For faster navigation, this Iframe is preloading the Wikiwand page for അടുക്കള ഉപകരണങ്ങൾ.

അടുക്കള ഉപകരണങ്ങൾ

കുവൈറ്റിലെ പരമ്പരാഗത അടുക്കള ഉപകരണങ്ങൾ

ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പിക്കഴിക്കുന്നതിനും മറ്റും അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെ അടുക്കള ഉപകരണങ്ങൾ എന്നു പറയുന്നു.

ചരിത്രം

[തിരുത്തുക]

പുരാതനകാലത്തു ചുട്ടെടുക്കുക എന്ന ഒരേ ഒരു രീതിയിൽ പാചകം ഒതുങ്ങി നിന്നിരുന്നു. അതിന് പാത്രങ്ങളുടെയോ മറ്റുപകരണങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. ചുടുക, വെള്ളത്തിൽ വേവിക്കുക, ആവിയിൽ പുഴുങ്ങുക, പൊരിക്കുക, വറക്കുക എന്നിങ്ങനെ പാചകരീതി വിവിധവും സങ്കീർണവും ആയതോടെയാണ് പലതരം ഉപകരണങ്ങളും പാത്രങ്ങളും കണ്ടുപിടിക്കപ്പെട്ടത്. എസ്കിമോകൾ, വടക്കേ അമേരിക്കയിലെ അമേരിന്ത്യർ മുതലായവർ പാകംചെയ്യുന്നതിനുള്ള പാത്രമായി ചില മൃഗങ്ങളുടെ കട്ടിയുള്ള ആമാശയം ഉപയോഗിച്ചിരുന്നു. ഇന്തോനേഷ്യയിലും ഏഷ്യയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലും മുളംകുഴലുകളാണ് ഇക്കാര്യത്തിന് ഉപയോഗിച്ചിരുന്നത്. അസ്ഥിരമായ നാടോടി ജീവിതക്രമത്തിൽ നിന്നും സുസ്ഥിരമായ കാർഷികജീവിതത്തിലേക്കു മനുഷ്യവർഗം പുരോഗമിച്ച ആദ്യകാലഘട്ടങ്ങളിൽതന്നെ കല്ലുകൊണ്ടുള്ള പലതരം ഉപകരണങ്ങൾ കണ്ടുപിടിക്കപ്പെട്ടു. അരകല്ല്, തിരികല്ല്, ഉരൽ തുടങ്ങിയവയുടെ ആവിർഭാവം ഇങ്ങനെയാണ്. ഭൂഖനനഗവേഷണങ്ങളുടെ ഫലമായി പുരാതനകാലത്തെ അടുക്കള-ഉപകരണങ്ങളുടെ ഒട്ടേറെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയിൽനിന്നെല്ലാം അന്ന് മനുഷ്യൻ ഉപയോഗിച്ചിരുന്ന അടുക്കള-ഉപകരണങ്ങളുടെ രൂപത്തെയും സ്വഭാവത്തെയും പറ്റി വളരെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പൊംപേയ്, ഹെർക്കുലേനിയം എന്നിവിടങ്ങളിൽനിന്നും 2000 വർഷം മുമ്പ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കരി ഉപയോഗിച്ചു കത്തിക്കുന്ന അടുപ്പ്, ഉറിപോലെയുള്ള പിച്ചളപ്പാത്രങ്ങൾ, അടപലക എന്നിവ ഇതിൽപ്പെടുന്നു. ഗ്രീക്കുകാരും റോമാക്കാരും വളരെയധികം വൈവിധ്യമുള്ള അടുക്കള-ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. വാർപ്പിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട പാത്രങ്ങൾ, സോസ്പാൻ, പൊരിക്കുന്നതിനുള്ള പാത്രങ്ങൾ, തിളപ്പിക്കുന്നതിനുള്ളവ (double bottomed pots), മണ്ണുകൊണ്ടു നിർമിച്ച സൂപ്പുപാത്രങ്ങൾ, ബേസിനുകൾ, വിളമ്പിക്കൊടുക്കുന്നതിനുള്ള വലിയ ഭരണികൾ എന്നിവയെല്ലാം ഇങ്ങനെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അസീറിയാക്കാരും പേഴ്സ്യാക്കാരും ഊണുമേശ ആകർഷകമാക്കുന്നതിൽ വളരെ ശ്രദ്ധിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകൾ പുരാവസ്തുഗവേഷണഫലമായി ലഭിച്ചിട്ടുണ്ട്. 17-ആം ശതകത്തോടുകൂടി ഇന്നത്തെ പ്രഷർകുക്കറിനോടു സാദൃശ്യമുള്ള ഇരുമ്പ് സോസ്പാൻ, മുള്ള് (fork), പലതരം പാത്രങ്ങൾ എന്നിവ കണ്ടുപിടിക്കപ്പെട്ടു. 18-ആം ശതകത്തിലാണ് പാകം ചെയ്യാൻ കണ്ണാടിപ്പാത്രങ്ങളും ഇനാമൽ പൂശിയ പാത്രങ്ങളും ഉപയോഗിച്ചുതുടങ്ങിയത്. 19-ആം ശതകമുതൽ അടുക്കളയുടെ സംവിധാനത്തിലും ഉപകരണങ്ങളുടെ നിർമ്മാണത്തിലും ശീഘ്രഗതിയിലുള്ള പുരോഗതിയുണ്ടായി. അടുപ്പിൽ തീകത്തിച്ച് പാകംചെയ്യുന്നരീതി മാറി ഗ്യാസ് അടുപ്പുകൾ, വൈദ്യുത-അടുപ്പുകൾ എന്നിവ കണ്ടുപിടിക്കപ്പെട്ടു. പഴയ ഉപകരണങ്ങൾ പരിഷ്കരിക്കുകയും പുതിയവ കണ്ടുപിടിക്കുകയും ചെയ്തു. തകരം, ചെമ്പ് എന്നിവകൊണ്ടു നിർമിച്ച ഉപകരണങ്ങൾക്കുപകരം, അലൂമിനിയം, സ്റ്റീൽ എന്നിവകൊണ്ടു നിർമിച്ച ഉപകരണങ്ങൾ ധാരാളം ഉപയോഗിക്കപ്പെട്ടു. ചൂടുതട്ടിയാൽ കേടുവരാത്ത കണ്ണാടിഉപകരണങ്ങൾ, മൺപാത്രങ്ങൾ എന്നിവ കണ്ടുപിടിക്കപ്പെട്ടതോടെ പാകംചെയ്യലും വിളമ്പിക്കൊടുക്കലും ഒരേപാത്രത്തിൽ തന്നെയാകാമെന്നുവരെ വന്നു.

