For faster navigation, this Iframe is preloading the Wikiwand page for ടി-കോശം.

ടി-കോശം

T cell
Scanning electron micrograph of a human T cell
Scanning electron micrograph of T lymphocyte (right), a platelet (center) and a red blood cell (left)
Details
SystemImmune system
Identifiers
Latinlymphocytus T
MeSHD013601
THH2.00.04.1.02007
FMA62870
Anatomical terminology
രക്തകോശങ്ങളുടെ ഒരു സ്കാനിംഗ് ഇലക്ട്രോൺ സൂക്ഷ്മദർശിനിച്ചിത്രം വലത്തേ മൂലയ്ക്കു കാണുന്നത് ടി-ലസികാണു. ഇടത്തേയറ്റത്ത് അരുണരക്താണു. കൂട്ടത്തിൽ ചെറുതും നടുക്കു കാണുന്നതും പ്ലേറ്റ്ലെറ്റ് കോശമാണ്

ലസികാണു എന്ന ഉപവിഭാഗത്തിൽ പെടുന്ന ശ്വേതരക്താണു ആണ് ടി-ലസികാണുക്കൾ അഥവാ ടി-കോശങ്ങൾ. ജന്തുക്കളിലെ രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു മുഖ്യ വിഭാഗമായ അനുവർത്തന പ്രതിരോധത്തിന്റെ “സംഘാടകരായി” വർത്തിക്കുന്ന കോശമാണ് ടി-ലസികാണുക്കൾ. ഇതേ ധർമ്മം മൂലം, പ്രതിരോധ സങ്കേതത്തിന്റെ രണ്ട് കൈവഴികളായ കോശമാധ്യസ്ഥപ്രതിരോധത്തെയും ദ്രവീയപ്രതിരോധത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയാവുന്നുണ്ട് ഇവ.[1]

ടി-കോശസ്വീകരിണികൾ എന്നറിയപ്പെടുന്ന ഒരുകൂട്ടം മാംസ്യങ്ങൾ ഇവയുടെ കോശസ്തരത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നു; ഇവയിലൂടെയാണ് ബിലസികാണുക്കളിൽ നിന്നും പ്രാകൃതിക കൊലയാളികോശങ്ങളിൽ നിന്നും ടി-കോശങ്ങളെ വേർതിരിച്ചറിയാനാകുന്നത്. ജനിക്കുന്നത് ബി-ലസികാണുക്കളെപ്പോലെ മജ്ജയിലെ രക്തജനകകലയിലാണെങ്കിലും ടി-കോശങ്ങൾ പൂർണവികാസം പ്രാപിക്കുന്നതും രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജമാകുന്നതും തൈമസ് ഗ്രന്ഥിയിലാണ്. ടി-ലസികാണുക്കളിലെ “ടി” തൈമസ് ഗ്രന്ഥിയെ സൂചിപ്പിക്കുന്നു.[2]

വളർച്ചയുടെ പ്രാരംഭാവസ്ഥയിൽ തന്നെ തൈമസ് ഗ്രന്ഥിയിലേക്ക് കുടിയേറുന്ന ടി-കോശങ്ങൾ അവിടെ നിന്നും രോഗാണുക്കളെ നേരിടാനുള്ള ആവശ്യാനുസരണം പെരുകുകന്നു. കൈകാലുകളിലെ രക്തചംക്രമണ വ്യവസ്ഥയിൽ റോന്തുചുറ്റുന്ന ടി-കോശങ്ങളിൽ ചിലത് പ്രതിജനകങ്ങളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ഉത്തേജിതരാകുകയും പ്രതിരോധസ്മൃതികോശങ്ങളായി രൂപാന്തരപ്പെട്ട് ലസികാഗ്രന്ഥികളിലെ കോശശേഖരത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. പിന്നീട് ഇതേ അണുബാധ വീണ്ടുമുണ്ടാകുമ്പോൾ ആ അണുവിന്റെ പ്രതിജനകത്തെ കൃത്യമായി തിരിച്ചറിയുന്ന ശരീരം ഈ പ്രതിരോധസ്മൃതികോശങ്ങളെ ഉണർത്തി തിരിച്ചടിക്കുകയും ചെയ്യുന്നു. കൈകാലുകളിലൂടെയൊഴുകുന്ന രക്തത്തിലെ ലസികാകോശങ്ങളിൽ ഏകദേശം 70-80% പൂർണവളർച്ചപ്രാപിച്ച ടി-കോശങ്ങളാണ്.[3]

