For faster navigation, this Iframe is preloading the Wikiwand page for ധർമ്മരാജാ (നോവൽ).

ധർമ്മരാജാ (നോവൽ)

ധർമ്മരാജാ
പ്രഥമപതിപ്പിന്റെ ശീർഷകതാൾ
കർത്താവ്സി.വി. രാമൻപിള്ള
യഥാർത്ഥ പേര്ധൎമ്മരാജാ
പരിഭാഷജി. എസ്. അയ്യർ (ഇംഗ്ലീഷ്)
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രാഖ്യായിക
പ്രസാധകർസെൻട്രൽ ബുക്ക് ഡിപ്പോ
പ്രസിദ്ധീകരിച്ച തിയതി
1913
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
2009
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ478
ISBN978-8189975500 ഇംഗ്ലീഷ് പതിപ്പ്[1]
മുമ്പത്തെ പുസ്തകംമാർത്താണ്ഡവർമ്മ
ശേഷമുള്ള പുസ്തകംരാമരാജ ബഹദൂർ
പാഠംധർമ്മരാജാ at Wikisource

സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.

എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ സമ്പ്രതി ആകുന്നതു വരെയാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ.

കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ നോവൽ പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്നിട്ടുണ്ട്.

ജി.എസ്. അയ്യർ, ഈ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[2]

