For faster navigation, this Iframe is preloading the Wikiwand page for നാഡീവ്രണം.

നാഡീവ്രണം

വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.

നാളി(ഡി) അഥവാ കുഴലിന്റെ രൂപത്തിൽ ശരീരത്തിനുള്ളിലേക്ക് വ്യാപിച്ചുണ്ടാകുന്ന വ്രണമാണ് നാളീവ്രണം/നാഡീവ്രണം. ഇത് നീളത്തിൽ ഒറ്റക്കുഴൽപോലെയോ, ശാഖോപശാഖകളായോ ആണ് കാണപ്പെടുക. വ്രണമുഖം വഴി പഴുപ്പ് പുറത്തേക്കു സ്രവിച്ചുകൊണ്ടിരിക്കുന്നതായി കാണാവുന്നതാണ്. വ്രണം ഉള്ളിലേക്കു വ്യാപിച്ചിരിക്കയാൽ ഗതി എന്ന പേരുകൂടി ഈ രോഗത്തിനുണ്ട്. [1]. മലദ്വാരവുമായി അനുബന്ധിച്ച് നാളീവ്രണങ്ങൾ അധികമായി ഉണ്ടായിക്കാണുന്നുണ്ട്. പക്ഷേ, ഇവയെ ഭഗന്ദരം എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് ഗണിക്കുക പതിവ്. ആധുനിക വൈദ്യശാസ്ത്രത്തിൽ, സൈനസ് (sinus), ഫിസ്റ്റുല (fistula), കാർബങ്ക്‌ൾ (Carbuncle) എന്നീ പേരുകൾ കൊണ്ടാണ് നാളീവ്രണങ്ങൾ പരാമർശിക്കപ്പെടുന്നത്.[2]

ഈ രോഗത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരണങ്ങൾ കാണാൻ കഴിയുന്നത് ക്രിസ്തുവിനും വളരെ മുൻപു രചിക്കപ്പെട്ട ശല്യചികിത്സാഗ്രന്ഥമായ സുശ്രുതസംഹിതയിലാണ്. രോഗവിവരണം, ചികിത്സാക്രമം എന്നിവ അവിടെ കാണുന്നതരത്തിൽത്തന്നെയാണ് ഇപ്പോഴും നിർദ്ദേശിക്കപ്പെടുന്നത്.

രോഗകാരണങ്ങൾ

[തിരുത്തുക]

നാളീവ്രണത്തിന് ഇനിപ്പറയുന്ന കാരണങ്ങളാണ് മുഖ്യമായും ഉള്ളത്.

  1. അസ്ഥിക്കഷണങ്ങൾ, ലോഹപദാർഥങ്ങൾ മുതലായ അന്യവസ്തുക്കൾ (foreign bodies) ശരീരത്തിൽ തറഞ്ഞുകയറി, അവിടെനിന്നും പഴുപ്പ് ഉള്ളിലേക്ക് വ്യാപിച്ച് നാളീവ്രണമായിത്തീരാനിടയുണ്ട്. അന്യവസ്തുക്കൾ വീണ്ടും ഉള്ളിലേക്ക് കയറിപ്പോയെന്നും വരാം. [3]
  2. ഉള്ളിൽ പഴുപ്പുനിറഞ്ഞിരിക്കുന്ന കുരുക്കൾ കീറി പഴുപ്പു പുറത്തുകളയാതിരുന്നാൽ ഇത് ഉള്ളിലേക്ക് വ്യാപിക്കുകയുംനാളീവ്രണമായിത്തീരുകയും ചെയ്യും. ശരീരത്തിൽ വ്രണമോ മുറിവുകളോ ഉണ്ടായാൽ ആ ഭാഗത്തിന് വിശ്രമം നല്കുകയും, വ്രണമുഖം വൃത്തിയായി സൂക്ഷിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇതിനു വിപരീതമായ അപഥ്യങ്ങൾ സ്വീകരിച്ചാൽ വീണ്ടും പഴുപ്പുണ്ടായി ആഴത്തിൽ വ്യാപിക്കാനിടയുണ്ട്.[4]

വിഭജനം

[തിരുത്തുക]

നാളീവ്രണം മുഖ്യമായും രണ്ടുവിധത്തിൽ പറയാം.

