For faster navigation, this Iframe is preloading the Wikiwand page for കേരള അഗ്നി രക്ഷാ സേവനം.

കേരള അഗ്നി രക്ഷാ സേവനം

കേരള അഗ്നി രക്ഷാ സേവനം
ചുരുക്കംKFS
ആപ്തവാക്യംത്രാണായ സേവാ മഹേ
WE SERVE TO SAVE
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1963
ജീവനക്കാർ4900
അധികാരപരിധി
ഭരണസമിതികേരള ആഭ്യന്തര വകുപ്പ്
ഭരണഘടന
  • Kerala Fire Force Act, 1962
പ്രവർത്തന ഘടന
ആസ്ഥാനംതിരുവനന്തപുരം
എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർ4800+
ഓഫീസ് ഉദ്യോഗസ്ഥർ200+
ഉത്തരവാദപ്പെട്ട മന്ത്രി
മേധാവി
മാതൃ വകുപ്പ്കേരള ആഭ്യന്തര വകുപ്പ്
സൗകര്യങ്ങൾ
അഗ്നി രക്ഷാ നിലയങ്ങൾ101
ഫയർ എൻജിനുകൾ500+
ജീപ്പുകൾ-

അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ അടിയന്തരസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്ന കേരള സംസ്ഥാനത്തിലെ ഒരു സേനാവിഭാഗമാണ് കേരള അഗ്നി രക്ഷാ സേവനം (Kerala Fire And Rescue Services). കേരള സർക്കാരിൻറെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന ഈ സേനയിൽ 101 അഗ്നി രക്ഷാ നിലയങ്ങളിലായി നാലായിരത്തി എണ്ണൂറോളം എക്സിക്യൂട്ടീവ് ജീവനക്കാരും ഇരിന്നൂറോളം മിനിസ്‌‍റ്റീരിയൽ ജീവനക്കാരും സേവനമാനുഷ്ടിക്കുന്നുണ്ട്[1] തിരുവനന്തപുരത്തുള്ള ചെങ്കൽചൂളയിലാണ് ആസ്ഥാനം. "രക്ഷാപ്രവർത്തനം സേവനം" എന്നർത്ഥം വരുന്ന ത്രാണായ സേവാ മഹേ എന്ന സംസ്കൃത വാക്യമാണ് ഈ സേനയുടെ ആപ്തവാക്യം.

ചരിത്രം

[തിരുത്തുക]

കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പ് തിരു-കൊച്ചിയിലും മലബാറിലും വെവ്വേറെ സേനാസംവിധാനമായിരിന്നു. തിരു-കൊച്ചിയിൽ മൂന്നും മലബാറിൽ അഞ്ചും നിലയങ്ങൾ ആണുണ്ടായിരുന്നത്. പോലീസ് വകുപ്പിന് കീഴിൽ ആയിരിന്നു ആദ്യകാലത്ത് അഗ്നിശമനസേന എന്നറിയപ്പെട്ടിരുന്ന ഈ സേന പ്രവർത്തിച്ചിരുന്നത്.

1956-ൽ കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ കേരള ഫയർ സർവ്വീസ് നിലവിൽ വന്നു. 1963 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നു ഈ സേനയുടെ തലവൻ. 1962-ൽ കേരള ഫയർ സർവ്വീസ് നിയമം വരുന്നതുവരെ ഈ സേന കേരള പോലീസ് വകുപ്പിന് കീഴിൽ ആയിരുന്നു. 1963 മുതലാണ്‌ പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചത്. ഡയരക്ടർ ഓഫ് സിവിൽ ഡിഫെൻസ് ആയിരിന്നു 1967 വരെയും, 1967 മുതൽ 1970 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസും ആയിരിന്നു സേനയെ നയിച്ചിരുന്നത്. 1970-ൽ സേനയ്ക്ക് ഒരു പ്രത്യേക ഡയരക്ടർ ഓഫ് ഫയർ സർവ്വീസ് നിലവിൽ വന്നു. 1982-ൽ ഡയരക്ടർ, കമ്മാൻഡൻഡ് ജനറൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2015 ഓഗസ്റ്റിൽ കമ്മാൻഡൻഡ് ജനറൽ എന്നത് വീണ്ടും ഡയരക്ടർ ജനറൽ (D.G.) എന്ന് മാറ്റി. രക്ഷാപ്രവർത്തനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് 2002-ൽ കേരള ഫയർ സർവ്വീസ് എന്നത് കേരള അഗ്നി രക്ഷാ സേവനം (Kerala Fire And Rescue Services) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