കഥാപാത്രങ്ങൾ

[തിരുത്തുക]
  • കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജാ) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ അനന്തരവൻ.
  • കേശവപിള്ള
  • ഉഗ്രഹരിപഞ്ചാനൻ (ത്രിപുര സുന്ദരി കുഞ്ഞമ്മയുടെ മകൻ)
  • ശാന്തഹരിപഞ്ചാനൻ (ഉഗ്രഹരിപഞ്ചാനനന്റെ അനുജൻ)
  • കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ (ചന്ത്രക്കാറന്റെ അനന്തരവൻ)
  • കാളിയുടയാൻ ചന്ത്രക്കാറൻ (എട്ടു വീട്ടിൽ പിള്ളമാരിൽ ഒരാളായ രാമനാമഠത്തിൽ പിള്ളയുടെ ഏക മകൻ)
  • അനന്തപത്മനാഭൻ വലിയപടത്തലവർ - തിരുമുഖത്ത് പിള്ളയുടെ മകൻ (മാർത്താണ്ഡവർമ്മ നോവലിൽ അനന്തപത്മനാഭൻ എന്ന കഥാപാത്രം)
  • വേലുത്തമ്പി / വൃദ്ധസിദ്ധൻ/പക്കീർസാ - മാങ്കോയിക്കൽ തായ്-വഴിയിലെ ഒരംഗം (മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവൻ. മാർത്താണ്ഡവർമ്മ നോവലിൽ വേലു എന്ന കഥാപാത്രം)
  • ഉമ്മിണിപ്പിള്ള (ഉദ്യോഗപ്പേര്- വലിയ കൊട്ടാരം രായസക്കാരൻ. ആദ്യം കൊട്ടാരം നീട്ടെഴുത്തുകാരനും രാജാവിന്റെ സ്വന്തം എഴുത്തുകാരനും കൂടിയായിരുന്നു. പിന്നീട് സ്വന്തം കൈപ്പിഴ മൂലം ഉദ്യോഗത്തിൽ നിന്നും തരം താഴ്ത്തപ്പെട്ടു).
  • അണ്ണാവയ്യൻ (പൊൻവാണിഭം നടത്തിയിരുന്ന ഒരു തമിഴ് ബ്രാഹ്മണൻ)
  • കുപ്പശ്ശാർ (ത്രിപുര സുന്ദരി കുഞ്ഞമ്മയുടെ ഭൃത്യൻ)
  • മാമാവെങ്കിടൻ (കൊട്ടാരം പലഹാരപ്പുര സൂക്ഷിപ്പുകാരനായ ഒരു ബ്രാഹ്മണൻ. യഥാർത്ഥ പേര് - വെങ്കിടേശ്വരൻ).
  • ഭൈരവൻ
  • കുട്ടിക്കോന്തിശ്ശൻ (കോട്ടയം കേരളവർമ്മയുടെ അനുചരനായി വേണാട്ട് എത്തിയിരുന്ന ഒരു യോദ്ധാവിന്റെ മരുമകൻ)
  • വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി (കുഞ്ചുത്തമ്പി എന്ന് വിളിപ്പേര്. പരദേശികളുടെ ആക്രമണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായി മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യാതിർത്തിയിൽ പാർപ്പിച്ച അനേക നായർ കുടുംബത്തിൽ അഗ്രിമ സ്ഥാനത്ത് നിൽക്കുന്നത്, കുലോത്തുംഗ രാജവംശജനായ ഒരു പ്രഭുവിന്റെ സന്താന പരമ്പരയിൽ നിന്ന് വേണാട്ട് രാജാവിനെ ശരണം പ്രാപിച്ച ഒരു ശാഖയായിരുന്നു. കളപ്രാക്കോട്ട എന്ന് പേരുള്ള ഈ തറവാട്ടിന്റെ അധിപനായതു കൊണ്ട് കളപ്രാക്കോട്ട തമ്പി എന്നും അറിയപ്പെടുന്നു).
  • സാംബദീക്ഷിതർ (സംസ്കൃത, തർക്ക- വ്യാകരണ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഒരു ശാസ്ത്രികൾ. നന്തിയത്ത് ഉണ്ണിത്താൻ കേശവൻ കുഞ്ഞിനെ പഠിപ്പിച്ചത് ഇവിടെയായിരുന്നു.)
  • രാഘവൻ ഉണ്ണിത്താൻ (കഴക്കൂട്ടത്ത് കുടുംബത്തിന്റെ അധീനതയിലുള്ള ചിലമ്പിനഴിയത്ത് ഭവനത്തിൽ നിന്നും ഒരു ശാഖ കൊട്ടാരക്കരയ്ക്ക് പിരിഞ്ഞു പോയിരുന്നു. അതിലെ ഒരു സ്ത്രീയെ നന്തിയത്ത് രാഘവൻ ഉണ്ണിത്താൻ എന്ന ഒരു മാടമ്പി വിവാഹം ചെയ്തു. അതിലുണ്ടായ പുത്രനാണ് കേശവൻ കുഞ്ഞ്)
  • ത്രിപുരസുന്ദരിക്കുഞ്ഞമ്മ (കഴക്കൂട്ടത്ത് പിള്ളയുടെ ജ്യേഷ്ഠസഹോദരിയും കുട്ടിക്കോന്തിയച്ഛന്റെ ഭാര്യയും)
  • മീനാക്ഷി (ത്രിപുര സുന്ദരി കുഞ്ഞമ്മയുടെ മകളായ സാവിത്രിയുടെ മകൾ)
  • അരത്തമപ്പിള്ള തങ്കച്ചി (കുഞ്ചുപിരാട്ടി തമ്പിയുടെ ഭാര്യ)
  • പവതിക്കൊച്ചി / ഭഗവതി അക്കൻ
  • കൊച്ചമ്മിണി
  • പാർവതിപിള്ള
  • ജനറൽ കുമാരൻതമ്പി
  • ദളവ സുബ്ബയ്യൻ
  • സമ്പ്രതി രാമയ്യൻ
  • അലി ഹസ്സൻകുഞ്ഞ്

ഇതും കാണുക

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ [[:s:|]] എന്ന താളിലുണ്ട്.

അവലംബം

[തിരുത്തുക]
  1. westlandbooks[പ്രവർത്തിക്കാത്ത കണ്ണി]
  2. "ധർമ്മരാജ (ഇംഗ്ലീഷ്)". ഇന്ദുലേഖബിസ്. Archived from the original on 2013-03-31. Retrieved 17 ഫെബ്രുവരി 2013.


{{bottomLinkPreText}} {{bottomLinkText}}
ധർമ്മരാജാ (നോവൽ)
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?