  1. അന്യവസ്തുക്കൾ അകത്ത് ഇരുന്നുണ്ടാകുന്ന ശല്യജനാളീവ്രണം.
  2. ഇതര കാരണങ്ങളാൽ ഉണ്ടാവുന്നവ.
    രണ്ടാമതു പറഞ്ഞതരം നാളീവ്രണങ്ങളെ ദോഷാടിസ്ഥാനത്തിൽ വീണ്ടും വിഭജിച്ചിട്ടുണ്ട്. ഇതുപ്രകാരം-
    1. വാതികം
    2. പൈത്തികം
    3. കഫജം
    4. സന്നിപാതജം
    5. വാതപൈത്തികം
    6. വാതകഫജം
    7. കഫപൈത്തികം

ഇവ കൂടാതെ ശല്യജം കൂടി കണക്കിലെടുത്താൽ മൊത്തം എട്ട് വിധം.[5]. ശല്യജനാളീവ്രണത്തിൽ ദോഷകോപം എടുത്തു പറയുന്നില്ലെങ്കിലും ലക്ഷണങ്ങൾകൊണ്ട് ദോഷാവസ്ഥ അനുമാനിക്കേണ്ടതാണ്.

സുശ്രുതസംഹിതയിൽത്തന്നെ ചികിത്സാസ്ഥാനത്ത് അഞ്ചുവിധം നാളീവ്രണങ്ങൾ മാത്രമേ പറയപ്പെടുന്നുള്ളു. ദ്വിദോഷജങ്ങളായ വാതപൈത്തികം, വാതകഫജം, കഫപൈത്തികം എന്നിവ ഇവിടെ പരാമർശിക്കുന്നില്ല. യുക്തിക്കനുസരിച്ച് ദോഷചികിത്സ കൂട്ടിച്ചേർത്ത് ചെയ്യാൻ കഴിയും എന്ന തത്ത്വമായിരിക്കണം ഇവിടെ സ്വീകരിക്കാവുന്നത്. അഷ്ടാംഗസംഗ്രഹത്തിലും ഇത്തരത്തിൽ അഞ്ചുവിധമായിട്ടു മാത്രമേ നാളീവ്രണം പരാമർശിക്കപ്പെടുന്നുള്ളു.[6]

അഞ്ചുതരം നാളീവ്രണങ്ങളുടെയും ലക്ഷണങ്ങൾ ഇനി വിവരിക്കുന്നു.

ശല്യജനാളീവ്രണം

[തിരുത്തുക]

ഇവിടെ വ്രണമുഖംവഴി നേർത്തതും പതയോടുകൂടിയതും രക്തംകലർന്നതും അല്പം ചൂടുള്ളതുമായ പഴുപ്പ് (ചലം) സ്രവിച്ചുകൊണ്ടിരിക്കും. എല്ലായ്പോഴും ഉള്ളിൽ വേദനയുണ്ടായിരിക്കും.[7]

വാതികനാളീവ്രണം

[തിരുത്തുക]

ഈ അവസ്ഥയിൽ വ്രണമുഖം സൂക്ഷ്മവും വിവർണവും ആയിരിക്കും. ചലം പതയോടുകൂടിയതും രാത്രിയിൽ കൂടുതലായി സ്രവിക്കും. വേദന അധികമായിരിക്കും.[8]

പൈത്തികനാളീവ്രണം

[തിരുത്തുക]

പൈത്തികനാളീവ്രണത്തിൽ വെള്ളദാഹം, പനി, നീറ്റൽ എന്നിവയുണ്ടാകും. കടുത്ത മഞ്ഞനിറത്തിൽ ദുർഗന്ധമുള്ള ചലം ചൂടോടുകൂടി സ്രവിച്ചുകൊണ്ടിരിക്കും. പകലായിരിക്കും കൂടുതലായി സ്രവിക്കുന്നത്.[9]

കഫജനാളീവ്രണം

[തിരുത്തുക]

ഈ അവസ്ഥയിൽ വ്രണമുഖത്ത് ചൊറിച്ചിൽ കൂടുതലായിരിക്കും. രാത്രി കുറെശ്ശെ ചലം ഒഴുകിക്കൊണ്ടിരിക്കും. കട്ടിയുള്ള കൊഴുത്ത ചലമായിരിക്കും ഉണ്ടാവുക.[10]

സംസർഗജനാളീവ്രണങ്ങൾ

[തിരുത്തുക]

രണ്ട് ദോഷങ്ങൾ ഒരുമിച്ച് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഇടകലർന്നാണ് കാണാൻ കഴിയുക. അതായത് വാതപൈത്തികാവസ്ഥയിൽ വാതജ-പൈത്തികനാളീവ്രണലക്ഷണങ്ങളും, വാതകഫജാവസ്ഥയിൽ വാത-കഫലക്ഷണങ്ങളും, കഫപിത്താവസ്ഥയിൽ കഫ-പിത്തലക്ഷണങ്ങളും ഇടകലർന്നു കാണുമെന്നർഥം.

