For faster navigation, this Iframe is preloading the Wikiwand page for അക്ഷരമാല.

അക്ഷരമാല

ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സം‌വാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്‌..(( (({template))} |1=article |date= |demospace= |multi= ))(( (({template))} |1=article |date= |demospace= |multi= ))

ഒരു ഭാഷയിലെ എല്ലാ അക്ഷരങ്ങളെയും ക്രമമായി അടുക്കിയ പട്ടികയാണ് അക്ഷരമാല. പൊതുവേ, ഭാഷകൾ ഉദ്ഭവിച്ച് വളരെക്കാലത്തിനു ശേഷമാണ് അക്ഷരമാല ക്രമീകരിക്കപ്പെടുക. ഉച്ചരിക്കപ്പെടുന്ന ശബ്ദമായ വർണത്തെ സൂചിപ്പിക്കുന്നതിനുള്ള സങ്കേതമാണ് ലിപി. വിഭിന്നഭാഷകൾ ഉണ്ടായതുപോലെ അവയുടെ പ്രകാശനോപാധികളായ പ്രത്യേക ലിപികളും കാലാന്തരത്തിൽ രൂപംകൊണ്ടു. ഭാഷയിലെ ശബ്ദങ്ങളെ ആശയാനുസാരം ലിപിബദ്ധമാക്കാനുള്ള ഈ പ്രക്രിയയ്ക്ക് നൂറ്റാണ്ടുകളായി പല പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ പരിണാമപ്രക്രിയയ്ക്ക് ഉദ്ദേശം 4,000 വർഷത്തെ പഴക്കമുണ്ടെന്നാണ് ലിപി വിദഗ്ദ്ധൻമാർ കണക്കാക്കിയിരിക്കുന്നത്.

ലോകത്തിലെ ഭാഷകൾക്കെല്ലാംതന്നെ ഇന്നു കാണുന്ന സ്വതന്ത്രമായ വികാസം ഉണ്ടാകുന്നതിനു വളരെ മുൻപേ താരതമ്യേന അപരിഷ്കൃതമായ പലതരം ലിപിവ്യവസ്ഥകൾ നിലവിലിരുന്നു. ആറുരൂപത്തിലുള്ള ലിപികൾ പ്രാചീനകാലത്തു പ്രയോഗത്തിലിരുന്നതായി ലിപിശാസ്ത്രജ്ഞൻമാർ (Gramma-tologists) വ്യക്തമാക്കിയിട്ടുണ്ട്. അതു താഴെ പറയുന്നതാണ്‌.

  • ചിത്രലിപി (pictograph),
  • സൂത്രലിപി (logogram),
  • പ്രതീകാത്മകലിപി (symbolic writing),
  • ഭാവമൂലകലിപി (ആശയലിപി -ideographic writing ),
  • ഭാവധ്വനിമൂലകലിപി (ideographic-phonetic writing),
  • ധ്വനിമൂലകലിപി (phonetic writing)

സൂത്രലിപി

[തിരുത്തുക]

അതിപ്രാചീനമായി കരുതപ്പെടുന്ന ലിപി മാതൃക സൂത്രലിപിയാണ്. മൃഗചർമങ്ങളിലൊ ചരടുകളിലൊ നിറമുള്ള മറ്റേതെങ്കിലും സാധനംകൊണ്ട് ചെറിയ കെട്ടുകളുണ്ടാക്കിയും വർണവൈവിധ്യമുള്ള രത്നങ്ങൾ നിരത്തിയും ആശയനിബന്ധനം നിർവഹിക്കുന്ന സമ്പ്രദായം പ്രാചീനകാലത്ത് നിലവിലിരുന്നു. ഓരോ വസ്തുവിനെയും പ്രതിനിധാനം ചെയ്യുന്നതിനു പ്രത്യേകം സങ്കേതങ്ങളുണ്ടായിരുന്നു. സൂത്രരൂപത്തിലുള്ള ഇത്തരം ലിപികളെയാണ് സൂത്രലിപികൾ എന്ന് വിളിക്കുന്നത്.