നിർമ്മാണപദാർഥം

[തിരുത്തുക]

ലോഹംകൊണ്ടോ, തടികൊണ്ടോ, മണ്ണുകൊണ്ടോ നിർമിച്ച ഉപകരണങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. അടുക്കളയിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ താഴെ വിവരിക്കുന്നു:

ചെമ്പുകലങ്ങൾ, ഓടുകൊണ്ടുണ്ടാക്കിയ തവികൾ, ചട്ടുകം, ഉരുളി, കരണ്ടി, മൊന്ത, ചീനച്ചട്ടി, ദോശക്കല്ല്, റൊട്ടി ഉണ്ടാക്കുന്നതിനുള്ള ഇരുമ്പുതവ, അപ്പക്കാര, ചിപ്പിലി, കോരിക, സേവനാഴി, തേങ്കുഴൽ, ഇഡ്ഡലിപ്പാത്രം, അരിവാൾ, കറിക്കത്തി, വെട്ടുകത്തി, പർപ്പടകസൂചി, അപ്പക്കോൽ, അരിപ്പ എന്നിവ.

മത്ത്, ചിരവ, അടപലക, കലം, മരപ്ളാവില, തവി, പല വലിപ്പത്തിലുള്ള മരവികൾ, ചപ്പാത്തി ഉണ്ടാക്കുന്ന പലക, അതിനുള്ള ഉരുളൻതടി മുതലായവ.

കുടം, കലം, ചട്ടി, ഭരണി, കൽച്ചട്ടി, വിളമ്പിക്കൊടുക്കുന്നതിനുള്ള പാത്രങ്ങൾ, അടപ്പുചട്ടി എന്നിവ ഇതിൽപ്പെടുന്നു.

കയർ, ഓല എന്നിവകൊണ്ടു നിർമ്മിക്കുന്ന ഉറി, തിരിക, എന്നിവയും, മുള, ഈറ തുടങ്ങിയവകൊണ്ടു നിർമ്മിക്കുന്ന കുട്ട, വട്ടി, മുറം എന്നിവയും അടുക്കള-ഉപകരണങ്ങളിൽ പെടുന്നു.

ആധുനികോപകരണങ്ങൾ ചിത്രങ്ങൾ

[തിരുത്തുക]

ഭക്ഷ്യസാധനങ്ങളിലും പാചകരീതിയിലും വൈവിധ്യമുണ്ടായതോടെ നൂതനങ്ങളായ അനവധി അടുക്കള-ഉപകരണങ്ങൾ സംവിധാനം ചെയ്യപ്പെട്ടു. സമയം ലാഭിക്കുക, അപകടങ്ങൾ ഒഴിവാക്കുക, ജോലി ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് പല ഉപയോഗങ്ങൾ ഒരേ ഉപകരണംകൊണ്ടു സാധിക്കുന്നതും യന്ത്രസഹായത്താൽ പ്രവർത്തിക്കുന്നതുമായ അനവധി അടുക്കള-ഉപകരണങ്ങൾ സംവിധാനം ചെയ്യപ്പെട്ടു. ഇവ പ്രധാനമായി വൈദ്യുതികൊണ്ടു പ്രവർത്തിപ്പിക്കുന്നവയാണ്. കുഴയ്ക്കുന്നതിനും പതപ്പിക്കുന്നതിനും മറ്റുമുള്ള മിക്സറുകൾ (mixers), അരയ്ക്കാനും പൊടിയ്ക്കാനും ഉതകുന്ന മിക്സർ ഗ്രൈൻഡർ, പച്ചക്കറികൾ, മാംസം, മത്സ്യം മുതലായവ മുറിക്കാനുപയോഗിക്കുന്ന സൂപ്പർ സ്ളൈസർ, ഗ്രേറ്റർ, മാവുകുഴക്കാനും പച്ചക്കറികളും മറ്റും അരിയാനും അരയ്ക്കാനും ഉപയോഗിക്കുന്ന ഫുഡ്പ്രോസസർ, പഴച്ചാറുകളും പച്ചക്കറി ജ്യൂസുകളും എടുക്കുന്ന ജ്യൂസറുകൾ, ബ്രഡ് ടോസ്റ്റർ, ചപ്പാത്തി മേക്കർ, ഗ്രില്ലർ, കോഫി മേക്കർ, ടീ മേക്കർ എന്നിവ ആധുനിക അടുക്കള ഉപകരണങ്ങളാണ്. ആഹാരപദാർഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനും ഐസ്ക്രീം, പുഡ്ഡിംഗ് മുതലായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന റെഫ്രിജറേറ്റർ, ഭക്ഷണപദാർഥങ്ങൾ വേഗത്തിൽ പാകംചെയ്യാൻ സഹായിക്കുന്ന പ്രഷർകുക്കർ, മൈക്രോവേവ് അവനുകൾ, വെള്ളം തിളപ്പിക്കുന്നതിനും മറ്റുമുള്ള ബോയിലറുകൾ, ആഹാരപദാർഥങ്ങൾ ചൂടുമാറാതെ സൂക്ഷിക്കുന്നതിനുള്ള കാസറോളുകൾ, തെർമോസ്ഫ്ളാസ്ക്, പാത്രംകഴുകുന്നതിനുള്ള ഉപകരണം (dish washer) എന്നിവയും ആധുനിക അടുക്കളകൾക്ക് അലങ്കാരമാണ്. ആഹാരം വിളമ്പിവയ്ക്കുന്നതിന് പ്രാചീനകാലംതൊട്ടേ ചീനക്കളിമണ്ണുകൊണ്ടു നിർമിച്ചിട്ടുള്ള പലതരം പ്ളേറ്റുകൾ, കപ്പുകൾ, സാസറുകൾ, ഭരണികൾ, കുടുവൻപിഞ്ഞാണങ്ങൾ എന്നിവയും, സ്ഫടികനിർമിതമായ കുപ്പികൾ, ഭരണികൾ, പ്ളേറ്റുകൾ, കപ്പുകൾ, കോപ്പകൾ, ടംബ്ളറുകൾ, സാസറുകൾ എന്നിവയും, ഇരുമ്പിൽ നിർമിച്ച് ഇനാമൽപൂശിയ പാത്രങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. പ്ളാസ്റ്റിക്കിൽ നിർമിതമായ ഈവക സാധനങ്ങൾ ഇന്ന് സുലഭമാണ്. അതുപോലെ അലൂമിനിയം, നിക്കൽ, വൈറ്റ്മെറ്റൽ തുടങ്ങിയ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ട പാത്രങ്ങളും ഉപയോഗത്തിലുണ്ട്. താത്കാലികമായ ഉപയോഗം മാത്രം കരുതി കടലാസു പൾപ്പുകൊണ്ടു നിർമിതമായ പ്ളേറ്റുകളും കപ്പുകളും സാസറുകളും ഉപയോഗിച്ചുവരുന്നുണ്ട്.