ത്രിദോഷജനാളീവ്രണം

[തിരുത്തുക]

മൂന്ന് ദോഷങ്ങളുടെയും ലക്ഷണങ്ങൾ ഒരുമിച്ചു കാണുന്ന അവസ്ഥയാണിത്.

ചികിത്സ

[തിരുത്തുക]

മേൽക്കാണിച്ചവയിൽ സന്നിപാതജനാളീവ്രണം അസാധ്യവും മറ്റുള്ളവ കൃച്ഛ്രസാധ്യവുമായിരിക്കുന്നു എന്നാണ് ആയുർവേദഗ്രന്ഥങ്ങളിൽ ഗണിച്ചിട്ടുള്ളത്. ഇന്ന് ആന്റിബയോട്ടിക്കുകളുടെയും പുതിയ ചികിത്സാരീതികളുടെയും ആവിർഭാവത്തോടെ ഈ രോഗാവസ്ഥകൾ മിക്കവാറും സാധ്യമായി എന്നുതന്നെ പറയാം.

വ്രണം പൂർണമായി കീറി പഴുപ്പു പുറത്തു കളയുകയും ഔഷധങ്ങൾകൊണ്ട് കരിക്കുകയുമാണ് നാളീവ്രണത്തിന്റെ ആധുനികചികിത്സ. പ്രാചീന ആയുർവേദഗ്രന്ഥങ്ങളിൽ പറയുന്ന ചികിത്സയും ഇതിൽനിന്നും വ്യത്യസ്തമല്ല. സുശ്രുതസംഹിതയിൽനിന്നും ലഭ്യമാകുന്ന വിവരണങ്ങൾ പ്രകാരം നാളീവ്രണത്തിന്റെ ചികിത്സ മൂന്ന് ഘട്ടങ്ങളിലായിട്ടാണ്.

  1. പൂർവകർമമായി ചെയ്യുന്ന ഉപനാഹസ്വേദം - അവസ്ഥാനുസരണം ഔഷധങ്ങൾ ചേർത്ത് വ്രണമുഖം വിയർപ്പിക്കുകയാണിവിടെ ചെയ്യുന്നത്.
  2. പ്രധാനകർമമായ ശസ്ത്രക്രിയ-വ്രണഭാഗം ശസ്ത്രംകൊണ്ടുകീറി പഴുപ്പ് കളയുന്നു.
  3. പശ്ചാത്കർമമായ വ്രണശോധനരോപണം-കീറിയഭാഗം വൃത്തിയായി കഴുകി ഔഷധങ്ങൾ വച്ചുകെട്ടുന്നു. വ്രണരോപണത്തിനായി ഔഷധങ്ങൾ ഉള്ളിൽ കൊടുക്കാറുമുണ്ട്.

ചികിത്സാസാധ്യമായ, മേല്പറഞ്ഞ വിഭാഗങ്ങളിൽ ഇവിടെ വിവരിച്ച സാമാന്യചികിത്സതന്നെയാണു നല്കുകയെന്നാലും ഔഷധക്രമത്തിൽ വ്യത്യാസമുണ്ട്. ഈ പ്രത്യേകതകൾ ഇവിടെ എടുത്തു സൂചിപ്പിക്കുന്നു.

ശല്യജനാളീവ്രണചികിത്സ

[തിരുത്തുക]

ശല്യജനാളീവ്രണത്തിൽ പൂർവകർമമായ വിയർപ്പിക്കൽ എടുത്തു പറയപ്പെടുന്നില്ല. വേദനാദി ലക്ഷണങ്ങൾകൊണ്ട് ദോഷാവസ്ഥ മനസ്സിലാക്കി ഇനി പറയാനിരിക്കുന്ന ഉപനാഹസ്വേദവിധികൾ സ്വീകരിക്കാമെന്നറിഞ്ഞുകൊള്ളണം. എത്രയുംവേഗം ശസ്ത്രംകൊണ്ട് കീറി അന്യവസ്തുക്കൾ പുറത്തെടുക്കുകയാണാദ്യം ചെയ്യേണ്ടത്. വ്രണശുദ്ധി വരുത്തിയതിനുശേഷം തേൻ, നെയ്യ് എന്നിവ ചേർത്ത് എള്ള് അരച്ച് മിശ്രിതം തേച്ചു പിടിപ്പിക്കണം. വ്രണം കരിയുന്നതിനായി കുംഭികാദി തൈലം മുതലായവ പുറമേ പ്രയോഗിക്കാവുന്നതാണ്.