ടി-കോശങ്ങൾ രൂപപരമായും ധർമ്മപരമായും അനവധി വകഭേദങ്ങളിൽ കാണാം. മുഖ്യമായും ഇവ നാലുവിധമുണ്ട്. ഇവ കൂടാതെ പ്രാകൃതികകൊലയാളി കോശങ്ങളെയും ടി-ലസികാണുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്. ടി-സഹായി കോശങ്ങൾ ടി-, ബി- ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു. കോശവിഷകാരി ടി-ലസികാണു വൈറസ് ബാധിച്ച കോശങ്ങളെയും അർബുദ കോശങ്ങളെയും നേരിട്ടാക്രമിച്ച് നശിപ്പിക്കുന്നതിൽ മികവുള്ളവരാണ്. ദാമക ടി-ലസികാണു അണുബാധയ്ക്ക് എതിരെയുള്ള പ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനത്തിനു ശേഷം അതിനെ തിരിച്ച് സാധാരണ ആവസ്ഥയിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരുകയും അമിത പ്രതിരോധ പ്രവർത്തനങ്ങളെ ദമനം (suppress) ചെയ്ത് സ്വയംപ്രതിരോധാവസ്ഥ ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നു. γδ ടി-ലസികാണു അനുവർത്തന പ്രതിരോധം, സഹജപ്രതിരോധം എന്നിവയ്ക്കിടയിലെ കണ്ണിയായി വർത്തിക്കുന്നുണ്ടാവാമെന്ന് ഊഹിക്കപ്പെടുന്നു[4]. പ്രാകൃതിക കൊലയാളികോശം വൈറസ് ബാധിച്ച കോശങ്ങളെയും അർബുദ കോശങ്ങളെയും കൊല്ലുന്നു.

അവലംബം

[തിരുത്തുക]
  1. Alberts B, Johnson A, Lewis J, Raff M, Roberts k, Walter P (2002) Molecular Biology of the Cell. Garland Science: New York, NY pg 1367. "T cells and B cells derive their names from the organs in which they develop. T cells develop in the thymus, and B cells, in mammals, develop in the bone marrow in adults or the liver in fetuses."
  2. McClory, Susan; Hughes, Tiffany; Freud, Aharon G.; Briercheck, Edward L.; Martin, Chelsea; Trimboli, Anthony J.; Yu, Jianhua; Zhang, Xiaoli; Leone, Gustavo (Apr 2012). "Evidence for a stepwise program of extrathymic T cell development within the human tonsil". The Journal of Clinical Investigation. 122 (4): 1403–1415. doi:10.1172/JCI46125. ISSN 1558-8238. PMC 3314444 Freely accessible. PMID 22378041
  3. Vantourout, Pierre; Hayday, Adrian (Feb 2013). "Six-of-the-best: unique contributions of γδ T cells to immunology". Nature Reviews. Immunology. 13 (2): 88–100. doi:10.1038/nri3384. ISSN 1474-1741. PMC 3951794 Freely accessible. PMID 23348415.
  4. Holtmeier W, Kabelitz D, (2005). gammadelta T cells link innate and adaptive immune responses.Chem Immunol Allergy. 2005;86:151-83.doi:10.1159/000086659.PMID: 15976493
{{bottomLinkPreText}} {{bottomLinkText}}
ടി-കോശം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?