For faster navigation, this Iframe is preloading the Wikiwand page for അട്ടപ്പാടി.

അട്ടപ്പാടി

Attappadi
Skyline of Attappadi
Attappati Reserve Forest
Attappati Reserve Forest
Coordinates: 11°5′0″N 76°35′0″E / 11.08333°N 76.58333°E / 11.08333; 76.58333
Country India
StateKerala
DistrictPalakkad district
വിസ്തീർണ്ണം
 • ആകെ734.62 ച.കി.മീ.(283.64 ച മൈ)
ജനസംഖ്യ
 • ആകെ64,318
 • ജനസാന്ദ്രത88/ച.കി.മീ.(230/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-50
Nearest cityPalakkad
വെബ്സൈറ്റ്www.attappadi.com
Mukkali Junction, the entrance to the Silent Valley National Park
പ്രമാണം:Malleswaran.jpg
A view of the Malleswaran peak
The ticket office of Silent Valley National Park

സഹ്യപർവതത്തിനരികത്തുള്ള ഒരു മലയോര താലൂക്കാണ് അട്ടപ്പാടി. പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിൽ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ സൈലൻറ് വാലി നാഷണൽ പാർക്ക് (നിശ്ശബ്ദതയുടെ താഴ് വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.

അട്ടപ്പാടിയിലെ മുക്കാലി ജംഗ്ഷൻ

ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയിൽ പ്രധാനം. നിറയെ മുടിപ്പിൻ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്.

അട്ടപ്പാടിയിലേയ്ക്കുള്ള ചുരം റോഡ് മഞ്ഞുമൂടിയ നിലയിൽ

മണ്ണാർക്കാട് പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം എങ്കിലും, അട്ടപ്പാടി നിവാസികൾക്ക് കോയമ്പത്തൂർ സമീപത്ത് തന്നെയാണുള്ളത്. മണ്ണാർക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്പത്തൂർ പോകുവാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്. മണ്ണാർക്കാട് പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാൽ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.

അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന ഒരിനം ആടുകളാണ് അട്ടപ്പാടി ബ്ലാക്ക് ആട്. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളും നീണ്ട കാലുകളുമാണ്. രോഗപ്രതിരോധശേഷി കൂടിയ ഈ ആടുകൾ ഇപ്പോൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജനവിഭാഗം

[തിരുത്തുക]

അട്ടപ്പാടിയിലെ ജനതയുടെ ഭൂരിപക്ഷവും ഇപ്പോൾ കുടിയേറ്റ കർഷകരാണ്. ഉൾപ്രദേശങ്ങളും, വനാന്തർ ഭാഗങ്ങളും, സർക്കാർ-സർക്കാരിതര കോളനികളിലും മാത്രമായി ഇപ്പോൾ ആദിവാസികൾ കുറഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നു കുടിയേറിപ്പാർത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്. പ്രധാനവരുമാനമാർഗ്ഗം കൃഷി തന്നെയാണ്. റബ്ബർ, കമുക്, വാഴ, കുരുമുളക്, കാപ്പി, തേയില, തുവര, കപ്പ, തുടങ്ങി എല്ലാവിധ കൃഷികളും ഇവിടെ ചെയ്തുവരുന്നു.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

[തിരുത്തുക]

ആനമൂളി, മുക്കാലി, സൈലൻറ് വാലി, ചിണ്ടക്കി, കക്കുപ്പടി, കൽക്കണ്ടി, കള്ളമല, ജെല്ലിപ്പാറ, ഒമ്മല, മുണ്ടൻപാറ, സീങ്കര, പക്കുളം,താവളം, കൂക്കംപാളയം, കോട്ടത്തറ, ഗൂളിക്കടവ്, അഗളി, പാലൂർ, പുതൂർ, ആനക്കട്ടി (സംസ്ഥാന അതിർത്തി), ഷോളയൂർ, ചാവടിയൂർ, മുള്ളി, ചിറ്റൂർ, കുറവൻപാടി, തുടങ്ങിയവയാണ് പ്രധാനപ്പെട്ട സ്ഥലങ്ങൾ. ആദിവാസികളുടെ ആവാസകേന്ദ്രങ്ങൾ ഉള്ള ഉൾപ്രദേശങ്ങൾ വേറേയും ഉണ്ട്.

ഉത്സവങ്ങൾ

[തിരുത്തുക]
മല്ലീശ്വരൻ മുടി

ആദിവാസികൾ ഫെബ്രുവരി/മാർച്ച് കാലത്ത് ശിവരാത്രി മഹോത്സവം മല്ലീശ്വരക്ഷേത്രത്തിൽ കൊണ്ടാടുന്നു. ആദിവാസി ഗോത്രപൂജാരിമാർ മല്ലീശ്വരൻ മലയിൽ അന്നു രാത്രി വിളക്കുതെളിക്കുകയും, പൂജകൾ നടത്തുകയും ചെയ്യുന്നു.

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]
  • പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയാണ് അട്ടപ്പാടി താലൂക്ക് ആസ്ഥാനമായ അഗളി സ്ഥിതി ചെയ്യുന്നത്.
  • അടുത്തുള്ള പട്ടണം മണ്ണാർക്കാട് - 36 കിലോമീറ്റർ അകലെ (അഗളിയിൽ നിന്നും)
  • അടുത്തുള്ള വിമാനത്താവളം - കോയമ്പത്തൂർ (55 കി.മീ)
  • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - കോയമ്പത്തൂർ (46 കി.മീ), പാലക്കാട് (66 കി.മീ)
  • മണ്ണാർക്കാടുനിന്നും അതിർത്തി പ്രദേശമായ ആനക്കട്ടിയിലേക്ക് ധാരാളം ബസ്സുകളുണ്ട്. ആനക്കട്ടി എന്ന പ്രദേശം ഒരു ഭാഗം തമിഴ്നാടിനോട് ചേർന്നതും ഒരു ഭാഗം കേരളത്തിലുമായാണ് സ്ഥിതി ചെയ്യുന്നത്.
  • മണ്ണാ‍ർക്കാടും അഗളിയിലും താമസ സൗകര്യം ലഭ്യമാണ്.

പട്ടിണിമരണങ്ങൾ

[തിരുത്തുക]

. 2012-2013 കാലയളവിലെ ഒരു കൊല്ലത്തിനിടയിൽ അട്ടപ്പാടിയിൽ 36 നവജാതശിശുക്കൾ മരിച്ചു.[1]അട്ടപ്പാടിയിൽ പട്ടിണിമരണങ്ങൾ ഇപ്പോൾ ഇല്ല

അവലംബം

[തിരുത്തുക]
  1. "അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം: ഒരു വർഷത്തിനിടെ മരിച്ചത് 72 നവജാത ശിശുക്കൾ". ദൂൾ ന്യൂസ്. Archived from the original on 2013-06-20. Retrieved 2013-06-29. ((cite web)): Cite has empty unknown parameters: |month= and |coauthors= (help)CS1 maint: bot: original URL status unknown (link)
{{bottomLinkPreText}} {{bottomLinkText}}
അട്ടപ്പാടി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?