For faster navigation, this Iframe is preloading the Wikiwand page for പടിഞ്ഞാറൻ ലോംബോക്ക് റീജൻസി.

പടിഞ്ഞാറൻ ലോംബോക്ക് റീജൻസി

പടിഞ്ഞാറൻ ലോംബോക്ക് റീജൻസി

Kabupaten Lombok Barat
റീജൻസി
പടിഞ്ഞാറൻ ലോംബോക്കിലെ സെൻ‌ഗിഗിയിലെ ബീച്ച്.
പടിഞ്ഞാറൻ ലോംബോക്കിലെ സെൻ‌ഗിഗിയിലെ ബീച്ച്.
Official seal of പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
Seal
Location within West Nusa Tenggara
Location within West Nusa Tenggara
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി is located in Lombok
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി is located in Lesser Sunda Islands
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി (Lesser Sunda Islands)
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി is located in Indonesia
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി (Indonesia)
Coordinates: 8°43′S 116°7′E / 8.717°S 116.117°E / -8.717; 116.117
Country Indonesia
പ്രവിശ്യ West Nusa Tenggara
Capitalജെറംഗ്
ഭരണസമ്പ്രദായം
 • റീജന്റ്ഫൌസാൻ ഖാലിദ്
 • Vice Regentvacant
വിസ്തീർണ്ണം
 • ആകെ862.62 ച.കി.മീ.(333.06 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ6,26,941
 • ജനസാന്ദ്രത730/ച.കി.മീ.(1,900/ച മൈ)
Demographics
 • Ethnic groupsസസാക്, ബാലിനീസ്, ജാവാനീസ്, സുംബാവാ ജനങ്ങൾ, ഫ്ലോറസ് ജനങ്ങൾ
 • Religionമുസ്ലിം, ഹിന്ദു, ക്രിസ്റ്റ്യൻ, ബുദ്ധിസ്റ്റ്
 • LanguagesIndonesian (official), Sasak
സമയമേഖലUTC+8 (ICST)
Area code(+62) 370
വെബ്സൈറ്റ്lombokbaratkab.go.id

പടിഞ്ഞാറൻ ലോംബോക്ക് റീജൻസി (ഇന്തോനേഷ്യൻ: കബുപതൻ ലോംബോക് ബരാത്ത്) ഇന്തോനേഷ്യയിലെ പ്രവിശ്യയായ പടിഞ്ഞാറൻ നുസാ തെൻഗാരയിലെ ഒരു റീജൻസിയാണ്. ലോംബോക്ക് ദ്വീപിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ തലസ്ഥാനം ജെറുങ് നഗരമാണ്.

സ്ഥാനം

[തിരുത്തുക]

വടക്ക് വശത്ത് വടക്കൻ ലോംബോക്ക് റീജൻസി, തെക്ക് വശത്ത് മധ്യ ലോംബോക്ക് റീജൻസി, കിഴക്ക് വശത്ത് കിഴക്കൻ ലോംബോക്ക് റീജൻസി, പടിഞ്ഞാറ് വശത്ത് ലോംബോക്ക് കടലിടുക്ക് എന്നിവയാൽ വലയം ചെയ്യപ്പെട്ട അതിർത്തികളാണ് ഈ റീജൻസിയ്ക്കുള്ളത്. പ്രദേശത്തിന്റെ വടക്ക് ഭാഗത്തായി രാജ്യത്തെ മൂന്നാമത്തെ വലിയ പർവ്വതവും രണ്ടാമത്തെ വലിയ സജീവ അഗ്നിപർവ്വതവുമായ റിൻജാനി പർവ്വതം 3,726 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ രേഖപ്പെടുത്തിയ ഏറ്റവും പഴയ ചരിത്രപരമായ പൊട്ടിത്തെറി 1847 ലും അവസാന സ്ഫോടനം 2010 മെയ് മാസത്തിലുമായിരുന്നു.

