For faster navigation, this Iframe is preloading the Wikiwand page for അലോഷ്യസ് ഡി. ഫെർണാണ്ടസ്.

അലോഷ്യസ് ഡി. ഫെർണാണ്ടസ്

കേരളത്തിലെ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലൊരാളായിരുന്നു ഫാ. അലോഷ്യസ് ഡി. ഫെർണാണ്ടസ് (ജനനം 1947 ആഗസ്റ്റ് 29 - മരണം 2012 ജനുവരി 24). പിന്നീട് ക്രൈസ്തവ സഭയുടെ നയങ്ങളിൽ കലഹിച്ച് വൈദികവൃത്തിയുപേക്ഷിച്ച് മതനിരപേക്ഷ മാനവികതയുടെ വ്യക്താവായി അദ്ദേഹം മാറി. [1] കൊല്ലം ജില്ലയിൽ, കുമ്പളത്തു വലിയവിളപൊയ്കയിൽ ദാവീദ് വി. ഫെർണാന്റസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്.

മനുഷ്യവിമോചന ശബ്ദമായി പ്രസിദ്ധീകരിച്ചുവരുന്ന ഓറ" (ഓർഗൻ ഫോർ റാഡിക്കൽ ആക്ഷൻ) മാസികയുടെ സ്ഥാപകാംഗം; തുടർന്ന് മാനേജിംഗ് എഡിറ്റർ എന്നീ നിലയിൽ പ്രവർത്തിച്ച അദ്ദേഹം അവസാനകാലത്ത് മാസികയുടെ മുഖ്യഉപദേഷ്ടാവ് ആയിരുന്നു. ദളിത് - മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ഉയർത്തിക്കാട്ടുന്നതിൽ ഓറ മുഖ്യപങ്കുവഹിച്ചു. കേരളത്തിൽ ഒരു എത്തീസ്റ്റ് സർവ്വകലാശാല സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ ആരായാൻ ആന്ധ്രയിലെ എത്തീസ്റ്റ് സെന്റർ സന്ദർശിച്ച് മടങ്ങവേ വിജയവാഡയിൽ വെച്ചായിരുന്നു അന്ത്യം. തന്റെ ശാരീരികാവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യണമെന്നും മൃദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്നുമായിരുന്നു അദ്ദേഹത്തിൻ ആഗ്രഹം. അതിനാവശ്യമായ കരാർ അദ്ദേഹം തയ്യാറാക്കിയതു പ്രകാരം മരണാനന്തരം അദ്ദേഹത്തിന്റെ ശരീരം ആലപ്പുഴ മെഡിക്കൽ കോളേജിന് കൈമാറി. [2]

കുമ്പളത്ത് സെന്റ്‌മേരീസ് സ്‌കൂളിലും തങ്കശ്ശേരി ഇൻഫന്റ്ജീസസിലുമായി സ്‌കൂൾ വിദ്യാഭ്യാസം അലോഷ്യസ് ഡി. ഫെർണാണ്ടസ് 9 വർഷം സെമിനാരി പഠനം നടത്തുകയും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബി. എ., ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ നിന്നും ബി. ഡി., അമേരിക്കയിലെ ബോസ്റ്റൻ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം 1970 ൽ പൗരോഹിത്യം സ്വീകരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ ഇൻസ്റ്റിറ്റ്യൂടുകളിൽ നിന്നും സോഷ്യൽവർക്കിലും കമ്മ്യൂണിറ്റി ഓർഗനൈസേഷനിലും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. സഹജീവിതം നയിച്ച അദ്ദേഹത്തിന്റെ ജീവിതപങ്കാഴളി കൊച്ചുമോളും സാമൂഹ്യ പ്രവർത്തകയായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹത്തിന്റെ കറുത്ത കുർബാന എന്ന ആത്മകഥാപരമായ കൃതി ഏറെ ചർച്ചചെയ്യപ്പെട്ടു. [1]

കൃതികൾ

[തിരുത്തുക]
  1. കറുത്ത കുർബ്ബാന - ഞാൻ നടന്ന വഴികൾ (ആത്മകഥ)
  2. Black Mass - The path I have Trodden (Autobiography)