രേഖാലിപി

[തിരുത്തുക]

രണ്ടാം ഘട്ടത്തിൽ കാണുന്നത് രേഖാലിപികളാണ്. പ്രത്യേകം രേഖകൾകൊണ്ട് ഉദ്ദിഷ്ടാശയം വ്യക്തമാക്കുന്ന സമ്പ്രദായമാണത്. ഒരു ആശയത്തെയോ സമാനസ്വഭാവമുള്ള ആശയങ്ങളുടെ സമൂഹത്തെയോ പ്രതിനിധാനം ചെയ്യുന്നതിന് പ്രത്യേകതരത്തിലുള്ള രേഖകൾ ഉപയോഗിച്ചിരുന്നു. പില്ക്കാലത്തുണ്ടായ ചിത്രലിപികളുടെ ആരംഭം ഈ രേഖാലിപികളിൽനിന്നാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.

ചിത്രലിപി

[തിരുത്തുക]

മൂന്നാം ഘട്ടത്തിൽ ചിത്രലിപി സമ്പ്രദായം വ്യവഹാരത്തിൽവന്നു. പലതരത്തിലുള്ള ലഘു ചിത്രങ്ങളിലൂടെ ആശയനിബന്ധനം നടത്തുന്ന രീതിയാണിത്. പ്രാചീനകാലത്ത് ഈജിപ്തിലും ചൈനയിലും ചിത്രലിപി സാർവത്രികമായി പ്രചരിച്ചിരുന്നു. ചൈനയിലെ ഇന്നത്തെ ലിപിമാല ഈ ചിത്രലിപിയുടെ പൂർവരൂപത്തെ ഒരളവിൽ പ്രതിനിധാനം ചെയ്യുന്നു.

ഓരോ ആശയത്തിനും പ്രത്യേകം ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. എല്ലുന്തിനില്ക്കുന്ന മനുഷ്യന്റെ ചിത്രം ദാരിദ്ര്യത്തെയും കണ്ണുനീരൊഴുക്കുന്ന വ്യക്തിയുടെ ചിത്രം ദുഃഖത്തെയും സൂചിപ്പിക്കുന്നു. ലോകത്തുള്ള എല്ലാ വസ്തുക്കളും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഇത്തരം ചിത്രങ്ങളിലൂടെയായിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ചിത്രലിപികൾ നിലവിലിരുന്നുവെങ്കിലും ഓരോ രാജ്യത്തും അവ രൂപംകൊണ്ടതു പ്രത്യേക സങ്കേതങ്ങളനുസരിച്ചാകയാൽ അവയ്ക്ക് ഒരു സാർവജനീനസ്വഭാവം സിദ്ധിച്ചില്ല.

ആശയലിപി

[തിരുത്തുക]

പ്രതീകാത്മകലിപി, ഭാവമൂലകലിപി, ഭാവധ്വനിമൂലകലിപി, ധ്വനിമൂലകലിപി എന്നിവയെല്ലാം വാസ്തവത്തിൽ ആശയലിപിയുടെ വകഭേദങ്ങൾ മാത്രമാണ്. ചില ധ്വന്യാത്മകസങ്കേതങ്ങളിലൂടെ ആശയപ്രകാശനം നടത്തലാണ് ഇതിന്റെ പ്രത്യേകത. പ്രതീകരീതികൂടാതെ, വസ്തുക്കളുടെ പേരിന്റെ ആദ്യത്തെ അക്ഷരം മാത്രം എഴുതുന്ന സമ്പ്രദായവും (ഉദാ. ധ--ധനുസ്സ്, നാ -- നാസിക ഇത്യാദി) ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ സിബിദി (nsibidi) അഥവാ ഷിബിദ്ദി (nchibiddi) എന്നു പേരുള്ള ഒരുതരം ആശയലിപി കൂടെ പ്രചാരത്തിലിരുന്നതായി പരാമർശങ്ങൾ കാണുന്നുണ്ട്. ആധുനികരീതിയിലുള്ള അക്ഷരമാലയിൽ എത്തുന്നതിനുമുൻപ് ഇത്തരത്തിലുള്ള പല പരിണാമദശകളും കാണാൻ കഴിയുന്നു.