ഭാരതത്തിൽ

[തിരുത്തുക]

കുടുംബത്തിന്റെ അംഗസംഖ്യയും ജീവിതനിലവാരവും കണക്കിലെടുത്ത് അടുക്കള-ഉപകരണങ്ങളുടെ എണ്ണവും തരവും പാചകവിദഗ്ദ്ധൻമാർ പ്രത്യേകം ചിട്ടപ്പെടുത്തിയിരുന്നു. ഉപകരണങ്ങൾ അവ നിർമ്മിക്കാനുപയോഗിച്ച വസ്തുക്കളുടെ ഗുണദോഷങ്ങൾ അറിഞ്ഞശേഷമേ ഉപയോഗിക്കാൻ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൈരു കടയുന്നതിനുള്ള മത്ത് കറിവേപ്പിന്റെയോ നാരകത്തിന്റെയോ തടി ഉപയോഗിച്ചും, കലം വയണയുടെ തടികൊണ്ടും ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടാണ്. അതുപോലെ ഓരോ ലോഹത്തിനും അതിന്റേതായ ഗുണങ്ങൾ ഉണ്ടെന്നും പലതരം ലോഹങ്ങൾ മനുഷ്യശരീരത്തെ ഏതുവിധത്തിൽ ബാധിക്കുന്നുവെന്നും വാഗ്ഭടാചാര്യർ അഷ്ടാംഗഹൃദയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യത്തിന് ഏറ്റവും നല്ല ലോഹം സ്വർണമാണ്. ഇത് ശരീരത്തിന് മാർദവവും ശക്തിയും പുഷ്ടിയും നല്കുന്നു. വിഷാംശത്തെ നശിപ്പിക്കുകയും ചെയ്യും. രാജാക്കൻമാരും പ്രഭുക്കൻമാരും ആഹാരം കഴിക്കുന്നതിന് സ്വർണത്തിൽ നിർമിച്ച തളികകളും വാൽക്കിണ്ടികളും ഉപയോഗിച്ചിരുന്നത് അവയ്ക്കുള്ള പ്രത്യേകഗുണം മനസ്സിലാക്കിയിട്ടായിരിക്കാം. വാതം, കഫം എന്നിവയ്ക്കു ചെമ്പും; പ്രമേഹം, പാണ്ഡുരോഗം, നേത്രരോഗം, വാതം എന്നിവയ്ക്ക് ഈയവും ഔഷധമാണ്. കഫത്തിനും പിത്തത്തിനും ഈയവും ചെമ്പും ചേർത്തുണ്ടാക്കുന്ന ഓട് പ്രതിവിധിയാണ്. കൃമിശല്യം, പിത്തം (വിളർച്ച) എന്നീ രോഗങ്ങളുടെ ശമനത്തിന് ഉരുക്ക് ഫലപ്രദമാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഉരുക്ക് ആവശ്യമാണ്. ചെമ്പ്, ഓട്, പിച്ചള എന്നീ ലോഹങ്ങളേക്കാൾ ഈയം ഗുണമുള്ളതായതുകൊണ്ട് അത്തരം ലോഹങ്ങൾകൊണ്ടുണ്ടാക്കിയിട്ടുള്ള പാത്രങ്ങൾ വെളുത്തീയം പൂശിയിട്ട് ഉപയോഗിക്കുന്നതുകൊള്ളാം. വാതം, പിത്തം ഇവയ്ക്ക് വെള്ളി ഒരു ഔഷധമാണ്. ഇങ്ങനെ നോക്കുമ്പോൾ പാചകം ചെയ്യുന്നതിനും വിളമ്പിക്കൊടുക്കുന്നതിനും വിവിധ ലോഹങ്ങൾകൊണ്ടു നിർമിച്ച ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്നു ബോധ്യമാകും.

