൽകി തിരികെ വാങ്ങിക്കൊളമെന്ന ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ സാമ്പത്തിക ആസ്തികൾ (Financial assets) സ്വീകരിച്ചുകൊണ്ട് ഒരു ചെറിയ കാലയളവിലേക്ക് ബാങ്കുകൾക്കു റിസർവ്വ് ബാങ്ക് വായ്പ നൽകുന്നു. ഇത്തരം വായ്പകൾക്ക് റിസർവ് ബാങ്ക് സ്വീകരിക്കുന്ന പലിശയാണ് റിപ്പോ (Reppo) .

പ്രതിപുനഃക്രിയക്കരാർ (Reverse repo)

[തിരുത്തുക]

ബാങ്കുകൾ നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം CRR ആയി റിസർവ് ബാങ്കിൽ സൂക്ഷിക്കുന്നതിനു പുറമേ, എല്ലാ ദിവസവും അവർക്ക് ലഭിക്കുന്ന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം പണമായോ സ്വർണമായോ ഗവർന്മെന്റ്റ് സെക്യൂരിറ്റി ആയോ മറ്റു അന്ഗീകൃത നിക്ഷേപമായോ ബാങ്കുകളുടെ പക്കൽ സൂക്ഷിക്കെണ്ടതുണ്ട്. ബാങ്കുകളുടെ പക്കൽ നിക്ഷേപമായി കരുതേണ്ട ഈ നിശ്ചിത ശതമാനത്തയാണ് SLR എന്ന് പറയുന്നത്. ഉദാഹരണമായി നിങൾ 100രൂപ ബാങ്കിൽ നിക്ഷേപിക്കുബോൾ CRR 6%വും SLR 8% ആണെങ്കിൽ 86രൂപ മാത്രമേ (100 - 6 - 8 = 86) ബാങ്കുകൾക്കു വായ്പ നൽകുന്നതിനോ നിക്ഷേപം നടത്തുന്നതിനോ കഴിയൂ. 

CRR (Cash Reserve Ratio) റിസർവ് ബാങ്ക് തീരുമാനിക്കുന്ന നിക്ഷേപങ്ങളുടെ പണമായി സൂക്ഷിക്കേണ്ട നിശ്ചിത ശതമാനത്തെയാണ് CRR എന്ന് പറയുന്നത്. ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം പണമായിതന്നെ സൂക്ഷിക്കെണ്ടതുണ്ട്. അതായത് ബാങ്ക് 100 രൂപ നിക്ഷേപമായി സ്വീകരിച്ചാൽ 100രൂപയും ബാങ്കിനു വായ്പനല്കുന്നതിനോ നിക്ഷേപം നടത്തുന്നതിനോ കഴിയില്ല, 100രൂപയുടെ നിശ്ചിത ശതമാനം (CRR) പണമായി സൂക്ഷിക്കണം ബാക്കി മാത്രമേ വായ്പ നൽകുന്നതിന് /നിക്ഷേപം നടത്തുന്നതിനോ കഴിയൂ . CRR 6% ആണങ്കിൽ, ബാങ്ക് സ്വീകരിക്കുന്ന 100രൂപ നിക്ഷേപ്തിൽ 6രൂപ പണമായി തന്നെ സൂക്ഷിക്കണം. CRR ബാങ്കുകളുടെ പക്കൽ സൂക്ഷിക്കാൻ കഴിയില്ല അത് റിസേർവ് ബാങ്കിൽ നൽകുകയും ആവശ്യ സമയത്ത് റിസേർവ് ബാങ്ക് തിരികെ നൽകുകയുമാണ് ചെയ്യുന്നത്.

റിപ്പോ (Repurchase agreement) എന്നാൽ സാമ്പത്തിക ഇടപാടുകളിലെ ഒരു കരാറാണ്‌. ഇത്തരം കരാർ പ്രകാരം സാമ്പത്തിക (സെക്യൂരിറ്റി)പത്രങ്ങൾക്ക് ഒരു വില്പ്പനകരാറൂം, ഭാവിയിൽ ഒരു തിരികെ വാങ്ങൽ കരാറും ഒന്നിച്ചാണ്‌ ഒപ്പിടുക. അതായത് വില്പ്പന നിരക്ക് അപ്പോഴുള്ളതും (സ്പോട്ട് റേറ്റ്) ഭാവിയിൽ തിരികെ വാങ്ങാനുള്ള നിരക്ക് അന്നത്തെ നിരക്കിനു പകരം വില്പ്പന സമയത്തേ മുൻ കൂർ ആയി നിശ്ചയിച്ച ഒന്നും ആയിരിക്കും. റിവേർസ് റിപ്പോ (Reverse repurchase agreement) എന്നാൽ ഇതിന്റെ തിരികെയുള്ള കരാറാണ്‌. തത്സമയ നിരക്കിൽ ഒരു വാങ്ങലും ഭാവിയിലേക്ക് ഇന്നേ നിശ്ചയിച്ച ഒരു വിലയിൽ വില്പ്പനയും. അതായത് രണ്ടു പേർ ഒരു റിപ്പോ കരാറിൽ ഏർപ്പെടുമ്പോൾ പത്രം വിറ്റ് ഭാവിയിൽ തിരികെ വാങ്ങുന്ന ആളിനു അത് റിപ്പോ കരാറും പത്രം വാങ്ങി ഭാവിയിൽ തിരികെ വിൽക്കുന്ന ആളിനു അത് റിവേർസ് റിപ്പോ കരാറുമാണ്‌..

