ഗവ.വി.എച്ച്.എസ്.എസ്. പൊൻകുന്നം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൊൻകുന്നം.
ചരിത്രം
[തിരുത്തുക]1957-ൽ കെ.വി.ഹൈസ്കൂൾ സമരത്തെതുടർന്ന് നിരാശ്രയരായ അധ്യാപകരെയും വിദ്യാർത്ഥികളേയും സംരക്ഷിക്കാൻ അന്നത്തെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാസ്റ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരം നിലവിൽ വന്നതാണ് ഈ സ്കൂൾ.
ഭൗതിക സൗകര്യങ്ങൾ
[തിരുത്തുക]മികവിന്റെ കേന്ദ്രം
[തിരുത്തുക]2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിന് പുതിയ കെട്ടിടം, സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[1] സ്കൂൾ എച്ച്.എസ്.എസ് ബ്ലോക്കിൽ ആറ് ക്ലാസ് റൂമുകൾ, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ, സെപ്റ്റിക് ടാങ്ക്, 10 ശുചിമുറി എന്നി പൂർത്തിയാക്കി. ഹൈസ്കൂൾ ബ്ലോക്കിെൻറ നിർമാണം പുരോഗമിക്കുകയാണ്. സർക്കാർ അനുവദിച്ച അഞ്ചുകോടിയും എൻ. ജയരാജ് എം.എൽ.എയുടെ 1.8 കോടിയും ഉൾപ്പെടെ 6.8 കോടി ഉപയോഗിച്ചാണ് നിർമാണം. ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും സ്കൂളുകളുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകും.[2]
അവലംബം
[തിരുത്തുക]- ↑ "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
((cite web))
: CS1 maint: bot: original URL status unknown (link) - ↑ "മുഖം മിനുക്കി കോട്ടയം ജില്ലയിലെ സ്കൂളുകൾ". മാധ്യമം. September 10, 2020. Archived from the original on 2020-09-11. Retrieved September 13, 2020.
((cite web))
: CS1 maint: bot: original URL status unknown (link)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.