For faster navigation, this Iframe is preloading the Wikiwand page for അമ്പലവയൽ.

അമ്പലവയൽ

Ambalavayal

അമ്പലവയൽ
village
Agricultural University Campus, Ambalavayal
Agricultural University Campus, Ambalavayal
Country India
StateKerala
DistrictWayanad
ജനസംഖ്യ
 (2001)
 • ആകെ16,363
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673593
Telephone code04936
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-12
Lok Sabha constituencyWayanad
Vidhan Sabha constituencySulthan Bathery

കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലവയൽ. [1] ഈ ഗ്രാമത്തിലാണ് വയനാടിന്റെ പരമ്പരാഗത കാഴ്‌ച ബംഗ്ളാവ് ഉള്ളത് .

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം അമ്പലവയലിലെ ആകെയുള്ള ജനസംഖ്യ 16363 ആണ്. അതിൽ 8264പുരുഷന്മാരും 8099 സ്ത്രീകളും ആണ്. [1] ഈ പഞ്ചായത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിലാണ് ഇടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്.

വിനോദസഞ്ചാരം

[തിരുത്തുക]

വയനാട് ജില്ലയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് അമ്പലവയൽ. സുൽത്താൻ ബത്തേരിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണിത്. ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഈ പ്രദേശം സമുദ്രത്തിൽ നിന്നും ഉയർന്നാണ് കിടക്കുന്നത്. ഉദ്യാനനിർമ്മാണ പ്രവർത്തനത്തിന് പ്രശസ്തമായ ഗ്രാമമാണിത്.

പരമ്പരാഗത കാഴ്‌ച്ച ബംഗ്ളാവ്

[തിരുത്തുക]

അമ്പലവയലിലെ ഏറ്റവും പ്രധാന ആകർഷണം അവിടുത്തെ പരമ്പരാഗത കാ‌ഴ്‌ച്ച ബംഗ്ളാവാണ്. ഇതൊരു പുരാവസ്തു ശാസ്ത്ര സംബന്ധമായ കാഴ്‌ച്ച ബംഗ്ളാവാണ്. അവിടെ രണ്ടാം നൂറ്റാണ്ടിലെ പഴഞ്ചൻ അവശിഷ്ടങ്ങളുടെ ഒരു വലിയ ശേഖരം തന്നെ പ്രദർശനത്തിനായി വച്ചിട്ടുണ്ട്. ഇത് നാല് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു. ഗോത്രസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി, വീരസ്മൃതി. എല്ലാ ബ്ലോക്കുകളും പ്രദർശിപ്പിക്കുന്നത് അതിന്റെ പേരുമായി ബന്ധപ്പെട്ട മനുഷ്യനിർമ്മിതമായ കരകൗശലവസ്തുവോ അല്ലെങ്കിൽ ഉപകരണമോ ആണ്. ഈ പ്രദർശനം സാധാരണ ജനങ്ങൾക്കും ചരിത്രകാരന്മാർക്കും, പുരാവസ്തു ഗവേഷകന്മാർക്കും വലിയ താത്പര്യമാണ്. ഈ പ്രദർശനത്തിൽ പുരാതനകാലത്തെ നായാട്ടിന് ഉപയോഗിച്ച ആയുധങ്ങളായ അമ്പും വില്ലും, കല്ലിന്റെ ആയുധങ്ങൾ, കളിമൺ ശിൽപ്പങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്നു. മലബാർ പ്രദേശത്ത് ഏറ്റവും നന്നായി നിലനിർത്തുന്ന കാഴ്‌ച്ച ബംഗ്ളാവിലൊന്നാണിത്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും. ഇവിടുത്തെ പ്രവേശന സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെയാണ്.

പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം

[തിരുത്തുക]

മുൻപ് ഇവിടെ ഒരു ചെറിയ കേന്ദ്ര പൂന്തോട്ട ഗവേഷണ കേന്ദ്രം ഉണ്ടായിരുന്നു, പിന്നീടത് നവീകരിച്ച് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രമായി മാറ്റി. ഇവിടെ പലതരത്തിലുള്ള കാപ്പി, കുരുമുളക്, അരി, സുഗന്ധവ്യഞ്ചനങ്ങളായ മഞ്ഞൾ, ഇഞ്ചി, ഗ്രാമ്പു, കറുവപട്ട, വിവിധ തരത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്.

ഗതാഗതം

[തിരുത്തുക]

അമ്പലവയലിലേക്ക് കൽപ്പറ്റയിൽ നിന്നും മാനന്തവാടിയിൽ നിന്നും എളുപ്പത്തിൽ എത്താം. പെരിയ ഘട്ട് റോഡ് മാനന്തവാടി വഴി കണ്ണൂർ, തലശ്ശേരി എന്നിവയെ ബന്ധിപ്പിക്കുന്നു. പാൽച്ചുരം മലയോരപാത കണ്ണൂരിനെയും ഇരിട്ടിയേയും മാനന്തവാടിയുമായി ബന്ധിപ്പിക്കുന്നു. നിലമ്പൂർ നിന്നും ഊട്ടിയിലേക്ക് പോകുന്ന പാത മേപ്പാടി ഗ്രാമം വഴി വയനാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മൈസൂരാണ്. വിമാനത്താവളങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ട്. കോഴിക്കോട് അന്തർദേശീയ വിമാനത്താവളം (120 കി മി), ബാംഗ്ളൂർ അന്തർദേശിയ വിമാനത്താവളം (290 കി മി), കണ്ണൂർ അന്തർദേശീയ വിമാനത്താവളം (58 കി മി) എന്നിവയാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.
{{bottomLinkPreText}} {{bottomLinkText}}
അമ്പലവയൽ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?