organisational structure

ഡി.ജി.പി. റാങ്കിലുള്ള ഐ.പി.എസ്‌. ഉദ്യോഗസ്ഥനാണ് വകുപ്പ് മേധാവിയായ ഡയരക്ടർ ജനറൽ. ഡയരക്ടർ ജനറലിന് കീഴിൽ രണ്ട് ഡയരക്ടർമാർ ഉണ്ട്- ഡയരക്ടർ(ടെക്നിക്കൽ) (D.T.), ഡയരക്ടർ(അഡ്മിനിസ്ട്രേഷൻ) (D.A.). സേനയെ 6 റീജിയണുകളായി തിരിച്ചിരിക്കുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് ആറു റീജിയണുകൾ. ഓരോ റീജിയണുകളും റീജിയണൽ ഓഫീസർമാരുടെ (R.O.) ചുമതലയിലാണ്.

റീജിയന് കീഴിൽ 14 ജില്ലകൾ ജില്ല ഫയർ ഓഫീസർമാരുടെ (D.F.O.) ചുമതലയിലും അതിനുകീഴിൽ സ്റ്റേഷൻ ഓഫീസർമാരുടെ (S.T.O.) ചുമതലയിൽ ഓരോ നിലയങ്ങളും പ്രവർത്തിക്കുന്നു. നിലങ്ങളിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരും (A.S.T.O.) അതിനുതാഴെ ലീഡിംഗ് ഫയർമാൻ, ഡ്രൈവർ മെക്കാനിക്ക്, ഫയർമാൻ ഡ്രൈവർ കം പമ്പ് ഒപറേറ്റർ, ഫയർമാൻ എന്നിങ്ങനെയാണ് ഘടന. ഓരോ ഡിവിഷനിലും ഓരോ മോട്ടോർ ട്രാൻസ്പോർട്ട് സ്റ്റേഷൻ ഓഫീസർമാരും ഉണ്ട്.[2] ഇതുകൂടാതെ തൃശൂരിലെ വിയ്യൂർ ആസ്ഥാനമാക്കി കേരള ഫയർ ആൻഡ്‌ റസ്ക്യൂ സർവ്വീസസ് അക്കാഡമി 2007 മുതൽ പ്രവർത്തിച്ചുവരുന്നുണ്ട്.[3] ഡയരക്ടർ (ടെക്കനിക്കൽ) പ്രവർത്തിക്കുന്നത് ഈ അക്കാദമി കേന്ദ്രീകരിച്ചാണ്. അക്കാദമിയുടെ ചുമതലയുള്ള ഒരു ജില്ല ഫയർ ഓഫീസറും ഒരു സ്റ്റേഷൻ ഓഫീസറും ഒരു മോട്ടോർ ട്രാൻസ്പോർട്ട് സ്റ്റേഷൻ ഓഫീസറും അവിടെയുണ്ട്.

സേവനങ്ങൾ

[തിരുത്തുക]
  • അഗ്നി സുരക്ഷ
  • അപകടങ്ങളിൽ രക്ഷാപ്രവർത്തനം
  • പമ്പിംഗ് സേവനം
  • ആംബുലൻസ് സേവനം
  • സുരക്ഷാപരിശോധന
  • സ്റ്റാന്റ് ബൈ ഡ്യൂട്ടി
  • ബോധവൽക്കരണം
  • പരിശീലനങ്ങൾ

