രണ്ടാം ലോകമഹായുദ്ധ കാലത്ത്, സഖ്യകക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളെയാണ് അച്ചുതണ്ട് ശക്തികൾ (Axis Powers) എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികൾ ഇവരായിരുന്നു - ജർമ്മനി, ജപ്പാൻ , ഇറ്റലി. റോം - ബെർലിൻ - റ്റോക്യോ അച്ചുതണ്ടുകൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത്[1]
. അച്ചുതണ്ടു ശക്തികളുടെ പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.
അച്ചുതണ്ടു ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഗയുല ഗോമ്പോസ് ആണ്. ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയാണ് ഈ വാക്കിന് പ്രചാരം നൽകിയത്. 1936ഒക്ടോബർ 25 ന് ജർമ്മനിയുംഇറ്റലിയും തമ്മിൽ ഒരു സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തിൽ മുസ്സോളിനിറോം - ബെർലിൻ അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടായി.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!