For faster navigation, this Iframe is preloading the Wikiwand page for ജിഗ്മെ സിന്ഗ്യെവാഞ്ചുക് ദേശീയോദ്യാനം.

ജിഗ്മെ സിന്ഗ്യെവാഞ്ചുക് ദേശീയോദ്യാനം

Jigme Singye Wangchuck National Park
National park
Name origin: ജിഗ്മെ സിന്ഗ്യെവാഞ്ചുക് ദേശീയോദ്യാനം
രാജ്യം Bhutan
District Sarpang, Tsirang, Trongsa,
Wangdue Phodrang, and Zhemgang
Lake Sertsho, Yutsho, Gesatsho Tshobobzhao, Tsholumtsho
River Mangde Chhu, Sankosh River,Nika Chhu
Highest point
 - location Durshingla, Black Mountain
 - ഉയരം 4,925 m (16,158 ft)
Lowest point
 - ഉയരം 600 m (1,969 ft)
Area 1,730 km2 (668 sq mi)
Animal Black-necked crane, Golden langur, Clouded leopard,
red panda, Leopard, Tiger,
gaur, rufous-necked hornbill,
Himalayan black bear, Asian elephant, serow,
Musk Deer, Chinese pangolin, Leopard cat
Founded 1995
Management Headquarter
 - location Tshangkha, Trongsa, Bhutan
 - coordinates 27°27′0″N 90°27′0″E / 27.45000°N 90.45000°E / 27.45000; 90.45000
Leader Park manager
JSWNP
Website: Jigme Singye Wangchuck National Park

ജിഗ്മെ സിൻഗ്യെ വാഞ്ചുക് (മുമ്പത്തെ പേര്: ബ്ലാക്ക് മൌണ്ടൻസ് ദേശീയോദ്യാനം) 1,730 സ്കയർ കിലോമീറ്റർ (670 സ്ക്വയർ മൈൽ) പ്രദേശം ഉൾക്കൊള്ളുന്ന മദ്ധ്യ ഭൂട്ടാനിലെ ഒരു ദേശീയോദ്യാനമാണ്. കാലം ചെയ്ത ഭൂട്ടാനിലെ മൂന്നാമത്തെ രാജാവായിരുന്ന ജിഗ്മെ ഡോർജി വാഞ്ചുക്കിൻറെ സ്മരണാർത്ഥമാണ് 1974 ൽ ഈ ദേശീയോദ്യാനം പ്രഖ്യാപിക്കപ്പെട്ടത്. അക്കാലത്ത് രാജ്യത്തിൻറെ വടക്കൻ മേഖല മുഴുവൻ ദേശീയോദ്യാനത്തിൻറെ ഭാഗമായിരുന്നു. പിന്നീട് 1993 ൽ ദേശീയോദ്യാനത്തിൻറെ സംരക്ഷിത പ്രദേശങ്ങൾ പുനരവലോകനം ചെയ്യുകയും നവീകരിക്കുകയും ചെയ്തതിൻറെ ഫലമായി ദേശീയോദ്യാനത്തിൻറെ അതിരുകൾ ഭൂട്ടാൻറെ വടക്കു പടിഞ്ഞാറേ മേഖലയിലേയ്ക്കു മാത്രമായി ചുരുങ്ങുകയും ചെയ്തു.[1]

ട്രോങ്സ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിൻറ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്. അതുപോലെ തന്നെ സർപാങ്, റ്റ്സിറാങ്, വാങ്ഡ്യു ഫോഡ്രാങ്, ഷെംഗാങ് ജില്ലകളുടെ കുറച്ചു ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. ഈ ഉദ്യാനത്തിൻറെ തെക്കുകിഴക്കായി റോയൽ മാനസ് ദേശീയോദ്യാനം നിലനിൽക്കുന്നു. കിഴക്കു ദിക്കിൽ മങ്ഡെ ഛു നദിയുമാണുള്ളത്. ഉദ്യാനത്തിൻറ അതിർത്തിക്കു സമാന്തരമായി വടക്കു നിന്ന് തെക്കു കിഴക്കു ദിക്കിലേയ്ക്ക് ഭൂട്ടാനിലെ പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഭൂട്ടാൻറെ വടക്ക്, കിഴക്ക്, തെക്ക്, മദ്ധ്യ ഭാഗങ്ങളിലുള്ള മറ്റു ദേശീയോദ്യാനങ്ങളിലേയ്ക്കുള്ള വഴികൾ ഇവിടെ നിന്നു ബന്ധിപ്പിച്ചിരിക്കുന്നു. ജിഗ്മെ സിൻഗ്യെ വാഞ്ചുക്  നാഷണൽ പാർക്ക് (JSWNP) ഭൂട്ടാനിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണ്[2]. അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും പഴയ ദേശീയോദ്യാനവുമാണിത്. ഈ ദേശീയോദ്യാനത്തിലെ പക്ഷിവർഗ്ഗങ്ങളുടെ എണ്ണം 391 ആയി കണക്കാക്കിയിരിക്കുന്നു. ഇത് ഈ മേഖലയിലെ മറ്റു ദേശീയോദ്യാനങ്ങളിലുള്ള പക്ഷി വർഗ്ഗങ്ങളേക്കാൾ കൂടുതലാണ്. ഈ ദേശീയോദ്യാനത്തിൽ മാത്രമാണ് ഭൂട്ടാൻ രാജ്യത്തിൻറ നാലു ദേശീയ ചിഹ്നങ്ങളും [മരം: സൈപ്രസ് (Cupressus corneyana), പുഷ്പം: ബ്ലൂ പോപ്പി (Meconopsis grandis), പക്ഷി: മലങ്കാക്ക (Corvus corax), മൃഗം: ടാകിൻ ((Budorcas taxicolor whitei) ] ഒന്നിച്ചു ദർശിക്കുവാൻ സാധിക്കുന്നത്.  

