കേരള ഗ്രാമീൺ ബാങ്ക്
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് | |
വ്യവസായം | ബാങ്കിങ് |
സ്ഥാപിതം | 2013 |
ആസ്ഥാനം | മലപ്പുറം, മലപ്പുറം,കേരളം, ഇന്ത്യ. |
പ്രധാന വ്യക്തി | ചെയർമാൻ - നാഗേഷ് വൈദ്യ |
ഉത്പന്നങ്ങൾ | നിക്ഷേപം, വായ്പകൾ |
വെബ്സൈറ്റ് | http://keralagbank.com/ |
1976-ലെ റീജിയണൽ റൂറൽ ബാങ്ക് ആക്ട് പ്രകാരം കേരളത്തിൽ രൂപം കൊണ്ട രണ്ടു ഗ്രാമീണബാങ്കുകളായ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിനേയും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിനേയും, കേന്ദ്രഗവണ്മെന്റിന്റെ ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണബാങ്ക് എന്ന പദ്ധതിപ്രകാരം ലയനം നടത്തിയപ്പോൾ നിലവിൽ വന്ന ബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്. (Kerala Gramin Bank). ഇതിന്റെ ആസ്ഥാനം മലപ്പുറമാണ്. അടുത്ത നാലുവർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും കുറഞ്ഞത് ഒരു ശാഖയെങ്കിലും തുടങ്ങാൻ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.
2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്. [1]
630ൽ കൂടുതൽ ശാഖകളും 10 റീജിയണൽ ഓഫീസുകളും ബാങ്കിനുണ്ട്. 8.41 കോടി ഓഹരി മൂലധനം ഉള്ള കേരള ഗ്രാമീൺ ബാങ്കിന്റെ യഥാക്രമം 50%,15%,35% ഓഹരികൾ കേന്ദ്ര സർക്കാർ, കേരള സർക്കാർ, സ്പോൺസർ ബാങ്കായ കാനറ ബാങ്ക് എന്നിവർ കയ്യാളുന്നു. 2017-18 സാമ്പത്തിക വർഷത്തിൽ 308 കോടി പ്രവർത്തനാദായവും 73.5 കോടി രൂപ അറ്റാദായവും ബാങ്ക് നേടി. [2] 81 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് കേരള ഗ്രാമീൺ ബാങ്കിനുള്ളത്. പുതിയ സാങ്കേതികവിദ്യകൾ നടപ്പിൽ വരുത്താൻ എന്നും മുന്നിൽ നിൽക്കുന്ന കേരള ഗ്രാമീൺ ബാങ്ക് സെൽഫി അക്കൗണ്ട് തുറക്കൽ മൊബൈൽ ആപ്ലിക്കേഷൻ, ടാബ്ലറ്റ് ബാങ്കിങ്ങ് സേവനം, ചലിക്കുന്ന എ.ടി.എം മുതലായ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- അസോചം സോഷ്യൽ ബാങ്കിങ്ങ് അവാർഡ് - ബെസ്റ്റ് സോഷ്യൽ ബാങ്ക് 2017[4]
- സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് ബാങ്കിങ്ങ് എക്സലൻസ് അവാർഡ് 2016-17
അവലംബം
[തിരുത്തുക]- ↑ https://www.thehindubusinessline.com/money-and-banking/despite-odds-kerala-gramin-bank-retains-pole-position/article24106102.ece
- ↑ http://www.newindianexpress.com/states/kerala/2018/jun/07/kerala-gramin-banks-net-profit-at-rs-735-crore-1824747.html
- ↑ https://www.thehindu.com/news/national/kerala/selfie-accounts-do-wonders-in-rural-banking/article19240776.ece
- ↑ https://www.keralagbank.com/newsupdates/
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]
കേന്ദ്ര ബാങ്ക് | |
---|---|
ദേശസാൽകൃത ബാങ്കുകൾ |