മുകളിൽ പറഞ്ഞ ലിപിരൂപങ്ങളെല്ലാം വിവിധ കാലഘട്ടങ്ങളിലായി നിർമിച്ച് വികസിപ്പിച്ചെടുത്തത് സുമേറിയക്കാർ, ബാബിലോണിയക്കാർ, ഹിറ്റൈറ്റുകൾ, ചൈനാക്കാർ, ആസ്ടെക്കുകൾ എന്നീ ജനതകളാണ്. ഈ ലിപിരൂപങ്ങൾ ആശയവ്യക്തതയ്ക്കു അസൌകര്യം സൃഷ്ടിക്കുന്നവയാണെന്ന് അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ, പ്രയോഗസൌകര്യമേറിയ ലിപികൾ നിർമ്മിക്കുവാനുള്ള പ്രേരണ പല സമൂഹങ്ങളിലും ഉളവായി. ഇത് നൂതന ലിപികളുടെ നിർമ്മാണത്തിന് വഴിതെളിച്ചു. ശബ്ദത്തെ പകർത്തുന്നതിനുതകുന്ന വർണങ്ങൾ പാശ്ചാത്യ ഭാഷകളിൽ ഉടലെടുത്തത് ഈ ഘട്ടത്തിലാണ്. സെമിറ്റിക് അക്ഷരമാല, ഈജിപ്ഷ്യൻ അക്ഷരമാല, ബാബിലോണിയൻ ക്യൂണിഫോം വർണമാല, ഭാരതീയ ബ്രാഹ്മി-ഖരോഷ്ഠി അക്ഷരമാലകൾ എന്നിവ ക്രമേണ രൂപംകൊണ്ടു.

സെമിറ്റിക്ക് അക്ഷരമാല

[തിരുത്തുക]

ലോകത്ത് ഇന്നോളം ലഭിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും പഴക്കമേറിയത് സെമിറ്റിക് അക്ഷരമാലയാണ്. മോബിലെ മിഷാ എന്ന രാജാവിന്റെ നാമധേയത്തിൽ ബി.സി. 9-ാം ശ.-ത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒരു ശിലാലിഖിതത്തിലാണ് സെമിറ്റിക് അക്ഷരമാലയുടെ പ്രഥമരൂപം കണ്ടെത്തുന്നത്. ഈ കാലഘട്ടത്തോടടുപ്പിച്ച് എഴുതപ്പെട്ടതെന്ന് കരുതാവുന്ന ഒരു ശിലാശാസനം സൈപ്രസ്സിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇത് സെമിറ്റിക് ലിപിയുടെ പ്രാചീനമാതൃകയായി നിലകൊള്ളുന്നു. പില്ക്കാലത്ത് പാശ്ചാത്യ ലിപിക്ക് മാതൃകയായിത്തീർന്ന ഈ സെമിറ്റിക് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളുടെയും ഉറവിടം ഈജിപ്തായിരുന്നുവെന്ന് 1874-ൽ ഫ്രാൻസിസ് ലെനോർമെന്റ് എന്ന ലിപിശാസ്ത്ര വിദഗ്ദ്ധൻ പ്രസ്താവിച്ചിട്ടുണ്ട്. പല പണ്ഡിതൻമാരും ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല.

ബാബിലോണിയയിലെ ക്യൂണിഫോമോ സൈപ്രസ്സിലേയും പലസ്തീനിലെയും ലിപിമാലകളിൽ ഏതെങ്കിലും ഒന്നോ ആയിരുന്നിരിക്കണം നേരത്തെ പറഞ്ഞ ശാസനങ്ങൾക്കു മാതൃകയായിത്തീർന്നതെന്ന് സർ ആർതർ ഇവാൻസ് (1851-1941) വാദിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ വിവാദങ്ങൾക്കും സർ. ഡബ്ളിയു. ഫ്ളിൻന്റേർസ് പെട്രി സയുക്തികം മറുപടി പറഞ്ഞിട്ടുണ്ട്. പ്രാചീനകാലത്തിന്റേതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ലിപിമാതൃകകളിൽ സെമിറ്റിക് ലിപികളുടെയും ഈജിപ്ഷ്യൻ ലിപികളുടെയും സങ്കരരൂപം ദൃശ്യമാണെന്നും ഇത് ബി.സി. 1500-നു മുൻപു തന്നെ പ്രയോഗത്തിൽ വന്നുകഴിഞ്ഞിരുന്നുവെന്നുമാണ് സർ ഫ്ളിൻന്റേർസിന്റെ നിഗമനത്തിന്റെ സാരം. പില്ക്കാലത്ത് സ്വതന്ത്രമായി വികസിച്ചുവളർന്ന സെമിറ്റിക് ഗോത്രത്തിൽപ്പെട്ട സേബ്യൻ, ലിഹ്യാനിക്, സഫാഹിറ്റിക്, തമുഡെനിക് എന്നീ ലിപിമാലകളിൽ ഈജിപ്ഷ്യൻ ലിപികളുടെ ശക്തമായ പ്രഭാവം കാണുന്നുണ്ട്.