ലേഖനസമാഹാരം

[തിരുത്തുക]
  1. അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ
  2. മരണത്തിലൂടെ ജീവൻ
  3. നേർക്കാഴ്ചകൾ
  4. ആത്മീയതയുടെ സൂപ്പർമാർക്കറ്റ്
  5. വിഭജിക്കപ്പെട്ട സമൂഹം
  6. ബൈബിൾ - കറുത്തനീതിയുടെ പാഠപുസ്തകം
  7. മണ്ണും പെണ്ണും കറുത്ത ദൈവവും
  8. വെളുത്ത ദൈവത്തെ കൊല്ലുക
  9. ഒതപ്പ് നൽകുന്നവർ
  10. പുതിയ ഗാഗുൽത്തകൾ
  11. വിൽക്കാനുണ്ട് ബ്രഹ്മചര്യം
  12. വിവാഹ സർട്ടിഫിക്കറ്റ്
  13. അരാഷ്ട്രീയക്കാരന്റെ രാഷ്ട്രീയം
  14. കാതുള്ളവർ കേൾക്കട്ടെ
  15. സഭയും സംസ്‌കാര സാത്മീകരണവും
  16. ക്രൈസ്തവസഭ യേശുവിന്റെ സഭയോ ?
  17. അപ്പത്തിന്റെ രാഷ്ട്രീയം
  18. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ
  19. മാനുഷികതയുടെ അർത്ഥതലങ്ങൾ


ജീവിത ചരിത്രങ്ങൾ

[തിരുത്തുക]
  1. സോളമനച്ചൻ ആത്മസമർപ്പണത്തിന്റെ പ്രതീകം
  2. ഇവൻ യേശു - ഒരു മനുഷ്യപുത്രന്റെ ജീവിതകഥ
  1. ഒരു ഫെമിനിസ്റ്റാവുക
  2. തിരുമേനിമാർക്ക് യേശു മാപ്പുതരില്ല
  3. പെരുവട്ടന്മാരുടെ സുവിശേഷം
  4. സൗഹൃദത്തിന്റെ രസതന്ത്രം
  5. The Chemistry of Intimacy
  6. ഞങ്ങൾക്കു ബറാബാസിനെ മതി
  7. പ്രപഞ്ച സിംഫണി
  8. കത്തോലിക്കാസഭയുടെ ചാവുദോഷങ്ങൾ

അനുഭവങ്ങൾ

[തിരുത്തുക]
  1. ഒരു പുരോഹിതന്റെ ഡയറിക്കുറിപ്പുകൾ
  2. ഓർമ്മകളിലെ വേനലും വസന്തവും
  3. ഒരു പുരോഹിതന്റെ ബദൽ ജീവിതരേഖ
  4. അനുഭവങ്ങൾ തണൽമരങ്ങൾ തീക്കനലുകൾ
  5. അനുഭവം സമ്പത്ത്
  6. മാനവികതയുടെ നേരറിവുകൾ

മറ്റുള്ളവ

[തിരുത്തുക]
  1. സ്ത്രീ കുടുംബം ലൈംഗികത സംഘജീവിതം (ദർശനം)
  2. പുന്നപ്രവയലാർ സമരം അനുഭവങ്ങളിലൂടെ (എഡിറ്റർ) [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഫാ. അലോഷ്യസ് ഡി ഫെർണാണ്ടസ് : ദേശാഭിമാനി, retrieved 2012 ഫെബ്രുവരി 08 ((citation)): Check date values in: |accessdate= (help)
  2. ഫാ. അലോഷ്യസ് ഡി. ഫെർണാണ്ടസിന്റെ ശരീരം മെഡിക്കൽ കോളേജിന് നല്കി : മാതൃഭൂമി, archived from the original on 2012-01-28, retrieved 2012 ഫെബ്രുവരി 08 ((citation)): Check date values in: |accessdate= (help)
{{bottomLinkPreText}} {{bottomLinkText}}
അലോഷ്യസ് ഡി. ഫെർണാണ്ടസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?