തിരഞ്ഞെടുപ്പും പരിശീലനവും

[തിരുത്തുക]
SCUBA പരിശീലനം

പി.എസ്‌.സി. വഴിയാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. അസ്സിസ്റ്റൻറ് ഡിവിഷണൽ ഓഫീസർ (സ്പെഷ്യൽ റിക്രൂട്ട്മെൻറ്), സ്റ്റേഷൻ ഓഫീസർ, ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ, ഫയർമാൻ എന്നീ തസ്ഥികകളിലാണ് നേരിട്ട് നിയമനം നടത്തുന്നത്. എഴുത്തുപരീക്ഷ, കായികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നീ മൂന്നു ഘട്ടങ്ങളാണ് തിരഞ്ഞെടുപ്പ് പ്രക്രീയയിൽ ഉള്ളത്. അസ്സിസ്റ്റൻറ് ഡിവിഷണൽ ഓഫീസർ, സ്റ്റേഷൻ ഓഫീസർ എന്നീ തസ്തികകൾക്ക് ഏതെങ്കിലുംമൊരു ശാസ്ത്രവിഷയത്തിലുള്ള ബിരുദവും ഫയർമാൻ തസ്തികയ്ക്ക് ഹയർസെക്കൻഡറിയും (Plus Two) ഫയർമാൻ ഡ്രൈവർ തസ്തികയ്ക്ക് (Plus Two) മാണ്‌ അടിസ്ഥാന യോഗ്യതകൾ. കൂടാതെ നിശ്ചിത ശാരീരികയോഗ്യതകളും ഉണ്ടായിരിക്കേണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനമുണ്ട്. ഓഫീസർ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നവർക്ക് നാഗ്പൂരിലുള്ള നാഷണൽ ഫയർ സർവ്വീസ് കോളേജിലാണ് പരിശീലനം. ഫയർമാൻ, ഫയർമാൻ ഡ്രൈവർ ഇന്നീ തസ്തികകളിൽ നിയമിക്കപ്പെടുന്നവർക്കുള്ള പരിശീലനം തൃശ്ശൂർ ജില്ലയിലെ വിയ്യൂരിലുള്ള കേരള ഫയർ ആൻഡ്‌ റെസ്ക്യൂ സർവ്വീസസ് അക്കാദമിയിലാണ്.

അഗ്നിശമന സേനാ ദിനം

[തിരുത്തുക]

ഏപ്രിൽ 14 ഇന്ത്യയോട്ടുക്കും അഗ്നിശമന സേന ദിനമായി ആചരിക്കുന്നു. 1944 ഏപ്രിൽ 14 ന്‌ ഉച്ച കഴിഞ്ഞ്‌ 12.45 ന്‌ മുംബൈ തുറമുഖത്ത്‌ നങ്കൂരമിട്ടുകിടന്ന 'എസ്‌.എസ്‌.ഫോർട്ട്‌ സ്‌റ്റിക്കിനേ' എന്ന കപ്പലിൽ വൻ സ്‌ഫോടനത്തോടുകൂടി ഒരു തീപ്പിടുത്തമുണ്ടായി. സ്‌ഫോടകവസ്‌തുക്കൾ കയറ്റിയിരുന്ന ഈ കപ്പലിലെ തീപ്പിടുത്തത്തിലും തുടർന്നുണ്ടായ സ്‌ഫോടനത്തിലും ഒട്ടേറെ മനുഷ്യർ മരണപ്പെട്ടു. കോടികണക്കിനു രൂപയുടെ വസ്‌തുവകകൾ നശിച്ചു. സ്‌ഫോടകവസ്‌തുക്കളാണ്‌ കപ്പലിൽ സംഭരിച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കിയ അഗ്നിശമന സേന പല വിഭാഗങ്ങളിലായി തിരിഞ്ഞ്‌ തങ്ങളുടെ കർത്തവ്യ നിർവഹണത്തിൽ ധീരമായി ഏർപ്പെട്ടു. ഈ പ്രവർത്തനത്തിൽ 59 സേനാംഗങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. നിരവധി പേർക്കു അംഗവൈകല്യം സംഭവിക്കുകയും ചെയ്‌തു. അലക്ഷ്യമായി വലിച്ചെറിഞ്ഞ കത്തുന്ന ഒരു സിഗററ്റ്‌കുറ്റിയാണ്‌ ഈ തീപ്പിടുത്തത്തിന്‌ കാരണമായതെന്ന്‌ പിന്നീട്‌ നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവം അനുസ്‌മരിച്ചുകൊണ്ടും വിശേഷിച്ചു കേരളത്തിലേതടക്കം മൺമറഞ്ഞ ധീരരായ അഗ്നിശമന സേനാംഗങ്ങളെ ആദരിച്ചു കൊണ്ടുമാണ്‌ എല്ലാവർഷവും ഏപ്രിൽ 14 രാജ്യമൊട്ടുക്കും അഗ്നിശമന സേനാ ദിനമായി ആചരിക്കുന്നത്‌.

