For faster navigation, this Iframe is preloading the Wikiwand page for പഞ്ചാരക്കൊല്ലി.

പഞ്ചാരക്കൊല്ലി

പഞ്ചാരക്കൊല്ലി
Stevia rebaudiana flowers
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Asterales
Family: Asteraceae
Genus: Stevia
Species:
S. rebaudiana
Binomial name
Stevia rebaudiana
(Bertoni) Bertoni

സ്റ്റീവിയ ജനുസിലെ ഒരു സസ്യമാണ് പഞ്ചാരക്കൊല്ലി, (ശാസ്ത്രീയനാമം: Stevia rebaudiana). സാധാരണയായി candyleaf,[1] sweetleaf, sweet leaf, sugarleaf എന്നെല്ലാം അറിയപ്പെടുന്നു. ബ്രസീൽ, പരാഗ്വേ തദ്ദേശവാസിയായ ഈ ഏകവർഷിസസ്യം നനവും ഈർപ്പവും ഉള്ളയിടങ്ങളിൽ വളരുന്നു, എന്നാൽ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്റ്റീവിയ എന്ന് അറിയപ്പെടുന്ന പഞ്ചസാരയ്ക്ക് പകരമായി മധുരം ഉണ്ടാക്കുന്ന ഒരു വസ്തു വേർതിരിച്ചെടുക്കാൻ ഈ ചെടി വ്യാപകമായി നട്ടുവളർത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന steviol glycosides പഞ്ചസാരയേക്കാൾ 250-300 ഇരട്ടി മധുരമുള്ളതാണ്.[2]

ഇലകൾ മാത്രമായോ ചായയിലോ, കാപ്പിയിലോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

ചരിത്രവും ഉപയോഗവും

[തിരുത്തുക]

നാടൻ പാനീയങ്ങളിൽ ഉപയോഗിക്കാൻ 1500 വർഷത്തോളമായി തെക്കേ അമേരിക്കയിൽ ഇവ ഉപയോഗിക്കുന്നുണ്ട്.[3]

1899 - കിഴക്കൻ പരാഗ്വേയിൽ ഇവ വളരുന്നതായി കണ്ട് സസ്യശാസ്ത്രകാരനായ Moisés Santiago Bertoni ആണ് ഇതിനെ ശാസ്ത്രീയമായി വിവരിച്ചത്.[4]

സ്റ്റീവിയോൾ ആണ് മാധുര്യത്തിനു കാരണം

1931 -ൽ ശാസ്ത്രജ്ഞരായ M. Bridel ഉം R. Lavielle നും ഇതിലെ glycosides stevioside ഉം rebaudioside വേർതിരിച്ചെടുക്കുകയും[5] 1955 -ൽ അതിന്റെ ഘടനകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പഞ്ചാരക്കൊല്ലി

വ്യാപകമായി കാട്ടിൽ വളരുന്ന ഇവയിൽ ധാരാളം കായ ഉണ്ടാവുമെങ്കിലും മുളയ്ക്കൽ ശേഷി കുറവാണ്. ക്ലോൺ ചെയ്യലാണ് മികച്ച മാർഗം. ജൈവാംശം കലർന്ന വെള്ളം കെട്ടിനിൽക്കാത്ത എല്ലാത്തരം മണ്ണിലും സ്റ്റീവിയ കൃഷിചെയ്യാം. അരയടി വീതം നീളവും വീതിയുമുള്ള ആഴമുള്ള കുഴിയിൽ ചാണകപ്പൊടി, മണൽ, മണ്ണ് എന്നിവ ചേർത്ത് തടം മൂടിയശേഷമാണു തൈ നടുക. ചെടിച്ചട്ടിയിലും കൃഷിചെയ്യാവുന്നതാണ്. ഇടയ്ക്കിടെ നനച്ചുകൊടുക്കണം. നട്ടു കഴിഞ്ഞു മൂന്നാം മാസം മുതൽ പാകമായ ഇലകൾ നുള്ളിയെടുക്കാം. ഇലയുടെ പൊടിയാണു മധുരത്തിനായി ഉപയോഗിക്കുന്നത്.

1987 വ്യാവസായിക അടിസ്ഥനത്തിൽ കൃഷി ചെയ്യാനാവുമോ എന്ന് കാനഡയിൽ പരീക്ഷിച്ചുനോക്കി.[6] പരാഗ്വേയിലെ കർഷകരെ ലോകമാർക്കറ്റിൽ മൽസരയോഗ്യമാക്കാൻ പദ്ധതികൾ Duke University ഗവേഷകർ ചെയ്യുന്നുണ്ട്.[7]

ഇപ്പോൾ ഭക്ഷണപദാർത്ഥങ്ങളിൽ മധുരം ചേർക്കാൻ പഞ്ചാരക്കൊല്ലി ചൈന (1984 മുതൽ), കൊറിയ, തായ്‌വാൻ, തായ്‌ലാന്റ്, മലേഷ്യ, സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസ്, ബ്രസീൽ, കൊളംബിയ, പെറു, പരാഗ്വേ, ഉറുഗ്വേ, ഇസ്രായേൽ എന്നിവിടങ്ങളിലെല്ലാം കൃഷി ചെയ്യുന്നുണ്ട്.[8]

അവലംബം

[തിരുത്തുക]
  1. "Stevia rebaudiana". Natural Resources Conservation Service PLANTS Database. USDA. Retrieved 3 December 2015.
  2. Raji Akintunde Abdullateef, Mohamad Osman (1 January 2012). "Studies on effects of pruning on vegetative traits in Stevia rebaudiana Bertoni (Compositae)". International Journal of Biology. 4 (1). doi:10.5539/ijb.v4n1p146.
  3. Misra, H.; Soni, M.; Silawat, N.; Mehta, D.; Mehta, B. K.; Jain, D. C. (Apr 2011). "Antidiabetic activity of medium-polar extract from the leaves of Stevia rebaudiana Bert. (Bertoni) on alloxan-induced diabetic rats". J Pharm Bioallied Sci. 3 (2): 242–8. doi:10.4103/0975-7406.80779. PMC 3103919. PMID 21687353.((cite journal)): CS1 maint: unflagged free DOI (link)
  4. Bertoni, Moisés Santiago (1899). Revista de Agronomia de l'Assomption. 1: 35. ((cite journal)): Missing or empty |title= (help)
  5. Bridel, M.; Lavielle, R. (1931). "Sur le principe sucre des feuilles de kaa-he-e (stevia rebaundiana B)". Comptes rendus de l'Académie des sciences (Parts 192): 1123–5.
  6. Todd J (2010). "The Cultivation of Stevia, "Nature's Sweetener"". Ontario Ministry of Agriculture and Food. Archived from the original on 2016-10-31. Retrieved 20 March 2014.
  7. Bamber, P; Fernandez-Stark, K (2012). "Strengthening the competitiveness of the stevia value chain in Paraguay" (PDF). Duke University Center on Globalization, Governance and Competitiveness. Archived from the original (PDF) on 2016-03-03. Retrieved 20 March 2014.
  8. Jones, Georgia (September 2006). "Stevia". NebGuide: University of Nebraska–Lincoln Institute of Agriculture and Natural Resources. Archived from the original on 2010-12-31. Retrieved 4 May 2007.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
പഞ്ചാരക്കൊല്ലി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?