ജഗ്മോഹൻ മുന്ദ്ര
ജഗ്മോഹൻ മുന്ദ്ര | |
---|---|
ജനനം | |
മരണം | 4 സെപ്റ്റംബർ 2011 | (പ്രായം 62)
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1982–2011 |
ഇന്ത്യൻ ചലച്ചിത്രസംവിധായകനും, നടനും, തിരക്കഥാകൃത്തും, നിർമ്മാതാവുമായിരുന്നു ജഗ്മോഹൻ മുന്ദ്ര(29 ഒക്ടോബർ 1948 – 4 സെപ്റ്റബർ 2011).[1] ജഗ് മുന്ദ്ര എന്ന പേരിലും അറിയപ്പെടുന്നു.
ജീവിതരേഖ
[തിരുത്തുക]1948-ൽ നാഗ്പൂരിൽ ജനനം. മുംബൈ ഐ.ഐ.ടിയി പഠനത്തിനു ശേഷം ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ആദ്യ സെമസ്റ്ററിനു ശേഷം മാർക്കറ്റിങ്ങ് വിഭാഗത്തിലേക്ക് മാറി. 1982-ൽ ആദ്യ ചിത്രം സുരാഗ് പുറത്തിറങ്ങി. ബലാത്സംഗത്തിന് ഇരയായ സ്തീയുടെ കഥ പറയുന്ന ബാവൻഡാർ 2000-ൽ പുറത്തിറങ്ങി.[2] 2006 പുറത്തിറങ്ങിയ പ്രൊവൊക്ക്ഡ്, 2007-ൽ പുറത്തുവന്ന ഷൂട്ട് അറ്റ് സൈറ്റ് എന്നിവയും ശ്രദ്ധേയ ചിത്രങ്ങളാണ്. മുപ്പതോളം ചിത്രങ്ങൽ സംവിധാനം ചെയ്തിട്ടുണ്ട്.
2011 സെപ്റ്റംബർ 4 ന് മുംബൈയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.[3]
അവലംബം
[തിരുത്തുക]പുറമേനിന്നുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.