വാതജനാളീവ്രണചികിത്സ

[തിരുത്തുക]

വാതശമനൗഷധങ്ങൾകൊണ്ട് വിയർപ്പിക്കുകയാണ് ആദ്യഘട്ടം. അതിനുശേഷം വ്രണം കത്തികൊണ്ടു കീറി വ്രണമുഖം വൃത്തിയാക്കണം. പഞ്ചമൂലമിട്ടു തിളപ്പിച്ച വെള്ളമാണ് വ്രണം കഴുകുന്നതിനു നല്ലത്. യുക്തിയാനുസരണമുള്ള ഔഷധങ്ങൾകൊണ്ട് വ്രണമുഖം ലേപനം ചെയ്യണം.

കഫജനാളീവ്രണചികിത്സ

[തിരുത്തുക]

വിയർപ്പിക്കുന്നതിനായി മുതിര, കടുക്, മലർപ്പൊടി ഇവ സമം അരച്ചതും മദ്യത്തിന്റെ ഊറലും കൂട്ടിയാണ് ഉപയോഗിക്കേണ്ടത്. ശസ്ത്രക്രിയ ചെയ്തതിനുശേഷം ആ വ്രണത്തിൽ വേപ്പില, എള്ള് എന്നിവ അരച്ച് അതിൽ തുവരിമണ്ണ്, ഇന്തുപ്പ് എന്നിവചേർത്ത് നിറയ്ക്കണം. യുക്തമായ രോപണൌഷധവും ഉപയോഗിക്കേണ്ടതാണ്.

സംസർഗജനാളീവ്രണങ്ങളുടെ ചികിത്സ ദോഷസ്വഭാവം നോക്കി വൈദ്യയുക്തിക്കനുസരിച്ചു ചെയ്യണം. ത്രിദോഷജമായനാളീവ്രണത്തിനു ചികിത്സയില്ല എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി.

ക്ഷാരസൂത്രചികിത്സയും വർത്തിപ്രയോഗവും

[തിരുത്തുക]
പ്രധാന ലേഖനം: ക്ഷാരസൂത്രം

നാളീവ്രണബാധിതനായ രോഗി കൃശനോ ദുർബലനോ ശസ്ത്രകർമത്തിൽ ഭീതിയുള്ളവനോ ആയിരുന്നാൽ ശസ്ത്രക്രിയ ഒഴിവാക്കി ക്ഷാരസൂത്രചികിത്സയാണ് ചെയ്യേണ്ടത്. മർമസ്ഥാനങ്ങളിൽ വ്രണം രൂപപ്പെട്ടിരുന്നാലും ഈ പ്രയോഗം വേണ്ടിവരും. ഇതിന്റെ വിധി ഇപ്രകാരമാണ്: ആദ്യമായി വ്രണദ്വാരംവഴി ഏഷണിശസ്ത്രം (probe) കടത്തി വ്രണത്തിന്റെ നീളവും ആഴവും മനസ്സിലാക്കിയെടുക്കുന്നു. അതിനുശേഷം ക്ഷാരസൂത്രം (ചില പ്രത്യേക ഔഷധങ്ങളിൽ മുക്കിയെടുത്ത് ഉണക്കിയ ചരട്. സാധാരണയായി കള്ളിപ്പാലയുടെ കറ, മഞ്ഞൾപ്പൊടി, കടലാടിക്ഷാരം എന്നിവ പ്രത്യേകവിധത്തിൽ 21 ദിവസംകൊണ്ട് ചരടിൽ തേച്ചുപിടിപ്പിച്ച് ഉണക്കിയാണിതുണ്ടാക്കുന്നത്.) വലിയ ഒരു സൂചിയുടെ ഒരറ്റത്തുകോർത്ത് വ്രണദ്വാരം വഴിയായി അകത്തുകടത്തി വ്രണം അവസാനിക്കുന്ന ഭാഗത്ത് ദ്വാരമുണ്ടാക്കി അതുവഴി പുറത്തെടുക്കുന്നു. ചരടിന്റെ രണ്ടറ്റവും ചേർത്ത് കെട്ടുകയാണ് അടുത്ത പടി. ഔഷധപ്രഭാവംകൊണ്ട് മാംസം മുറിഞ്ഞ് ശസ്ത്രംകൊണ്ട് കീറിയാലെന്നപോലെ തുറന്ന ഒരു വ്രണമാകും. ഇതിനു ദിവസങ്ങൾവേണ്ടിവന്നേക്കാം. വ്രണമായിക്കഴിഞ്ഞാൽ ലേപനാദി പശ്ചാത് കർമങ്ങൾ ചെയ്ത് വ്രണം ഉണക്കിയെടുക്കാം. നാളീവ്രണത്തിൽ ഉപശാഖകൾ ചിലപ്പോൾ രൂപപ്പെടാറുണ്ട്. അങ്ങനെയുള്ള അവസരത്തിൽ ഒന്നിലധികം ചരടുകൾ ഒരേസമയം കെട്ടിയിടാവുന്നതാണ്. പലപ്പോഴും ശസ്ത്രക്രിയയോ ക്ഷാരസൂത്രപ്രയോഗമോ ചെയ്യാവുന്നവിധം നാളീവ്രണം ആയിത്തീർന്നിട്ടുണ്ടാവില്ല. അപ്പോഴാണ് ഔഷധത്തിരി(വർത്തി) ആവശ്യമായി വരിക. ചിലതരം മരുന്നുകൾ പുരട്ടിയെടുത്ത തിരി വ്രണത്തിനകത്തേക്ക് തിരുകിക്കയറ്റുകയാണ് ചെയ്യുക. ഉണങ്ങുന്ന മുറയ്ക്ക് എടുത്തു കളയുകയും ചെയ്യും.