അലഹബാദ് ബാങ്ക് · ആന്ധ്രാ ബാങ്ക് · ബാങ്ക് ഓഫ് ബറോഡ · ബാങ്ക് ഓഫ് ഇന്ത്യ · ബാങ്ക് ഓഫ് മഹാരാഷ്ട്ര · കാനറ ബാങ്ക് · സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ · കോർപറേഷൻ ബാങ്ക് · ദേനാ ബാങ്ക് · ഐ.ഡി.ബി.ഐ. ബാങ്ക് · ഇന്ത്യൻ ബാങ്ക് · ഇന്ത്യൻ ഓവർസീസ് ബാങ്ക് · ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് · പഞ്ചാബ് & സിന്ധ് ബാങ്ക് · പഞ്ചാബ് നാഷണൽ ബാങ്ക് · സിൻഡിക്കേറ്റ് ബാങ്ക് · യൂക്കോ ബാങ്ക് · യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ · യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ · വിജയാ ബാങ്ക് |
സ്റ്റേറ്റ് ബാങ്ക് വിഭാഗങ്ങൾ |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ · സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനേർ & ജയ്പൂർ · സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് · സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോർ · സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ · സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല · സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ |
സ്വകാര്യ ബാങ്കുകൾ |
ആക്സിസ് ബാങ്ക് · ബാങ്ക് ഓഫ് രാജസ്ഥാൻ · ഭാരത് ഓവർസീസ് ബാങ്ക് · കാത്തലിക് സിറിയൻ ബാങ്ക് · സിറ്റി യൂണിയൻ ബാങ്ക് · ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക് · ധനലക്ഷ്മി ബാങ്ക് · ഫെഡറൽ ബാങ്ക് · ഗണേഷ് ബാങ്ക് ഓഫ് കുരുന്ദ്വാദ് · എച്ച്.ഡി.എഫ്.സി. ബാങ്ക് · ഐ.സി.ഐ.സി.ഐ. ബാങ്ക് · ഇൻഡസ്ഇൻഡ് ബാങ്ക് · ഐ.എൻ.ജി. വൈശ്യ ബാങ്ക് · ജമ്മു & കാശ്മീർ ബാങ്ക് · കർണ്ണാടക ബാങ്ക് ലിമിറ്റഡ് · കരൂർ വൈശ്യ ബാങ്ക് · കൊട്ടക് മഹീന്ദ്ര ബാങ്ക് · ലക്ഷ്മി വിലാസ് ബാങ്ക് · നൈനിഷാൽ ബാങ്ക് · രത്നകർ ബാങ്ക് · റുപ്പീ ബാങ്ക് · സരസ്വത് ബാങ്ക് · എസ്.ബി.ഐ. കൊമേർഷ്യൽ ആന്റ് ഇന്റർനാഷണൽ ബാങ്ക് · സൗത്ത് ഇന്ത്യൻ ബാങ്ക് · തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് · യെസ് ബാങ്ക് |
വിദേശ ബാങ്കുകൾ |
എ.ബി.എൻ. ആമ്രോ · അബുദാബി കൊമേർഷ്യൽ ബാങ്ക് · ആന്റ്വെപ് ഡയമണ്ട് ബാങ്ക് · അറബ് ബംഗ്ലാദേശ് ബാങ്ക് · ബാങ്ക് ഇന്റർനാഷണൽ ഇന്തോനേഷ്യ · ബാങ്ക് ഓഫ് അമേരിക്ക · ബാങ്ക് ഓഫ് ബഹറിൻ & കുവൈറ്റ് · ബാങ്ക് ഓഫ് സിലോൺ · ബാങ്ക് ഓഫ് നോവ സ്കോട്ടിയ · വ് ഓഫ് ടോക്കിയോ മിത്സുബിഷി · ബാർക്ലെയ്സ് ബാങ്ക് · സിറ്റി ബാങ്ക് · എച്ച്.എസ്.ബി.സി. · സ്റ്റൻഡേർഡ് ചാർട്ടേർഡ് · ഡോയ്ചെ ബാങ്ക് · റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് |
ഗ്രാമീണ ബാങ്കുകൾ | |
പേയ്മെന്റ് ബാങ്ക് |
എയർടെൽ പേയ്മെന്റ്സ് ബാങ്ക് · ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് · ജിയോ പേയ്മെന്റ്സ് ബാങ്ക് · ആദിത്യ ബിർള പേയ്മെന്റ്സ് ബാങ്ക് · ഫിനോ പേയ്മെന്റ്സ് ബാങ്ക് · പേടിഎം പേയ്മെന്റ്സ് ബാങ്ക് |
ധനകാര്യ സേവനങ്ങൾ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.