റിപ്പോ ഇടപാടുകളിൽ എപ്പോഴും വില്പ്പന വിലയെക്കാൾ കൂടുതൽ ആയിരിക്കും ഭാവിയിൽ തിരികെ വാങ്ങുന്ന വില. വിൽക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്ന കരാർ ആയതുകൊണ്ട് ഫലത്തിൽ ഇത് പണയത്തിന്റെ സ്വഭാവമുള്ള കരാറാണ്‌.. അങ്ങനെ ഭാവിയിൽ വിൽക്കുന്ന വിലയിൽ നിന്ന് ഇപ്പോൾ വാങ്ങുന്ന തുക കുറയ്ക്കുമ്പോൾ കിട്ടുന്ന തുക ഇടപാടിന്റെ പലിശയായി മാറുന്നു. ഇതിനെ റിപ്പോ നിരക്ക് എന്നു വിൽക്കുന്നയാൾ (ഫലത്തിൽ കടം വാങ്ങുന്ന ആൾ) എന്നും റിവേർസ് റിപ്പോ നിരക്ക് എന്ന് വാങ്ങുന്നയാൾ (ഫലത്തിൽ പണം കടം കൊടുക്കുന്ന ആൾ) വിളിക്കുന്നു.

'ബാങ്കുകളും റിപ്പോ കരാറുകളും

[തിരുത്തുക]

രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് (ഇന്ത്യയിൽ റിസർ‌വ് ബാങ്ക് ഓഫ് ഇന്ത്യ) പൊതുജനത്തോടും സ്ഥാപനങ്ങളോടും ഇടപാട് നടത്തുന്ന ബാങ്കുകൾക്ക് കടം കൊടുക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്നുണ്ട്. ഇതിനെ ബാങ്ക് റേറ്റ് എന്നു വിളിക്കുന്നു. ഇതിനു പുറമേ ബാങ്കുകൾക്ക് റിസർവ്വ് ബാങ്കിനോട് റിപ്പോ കരാറുകളും (കടം വാങ്ങൽ) റിവേർസ് റിപ്പോ കരാറുകളും (പണം കൊടുക്കൽ) നടത്താൻ സൗകര്യമുണ്ട്.

റിസർ‌വ് ബാങ്ക് ബാങ്ക് റേറ്റും റിപ്പോ/ റിവേർസ് റിപ്പോ നിരക്കുകളും ഉയർത്തുമ്പോൾ സ്വാഭാവികമായും ബാങ്കുകൾ നൽകുന്ന കടത്തിനുമേൽ പലിശ നിരക്കു കൂട്ടേണ്ടി വരും. അതുപോലെ തന്നെ സെൻട്രൽ ബാങ്കിനു ഉയർന്ന പലിശ കൊടുക്കുന്നതിനു പകരം നിക്ഷേപത്തിൻ മേൽ നേരിയ പലിശ കൂട്ടി നിക്ഷേപ സമാഹരണം വഴി പണം സമാഹരിക്കാൻശ്രമിക്കും. സാമ്പത്തിക വിപണിയിൽ കടമെടുത്ത് വ്യവസായവും കച്ചവടവും ചെയ്യാനുള്ള ആവേശം കുറയുകയും അതേ സമയം ബാങ്ക് നിക്ഷേപം നടത്താനുള്ള താല്പര്യം കൂടുകയും ചെയ്യുന്നതുകൊണ്ട് സാമ്പത്തിക ചംക്രമണം നടത്തുന്ന രാജ്യത്തെ പണം ചുരുങ്ങുന്നു. വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയവ നേരിടാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നതിനെ ഡീയർ മണി പോളിസി എന്നു വിളിക്കും. എന്നാൽ ഡിയർമണി പോളിസി വ്യവസായ സം‌രംഭങ്ങളും മറ്റും ചുരുങ്ങി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. അതുപോലെ തന്നെ ഡിയർ മണി പോളിസിയുള്ള രാജ്യത്തേക്ക് ധനലഭ്യതയുള്ള രാജ്യങ്ങൾ വൻ മുതൽമുടക്ക് നടത്തി ആഭ്യന്തര വിപണിയെ ദോഷകരമായി സ്വാധീനിക്കുകയോ പോളിസി തന്നെ നിഷ്ഫലമാക്കുകയോ ചെയ്തേക്കാം. ഇത്തരം നിരവധി കാര്യങ്ങൾ കണക്കിലെടുത്താണ്‌ റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകൾ ഉയർത്തുകയോ താഴ്തുകയോ ചെയ്യുന്നത്. മറിച്ച് റിപ്പോ/ റിവേർസ് റിപ്പോ നിരക്കുകൾ താഴ്തി വിപണിയിലേക്ക് ധനമൊഴുക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക മാന്ദ്യവും വിപണി തകർച്ചയും ലഘൂകരിക്കാൻ ശ്രമിക്കുന്ന സെൻട്രൽ ബാങ്ക് നിലപാടിനെ ചീപ്പ് മണി പോളിസി എന്നു വിളിക്കുന്നു.

അവലംബം

[തിരുത്തുക]
  1. financial market.Layola publications.edition2013.പേജ്.310
{{bottomLinkPreText}} {{bottomLinkText}}
പുനഃക്രയക്കരാർ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?