ചരിത്രം

[തിരുത്തുക]

1958-ൽ സ്ഥാപിതമായ പടഞ്ഞാറൻ ലോംബോക്ക് റീജൻസിയിൽ ഇപ്പോൾ സമീപകാലത്ത് വടക്കൻ ലോംബോക്ക് റീജൻസി ആയി സ്ഥാപിക്കപ്പെട്ട ലോംബോക്കിന്റെ വടക്കൻ ഭാഗവും ഉൾപ്പെട്ടിരുന്നു. പടിഞ്ഞാറൻ ലോംബോക്ക് ഭരണപ്രദേശം മുമ്പ് വെസ്റ്റ് കോസ്റ്റ്, ആംപെനാൻ, ടാൻജംഗ്, ബയാൻ, ജെറംഗ്, ഗോണ്ടാംഗ്, കക്രനെഗാര എന്നിവയുടെയും മേൽനോട്ടം വഹിച്ചിരുന്നു.

1993 ൽ പടിഞ്ഞാറൻ ലോംബോക്ക് ജില്ല രണ്ട് സ്വയംഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. 2000 ൽ മാതറാം സർക്കാർ രൂപീകരഫലമായി പടിഞ്ഞാറൻ ലോംബോക്ക് റീജൻസിയുടെ തലസ്ഥാനം പടിഞ്ഞാറൻ ലോംബോക്കിലെ മാത്തറാമിൽ നിന്ന് ജില്ലയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജെറൂങ്ങിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ മാറ്റത്തിന്റെ അനന്തരഫലമായി ദ്വീപിന്റെ വടക്കേയറ്റത്തെ 5 ജില്ലകൾ ജെറൂങിലെ വെസ്റ്റ് ലോംബോക്ക് റീജൻസി ആസ്ഥാനത്തിന്റെ സേവനങ്ങളിൽ നിന്ന് വളരെ അകലെയായിത്തീർന്നു. തുടർന്ന്, 2008-ൽ (പടിഞ്ഞാറൻ ലോംബോക്ക് റീജൻസിയിലെ പ്രാദേശിക സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ) വടക്കൻ ലോംബോക്ക് തൻജംഗ് നഗരത്തിൽ തങ്ങളുടെ സ്വന്തം റീജൻസി സർക്കാർ സ്ഥാപിച്ചു. ദ്വീപിന്റെ വടക്കൻഭാഗം ഇപ്പോൾ പടിഞ്ഞാറൻ ലോംബോക്ക് റീജൻസിയിൽ നിന്ന് സ്വതന്ത്രമായ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു.[1][2]

പടിഞ്ഞാറൻ ലോംബോക്ക് റീജൻസിയുടെ ആകെ വിസ്തീർണ്ണം 862.62 ചതുരശ്ര കിലോമീറ്റർ ആണ്.

ഭരണ വിഭാഗങ്ങൾ

[തിരുത്തുക]

ലോംബോക്കിന്റെ നാല് റീജൻസികളിൽ അല്ലെങ്കിൽ ഭരണ മേഖലകളിൽ ഒന്നാണ് കബുപതൻ ലോംബോക്ക് ബരാത്ത് (പടിഞ്ഞറൻ ലോംബോക് റീജൻസി).

ഭരണപരമായ അതിരുകൾ

[തിരുത്തുക]
അതിര് ജില്ല റീജൻസി
വടക്ക് പെമെനാംഗ്, റിൻജാനി പർവ്വതം വടക്കൻ ലോംബോക്ക് റീജൻസി
തെക്ക് ലോംബോക്ക് ബേസിൻ ഇന്ത്യൻ മഹാസമുദ്രം
പടിഞ്ഞാറ് ലോംബോക്ക് കടലിടുക്ക്
കിഴക്ക് പ്രായ ബരാത്ത് മധ്യ ലോംബോക്ക് റീജൻസി

വംശീയവിഭാഗങ്ങൾ

[തിരുത്തുക]

ലോംബോക്കിലെ തദ്ദേശവാസികളായ സസക് ജനതയാണ് പടിഞ്ഞാറൻ ലോംബോക്കിലെ ഭൂരിഭാഗം നിവാസികളും. ബാലിനീസ്, ചൈനീസ്, ഇന്തോനേഷ്യൻ മിശ്ര വർഗ്ഗക്കാരായ ടിയോൺ‌ഗോവ-പെരാനകൻ, ചൈനീസ് വംശജർ, ആദ്യകാല തുറമുഖ നഗരമായ ആംപെനാനിൽ താമസമാക്കിയവരും എണ്ണത്തിൽ കുറവായ, പ്രധാനമായും യെമൻ വംശജരായ അറബ് ഇന്തോനേഷ്യൻ ജനതതുടങ്ങിയവരുടേയും വാസഗേഹമാണ് പടിഞ്ഞാറൻ ലോംബോക്ക്.