കേരളത്തിൽ

[തിരുത്തുക]

ആധുനികങ്ങളായ അടുക്കള-ഉപകരണങ്ങൾ കേരളത്തിലും വളരെവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ എണ്ണം, ജീവിതരീതി, പാചകരീതി, ധനസ്ഥിതി എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് നിത്യോപയോഗസാധനങ്ങളിലും വൈവിധ്യം കാണുന്നുണ്ട്. വരുമാനം കുറഞ്ഞവർ മൺപാത്രങ്ങൾ, അലൂമിനിയംപാത്രങ്ങൾ, തടികൊണ്ടുതീർത്ത ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ, ഇടത്തരം കുടുംബങ്ങളിൽ പിച്ചള, ചെമ്പ്, ഓട്, സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾകൊണ്ടുതീർത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. റെഫ്രിജറേറ്റർ, വൈദ്യുത-അടുപ്പുകൾ, വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന മറ്റുപകരണങ്ങൾ എന്നിവ ധനികകുടുംബങ്ങളിൽ മാത്രമേ ഉപയോഗിക്കാറുള്ളു. ഭക്ഷണം കഴിക്കുന്നതിന് വാഴയിലയാണ് അടുത്തകാലംവരെ ഉപയോഗിച്ചിരുന്നത്. ഇന്നും സദ്യകൾക്ക് വാഴയിലയിൽതന്നെയാണ് വിളമ്പുന്നത്. നിലത്ത് പായോ തടുക്കോ വിരിച്ച് അതിൽ ഇരുന്നോ, കുരണ്ടിയിട്ട് അതിൽ ഇരുന്നോ ഉണ്ണുന്നസമ്പ്രദായമാണ് പണ്ടുമുതലേ കേരളത്തിൽ നിലവിലിരുന്നത്. ഇന്ന് അത് പാടെ മാറിയിരിക്കുന്നു. ബഞ്ച്, നാല്കാലി, കസേര തുടങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് മേശപ്പുറത്ത് പാത്രങ്ങളിൽ വിളമ്പിവച്ച് ഭക്ഷിക്കുന്ന സമ്പ്രദായം ഇന്ന് സർവസാധാരണമായിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടുക്കള ഉപകരണങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
{{bottomLinkPreText}} {{bottomLinkText}}
അടുക്കള ഉപകരണങ്ങൾ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?