ഫിനീഷ്യൻ

[തിരുത്തുക]

പ്രാചീനത നോക്കുമ്പോൾ, സെമിറ്റിക് ലിപിമാല കഴിഞ്ഞാൽ അടുത്തുനില്ക്കുന്നത് ഫിനീഷ്യനാണ്. പില്ക്കാലത്ത് വളരെ പുഷ്കലവും സാർവത്രികവുമായിത്തീർന്ന ഗ്രീക് ലിപിമാലയുടെ പൂർവരൂപം ഫിനീഷ്യനിൽ കണ്ടെത്താൻ കഴിയും.

ഗ്രീക്

[തിരുത്തുക]

ബി.സി. 11-ാം ശ.-ത്തോടുകൂടി ഫിനീഷ്യൻ ലിപിമാലയിൽനിന്നും ഉരുത്തിരിഞ്ഞ് സ്വതന്ത്രവികാസം പ്രാപിച്ച് സാർവത്രികമായിത്തീർന്ന ഒന്നാണ് ഗ്രീക് ലിപിമാല. ആരംഭകാലത്ത് ഈ ലിപികൾ വലത്തുനിന്നും ഇടത്തോട്ടാണ് എഴുതിവന്നിരുന്നത്. കാലക്രമത്തിൽ ഇടത്തുനിന്നും വലത്തോട്ട് എഴുതുന്ന സമ്പ്രദായം നിലവിൽ വന്നു. ആശയപ്രതിപാദന സൌകര്യത്തിനുവേണ്ടി പല പുതുമകളും വരുത്തി; L, S, X, W, F എന്നീ വർണങ്ങൾ നൂതനമായി ഗ്രീക്കിൽ ഉടലെടുത്തു. അനുനാസികോച്ചാരണങ്ങൾ എഴുതാനുള്ള പുതിയ ലിപികളും കണ്ടുപിടിക്കപ്പെട്ടു. അതോടെ ലിപിമാല കൂടുതൽ പ്രയോഗക്ഷമമായിത്തീർന്നു.

എറ്റ്രൂസ്കൻ

[തിരുത്തുക]

ഗ്രീക്കിൽനിന്ന് റോമനിലേക്കുള്ള പരിണാമഘട്ടത്തിലെ ലിപിമാലയാണ് എറ്റ്രൂസ്കൻ. ബി.സി. 8-ാം ശ.-ത്തിൽ ഈ ലിപി വ്യവഹാരത്തിൽ വന്നു. ഇതിന് ഗ്രീക് ലിപിമാലയോടാണ് അടുപ്പം. ബി.സി. 6-ാം ശ.-ത്തിൽ ഇതിന് 23 അക്ഷരങ്ങൾ ഉണ്ടായിരുന്നു. ബി.സി. 4-ാം ശ.മായപ്പോഴേക്കും A, E, I, U എന്നീ സ്വരങ്ങൾ വ്യക്തമായിക്കഴിഞ്ഞു. ലിപിമാലയുടെ വളർച്ചയുടെ സൂചനയാണിത്. ക്രിസ്തുവർഷാരംഭത്തോടുകൂടി എറ്റ്രൂസ്കൻ രാഷ്ട്രം നാശോൻമുഖമായപ്പോൾ, ലത്തീൻ ലിപിമാലയുടെ ശക്തമായ സ്വാധീനം ഉണ്ടാവുകയും എറ്റ്രൂസ്കൻ ലിപി ലത്തീൻ ലിപിവ്യവസ്ഥയിൽ ലയിക്കുകയും ചെയ്തു.