ഭൂമിശാസ്ത്രം

[തിരുത്തുക]

ഈ ദേശീയോദ്യാനം നില നിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 27°16′57.82″N 90°23′3.84″E ആണ്. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 200 മുതൽ 5000 മീറ്റർ വരെ ഉയരത്തിലാണ്. ഈ ദേശീയോദ്യാനത്തിനുള്ളിലായി ഔഷധഗുണമുള്ള അനേകം ചുടു നീരുറവകൾ കാണപ്പെടുന്നു. പടിഞ്ഞാറൻ ഭൂട്ടാനിലെ നാലു പ്രധാന നദികളുടെ നീർത്തടമാണ് ഈ ദേശീയോദ്യാനം. 

ജന്തുജാലങ്ങൾ

[തിരുത്തുക]

കടുവ, ചുവന്ന പാണ്ട, സ്വർണ്ണക്കുരങ്ങൻ, കസ്തൂരിമാൻ ഹിമാലയൻ കറുത്ത കരടി, ഏഷ്യൻ കാട്ടുനായ്, റോയൽ ബംഗാൾ കടുവ തുടങ്ങിയവ ഈ ദേശീയോദ്യാനത്തിലുള്ള ഏതാനും ജീവികളാണ്. ഈ ദേശീയോദ്യാനത്തിൻറെ കിഴക്കുഭാഗത്താണ് ഇവിടെ ആകെയുള്ള കടുവകളിലെ 20 ശതമാനത്തെയും കാണുവാൻ സാധിക്കുന്നത്.ലോകത്തിൽ ഈ ദേശീയോദ്യാനത്തിൽ മാത്രമാണ് റോയൽ ബംഗാൾ കടുവകൾ (Panthera tigris tigris) ഹിമപ്പുലികളുമായി (Uncia uncia) സന്ധിക്കുന്നത്.

പക്ഷിവർഗ്ഗങ്ങൾ

[തിരുത്തുക]

ഈ ദേശീയോദ്യാനത്തിലെ പക്ഷിവർഗ്ഗങ്ങളുടെ എണ്ണം 391 ആയി കണക്കാക്കിയിരിക്കുന്നു. ഇത് ഈ മേഖലയിലെ മറ്റു ദേശീയോദ്യാനങ്ങളിലുള്ള പക്ഷി വർഗ്ഗങ്ങളേക്കാൾ കൂടുതലാണ്. ചെമ്പൻ ചുണ്ടുള്ള വേഴാമ്പൽ, വെള്ള വയറുള്ള മുണ്ടി, തീക്കാക്ക തുടങ്ങിയ പക്ഷികളെയും ഇവിടെ കാണുവാൻ സാധിക്കുന്നതാണ്. ദേശീയോദ്യാനത്തിൻറ വടക്കു പടിഞ്ഞാറേ ദിക്കിൽ സ്ഥിതി ചെയ്യുന്ന ഫോബ്ജിഖ്വ താഴ്വര (ഉദ്യാനത്തിൻറെ ബഫർ സോണായി പരിഗണിക്കപ്പെടുന്ന ഭാഗം), കറുത്ത കഴുത്തുള്ള കൊക്കുകളുടെ (Grus nigricollis) ശൈത്യകാല വാസസ്ഥലമാണ്. ഓരോ വർഷവും ശൈത്യകാലത്ത് ഏകദേശം 260 ൽ കൂടുതൽ ഇത്തരം കൊക്കുകൾ ദേശാടനം ചെയ്ത് ഇവിടെയെത്തുന്നു.

ഇതും കാണുക

[തിരുത്തുക]
  • List of protected areas of Bhutan
  • Wildlife in Bhutan
  • Black-necked cranes in Bhutan
  • Forestry in Bhutan
  • List of Hot Springs and Mineral Springs of Bhutan

അവലംബം

[തിരുത്തുക]
  1. Analysis of the Contributions of Protected Areas to the Social and Economic Development of Bhutan. CASE STUDY. Jigme Singye Wangchuck National Park. Thimphu, Bhutan: Wildlife Conservation Division. 2010. p. 10. ISBN 978-99936-817-0-0.
  2. ((cite web)): Empty citation (help)
{{bottomLinkPreText}} {{bottomLinkText}}
ജിഗ്മെ സിന്ഗ്യെവാഞ്ചുക് ദേശീയോദ്യാനം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?