പടിഞ്ഞാറൻ ലോംബോക്കിലെ ഭൂരിപക്ഷ ജനതയുടെ മതം ഇസ്ലാമാണ്. ക്രിസ്തുമതം, കത്തോലിക്കാ മതം, ഹൈന്ദവമതം, ബുദ്ധമതം, കൺഫ്യൂഷ്യനിസം എന്നിവയും പടിഞ്ഞാറൻ ലോംബോക്കിൽ പ്രചാരത്തിലുള്ള മറ്റ് മതങ്ങളാണ്.

ലോംബോക്കിലെ തദ്ദേശവാസികളുടെ മാതൃഭാഷയായ സസക് ഭാഷയാണ് പടിഞ്ഞാറൻ ലോംബോക്കിലെ ഭൂരിഭാഗം ആളുകളും സാധാരണയായി സംസാരിക്കുന്നത്. ഹോട്ടലുകൾ, സെൻ‌ഗിഗി ടൌൺ‌ഷിപ്പിലെ വലിയ വാണിഭശാലകൾ, സർക്കാർ ഓഫീസുകൾ പോലെ ദൈനംദിന ഇടപെടലുകളിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷയാണ് ഇന്തോനേഷ്യൻ ഭാഷ. വീട്ടിലോ വിനോദ സ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ പടിഞ്ഞാറൻ ലോംബോക്ക് നിവാസികൾ സസക് ഭാഷയുടെ വ്യതിയാനമായ പ്രാദേശിക പടിഞ്ഞാറൻ ലോംബോക്ക് നാട്ടു ഭാഷകൾ ഉപയോഗിക്കുന്നു.

സേവനങ്ങളും വികസനവും

[തിരുത്തുക]

മേഖലയിലെ മിക്ക സേവനങ്ങളും മാത്തറത്തിൽ നിന്നാണ് നൽകപ്പെടുന്നത്. പ്രാദേശിക സർക്കാർ (റീജൻസി) സേവനങ്ങൾ ജെറുങ് നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അരി, കൊപ്ര, കസവ, തടികൾ, മറ്റ് വിളകൾ എന്നിവയ്ക്കു പ്രാമുഖ്യമുള്ള ഒരു കാർഷിക മേഖലയാണിത്. റീജൻസിയുടെ തെക്ക് ഭാഗത്ത് മഴ കുറവും റിൻജാനി പർവതത്തിന്റെ ഉയരത്തിലേയ്ക്കു പോകന്ന വടക്കൻ പ്രദേശത്ത് കൂടുതലുമാണ്. ഈ പ്രദേശത്ത് ഒരു വൃഷ്ടി പ്രദേശം സൃഷ്ടിക്കുന്ന റിൻജാനിയുടെ ചരിവുകളിൽ നിന്നാണ് നിരവധി കിഴക്കൻ ലോംബോക്ക് നദികൾ ഉത്ഭവിക്കുന്നത്. കടൽ ഈ പ്രദേശത്ത് ഒരു ചെറിയ പ്രാദേശിക മത്സ്യബന്ധന വ്യവസായം, മുത്ത് വ്യവസായം, ചെമ്മീൻ കൃഷി എന്നിവയെ പിന്തുണയ്ക്കുന്നു. സ്വർണം, വെള്ളി, ചെമ്പ് എന്നിവയടങ്ങിയ ധാതു പര്യവേക്ഷണം ഈ പ്രദേശത്തെ കൂടുതൽ പ്രധാനപ്പെട്ട പ്രവർത്തനമായി മാറുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "Home page of Kab. Lombok Utara (Indonesian language)". Kabupaten Lombok Utara the Regency of North Lombok. Archived from the original on 2017-07-15. Retrieved 29 Aug 2010.
  2. "Home page of Kab. Lombok Barat (Indonesian language)". Kabupaten Lombok Barat, the Regency of West Lombok. Retrieved 29 Aug 2010.
{{bottomLinkPreText}} {{bottomLinkText}}
പടിഞ്ഞാറൻ ലോംബോക്ക് റീജൻസി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?