സ്രോതസ്സ്

[തിരുത്തുക]
  • ^1 വാഗ്‌ഭടൻ. "ഉത്തരം 34". അഷ്ടാംഗസംഗ്രഹം (പുസ്തകം). ((cite book)): |access-date= requires |url= (help); |format= requires |url= (help); Check date values in: |accessdate= (help)

അവലംബം

[തിരുത്തുക]
  1. അ.സംഗ്രഹം-ഉ-34. ഗതിഃ സാ ദൂരഗമനാദ് നാഡീ നാഡീവ സംസ്രുതൈഃ ((cite book)): Cite has empty unknown parameter: |1= (help)
  2. Dr.S.R. സുദർശൻ, ed. (1985). "Nāḍī-vraṇa". Encyclopaedia of Indian Medicine (in ഇംഗ്ലീഷ്). Vol. SIX : Diseases and their cures. Dr.V.P.പരമേശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ബാംഗളൂർ. p. 149. ISBN 81-7154-862-8. Retrieved 2018 ഡിസംബർ 31. ((cite book)): Check date values in: |accessdate= (help)
  3. "10". സു. നിദാനം (പുസ്തകം). നഷ്ടം കഥഞ്ചിദനുമാർഗ്ഗമുദീരിതേഷു സ്ഥാനേഷു ശല്യമചിരേണ ഗതിം കരോതി ((cite book)): |access-date= requires |url= (help); |format= requires |url= (help); Check date values in: |accessdate= (help)
  4. അ.സംഗ്രഹം-ഉ-34. അഭേദാൽ പക്വശോഫസ്യ വ്രണേ ചാപഥ്യസേവിനഃ, അനുപ്രവിശ്യ മാംസാദീൻ ദൂരം പൂയോഽഭിധാവതി
  5. "10". സു. നിദാനം (പുസ്തകം). ദോഷൈസ്ത്രിഭിർ ഭവതി സാ പൃഥഗ് ഏകശശ്ച സമുർച്ഛിതൈരപിച ശല്യനിമിത്തതോഽന്യാ ((cite book)): |access-date= requires |url= (help); |format= requires |url= (help); Check date values in: |accessdate= (help)
  6. അ.സംഗ്രഹം-ഉ-34. സാ ദോഷൈഃ പുനരേകസ്ഥൈഃ ശല്യഹേതുശ്ച പഞ്ചമീ
  7. അ.സംഗ്രഹം-ഉ-34. ഫേനാനുവിദ്ധം തനുമൽപമുഷ്ണം സാസ്രം ച പൂയം സരുജം ച നിത്യം
  8. അ.സംഗ്രഹം-ഉ-34. വാതാൽ സരുക് സൂക്ഷ്മമുഖീ വിവർണാ ഫേനിലോദ്വമാ സ്രവത്യഭ്യധികം രാത്രൌ
  9. അ.സംഗ്രഹം-ഉ-34. പിത്താൽ തൃട്ജ്വരദാഹകൃത്പീതോഷ്ണപൂതിപൂയസ്രുദ്ദിവാ ചാതി നിഷിഞ്ചതി
  10. അ.സംഗ്രഹം-ഉ-34. ഘനപിച്ഛിലസംസ്രാവോ കണ്ഡുലാ കഠിനാ കഫാൽ നിശിചാഭ്യധികക്ളേദാ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാളീ(ഡീ)വ്രണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
{{bottomLinkPreText}} {{bottomLinkText}}
നാഡീവ്രണം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?