വിവിധ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട്‌ ജീവൻ വെടിഞ്ഞ ധീരരായ സേനാംഗങ്ങളുടെ പ്രവർത്തനം മറ്റ്‌ സേനാംഗങ്ങൾക്ക്‌ പ്രചോദനമേകണം എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ദിനം ആചരിക്കുന്നത്‌. കൂടാതെ ഫയർഫോഴ്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ വിവിധ അനുസ്‌മരണ ചടങ്ങുകൾ ഉൾപ്പെടുന്ന ഒരാഴ്‌ച നീണ്ടു നിൽക്കുന്ന വാരാഘോഷവും നടത്തി വരുന്നു.[4]

പതാകാദിനം

[തിരുത്തുക]

1984 മാർച്ച്‌ എട്ടാം തീയതി അമ്പലമുകളിലുളള കൊച്ചിൻ ഓയിൽ റിഫൈനറിയിൽ ഉണ്ടായ തീപ്പിടുത്തത്തെ തുടർന്ന്‌ നാഫ്‌ത ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ കൊച്ചി പ്രദേശം മുഴുവൻ കത്തിപടരുമായിരുന്ന ദുരന്തം വകുപ്പിലെ ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ട അതികഠിനമായ പ്രയത്‌നത്താൽ വരുതിയിലാക്കുന്നതിന്‌ കഴിഞ്ഞു. വകുപ്പിലെ ജീവനക്കാരുടെ ധീരവും ശ്ലാഘനീയവുമായ പ്രവർത്തനം മൂലം ഒഴിവായ ഗുരുതരമായ പ്രസ്‌തുത അപകടത്തിൻറെ സ്‌മരണയ്‌ക്കായി എല്ലാവർഷവും മാർച്ച്‌ 8 ഫയർ സർവ്വീസ്‌ പതാക ദിനമായി ആചരിക്കുന്നു.

പ്രസ്‌തുത സ്‌മരണ പുതുക്കുന്നതിന്‌ പതാകകൾ അച്ചടിച്ച്‌ വില്‌പന ചെയ്യുകയും, അതിലൂടെ സമാഹരിക്കുന്ന തുക ഈ വകുപ്പിലെ ജീവനക്കാരുടെയും അവരുടെ കുടുംബത്തിൻറെയും ക്ഷേമത്തിനും പുരോഗതിയ്‌ക്കും ആയി രൂപീകരിച്ചിട്ടുളള കേരള ഫയർ ഫോഴ്‌സ്‌ വെൽഫയർ ആൻറ് അമിനിറ്റി ഫണ്ടിൽ നിക്ഷേപിക്കുകയും, ജീവനക്കാരുടെ അടിയന്തര ക്ഷേമ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസഹായമായി അനുവദിക്കുകയും ചെയ്യുന്നു.[5]

പ്രധാന സംഭവങ്ങൾ

[തിരുത്തുക]

വടകര ദുരന്തം

[തിരുത്തുക]

കരുനാഗപ്പള്ളി ഗ്യാസ് ടാങ്കർ അപകടം

[തിരുത്തുക]

ചാല ദുരന്തം

[തിരുത്തുക]

കല്യാശ്ശേരി ഗ്യാസ് ടാങ്കർ അപകടം

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://fire.kerala.gov.in/index.php/careers/strength-statement
  2. http://fire.kerala.gov.in/index.php/about-us/organisation-structure
  3. http://fire.kerala.gov.in/index.php/faq/history
  4. http://fire.kerala.gov.in/index.php/about-us/fire-service-day
  5. http://fire.kerala.gov.in/index.php/about-us/flag-day
{{bottomLinkPreText}} {{bottomLinkText}}
കേരള അഗ്നി രക്ഷാ സേവനം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?