റോമൻ (ലത്തീൻ)

[തിരുത്തുക]
പ്രധാന ലേഖനം: ലത്തീൻ അക്ഷരമാല

ബി.സി. 7-ാം ശ.-ത്തിൽ വിരചിതമെന്ന് കരുതപ്പെടുന്ന ഒരു ശിലാലേഖനമാണ് റോമൻ ലിപിയിലെ ആദ്യത്തെ ലിഖിതരേഖ. റോമൻ ലിപികൾ എറ്റ്രൂസ്കനിൽനിന്നും പലതും കടംകൊണ്ടിട്ടുണ്ടെന്ന് ഈ ശിലാലേഖനം വ്യക്തമാക്കുന്നു. റോമൻ ലിപിമാലയിലെ 21 അക്ഷരങ്ങളും എറ്റ്രൂസ്കനിൽനിന്നും സ്വീകരിച്ചവയാണ്. ബി.സി. 1-ാം ശ.-മായപ്പോഴേക്കും റോമൻ ലിപി മിക്കവാറും പൂർണരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. സ്വരങ്ങളും വ്യഞ്ജനങ്ങളും രൂപം പൂണ്ടതോടുകൂടി അക്ഷരമാലയ്ക്ക് പ്രയോഗക്ഷമത വർദ്ധിച്ചു. ഇന്നത്തെ ഇംഗ്ളീഷ്-ഫ്രഞ്ച് അക്ഷരമാലകളുടെ പൂർവരൂപം ലത്തീൻ അക്ഷരമാലയിൽ കണ്ടെത്തുവാൻ സാധിക്കും.

ഭാരതീയ ലിപിമാല

[തിരുത്തുക]

ഭാരതത്തിലെ ലിപിമാലകളിൽ താഴെപറയുന്നവ പ്രാമുഖ്യം അർഹിക്കുന്നു.

ബ്രാഹ്മി

[തിരുത്തുക]

ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ലിപി ബ്രാഹ്മിയാണ്. രാജസ്ഥാനിലെ പിപറാവാ സ്തൂപത്തിലും അജ്മീറിലെ ബഡ്ലി ഗ്രാമത്തിലുള്ള ശിലാലേഖനത്തിലും ഈ ലിപിയുടെ പുരാതന മാതൃക കണ്ടുകിട്ടിയിട്ടുണ്ട്. ബി.സി. 5-ാം ശ.മായിരിക്കണം ഈ ശിലാലേഖനങ്ങളുടെ കാലം എന്ന് ലിപിവിദഗ്ദ്ധനായ ഗൌരീശങ്കർ ഹീരാചന്ദ് ഓഝാ അഭിപ്രായപ്പെടുന്നു.

ബ്രാഹ്മിലിപിയുടെ ഉദ്ഭവത്തെപ്പറ്റി അഭിപ്രായൈക്യം ഇല്ല. ഇതിന് ചില വിദേശലിപികളുമായി ബന്ധമുണ്ടെന്നും, അതല്ല തികച്ചും ഭാരതീയം തന്നെയാണ് അതെന്നും കരുതുന്ന പണ്ഡിതൻമാർ ഉണ്ട്. ഇതു ചീനലിപിയിൽ നിന്നാണുണ്ടായതെന്ന് ഫ്രഞ്ചു പണ്ഡിതനായ ക്രപേറിയും റോമൻ ലിപിയിൽ നിന്നാണെന്ന് ഡോ. ആൽഫ്രഡ് മൂളർ, ജയിംസ് പ്രിൻസെപ് എന്നീ ഭാഷാശാസ്ത്രജ്ഞൻമാരും അഭിപ്രായപ്പെടുന്നു. സെമിറ്റിക് ശാഖയിൽപ്പെട്ട ഫിനീഷ്യൻ ലിപിയുടെ രൂപാന്തരമാണിത് എന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്. ഫിനീഷ്യൻ, സെമിറ്റിക്, ഈജിപ്ഷ്യൻ, അറബി, ക്യൂണിഫോം എന്നീ ലിപികളുടെ സമ്മിശ്രരൂപമാണ് ബ്രാഹ്മിലിപി എന്ന അഭിപ്രായം യുക്തിസഹമല്ലെന്ന് ആധുനിക കാലത്ത് പല പണ്ഡിതൻമാരും വ്യക്തമാക്കിയിട്ടുണ്ട്. ഈ ലിപിയുടെ ജൻമഭൂമി സിന്ധുനദീതടമായിരുന്നു എന്നു ചില ലിപി വിദഗ്ദ്ധൻമാരും ചരിത്രകാരൻമാരും സയുക്തികം സ്ഥാപിക്കാൻ ശ്രമിക്കുന്നു. സിന്ധുനദീതടത്തിൽ പ്രചാരത്തിലിp87b. pngരുന്ന ഒരുതരം പുരാതന ലിപിസമൂഹത്തിൽ നിന്നാണ് ബ്രാഹ്മി രൂപപ്പെട്ടു വന്നതെന്ന വാദത്തിനു പ്രായേണ വിദ്വദ്സമ്മതി ലഭിച്ചിട്ടുണ്ട്.

