എടക്കര
എടക്കര | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | Malappuram | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
11°21′25″N 76°18′19″E / 11.35695°N 76.305263°E മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തുള്ള ഒരു ചെറുനഗരം. തമിഴ്നാട്ടിലെ ഗൂഡല്ലൂർ ഏതാണ്ട് 37 കിലോമീറ്റർ അകലെയാണ്. റബ്ബർ, കുരുമുളക്, നെല്ല്, തെങ്ങ് എന്നിവയുടെ കൃഷി ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഈ പഞ്ചായത്തിന് ഈ പേര് വരാൻ കാരണം കോഴിക്കോടിന്റെയും ഊട്ടിയുടെയും ഇടയിൽ ആയതിനാൽ ആണ് എന്ന് പറയപ്പെടുന്നു. പണ്ടുകാലത്ത് കോഴിക്കോടിനെയും ഊട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് നിലമ്പൂർ വഴിയുണ്ടായിരുന്ന പാതയിൽ, വിശ്രമിക്കാനുള്ളൊരു ഇടത്താവളമായിരുന്നു ഈ സ്ഥലം. അതുകൊണ്ട് ഇടത്താവളം എന്നർത്ഥം വരുന്ന “എടക്കര” എന്ന് ഈ പ്രദേശത്തിനു പേരു ലഭിച്ചുവെന്ന് പറയപ്പെടുന്നു.[1] എടക്കരയിൽ നടത്തുന്ന കാലിച്ചന്ത വളരെ പ്രസിദ്ധമാണ്. തമിഴ്നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും,ആന്ധ്രയിൽ നിന്നും എല്ലാം കന്നുകാലികളെ ഇവിടെ എത്തിക്കുന്നു. വഴിക്കടവ്, മൂത്തേടം, പോത്ത്കല്ല്, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എടക്കര അനുദിനം വികസിച്ച്കൊണ്ടിരിക്കുന്ന ഒരു ചെറുനഗരം കൂടിയാണ്.
എടക്കര അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജി എച് എസ് എസ് എടക്കര എന്ന വിദ്യാലയമാണ് ഇവിടുത്തെ പ്രധാന സർക്കാർ വിദ്യാലയം.[2][3]
അവലംബം
[തിരുത്തുക]- ↑ "എടക്കര". എൽ.എസ്.ജി. Archived from the original on 2011-03-25. Retrieved 31 മാർച്ച് 2013.
- ↑ "ജി എച് എസ് എസ് എടക്കര", വിക്കിപീഡിയ, 2021-05-26, retrieved 2021-05-26
- ↑ "GHSS EDAKKARA - Edakkara, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2021-05-26.
guruji vidhyalaya in kudavasal |
എടക്കര കാലിച്ചന്ത ടൗൺ ന് അടുത്താണെങ്കിലും പാലത്തിന് അപ്പുറമായതിനാൽ വഴിക്കടവ് പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: മലപ്പുറം | |
മലപ്പുറം | അങ്ങാടിപ്പുറം · അരീക്കോട് · എടപ്പാൾ · കരിപ്പൂർ · കൊണ്ടോട്ടി · കുറ്റിപ്പുറം · കോട്ടക്കൽ · ചെമ്മാട് · തവനൂർ · താനൂർ · തിരൂരങ്ങാടി · തിരൂർ · പാങ്ങ് · നിലമ്പൂർ · പരപ്പനങ്ങാടി · പെരിന്തൽമണ്ണ · പൊന്നാനി · മങ്കട · മഞ്ചേരി · മലപ്പുറം · വണ്ടൂർ · വളാഞ്ചേരി · വള്ളിക്കുന്ന് · വേങ്ങര |
താലൂക്കുകൾ | ഏറനാട് · പെരിന്തൽമണ്ണ · പൊന്നാനി · നിലമ്പൂർ · തിരൂരങ്ങാടി · കൊണ്ടോട്ടി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.