ബി.സി. 3-ാം ശ.-ത്തിൽ ബ്രാഹ്മിലിപിക്കു സാരമായ വികാസം സിദ്ധിച്ചിരുന്നു. ഈ, ഊ, ഔ എന്നീ സ്വരങ്ങളും അനുനാസികങ്ങളും ഠ, ശ, ഷ എന്നീ വ്യഞ്ജനങ്ങളും ഒഴികെ ബാക്കി ഇന്നു നിലവിലുള്ള എല്ലാ ദേവനാഗരി ലിപികളും അന്ന് ഉണ്ടായിക്കഴിഞ്ഞിരുന്നു.

ബ്രാഹ്മി ലിപി ബി.സി. 5-ാം ശ. മുതൽ എ.ഡി. 4-ാം ശ. വരെ വ്യവഹാരത്തിലിരുന്നതായി രേഖകളുണ്ട്. ക്രമേണ ഇതിന് രണ്ടു മുഖ്യ ശാഖകളുണ്ടായി: ഉത്തര ശാഖയും ദക്ഷിണ ശാഖയും. ഉത്തരശാഖ രൂപാന്തരപ്പെട്ട് ഗുപ്തലിപി, കുടിലലിപി, പ്രാചീന നാഗരിലിപി എന്നിവ ഉണ്ടായി. ഈ പ്രാചീന നാഗരിയുടെ പരിഷ്കൃത രൂപമാണ് പിന്നീട് ആധുനിക നാഗരിലിപി അഥവാ 'ദേവനാഗരി' ആയിത്തീർന്നത്. ദേവനാഗരിയിൽ നിന്നും കാലാന്തരത്തിൽ ആധുനിക ആര്യഭാഷകളായ ഹിന്ദി, മറാഠി, ഗുജറാത്തി, മൈഥിലി, ബംഗാളി, ഒഡിയ, ശാരദാ, ഡോഗ്രീ, കശ്ടവാരീ എന്നിവയുടെ ലിപിമാലകളുണ്ടായി. ദക്ഷിണശാഖയിൽ നിന്ന് തെലുഗു, കന്നഡ, തമിഴ്, മലയാളം, ഗ്രന്ഥം, സിംഹളി എന്നീ ലിപികൾ രൂപംകൊണ്ടു. ഇപ്രകാരം ഇന്ത്യയിലെ പ്രധാനലിപികളെല്ലാം തന്നെ ബ്രാഹ്മിലിപിയിൽ നിന്നാണ് ഉടലെടുത്തത്. (നോ. ബ്രാഹ്മി)

ഖരോഷ്ഠി

[തിരുത്തുക]
പ്രധാന ലേഖനം: ഖരോഷ്ഠി

ബി.സി. 3-ശ.-ത്തിൽ ഭാരതത്തിന്റെ പശ്ചിമോത്തരഭാഗത്തു വ്യവഹാരത്തിലിരുന്ന ലിപിയാണിത്. അക്കാലത്തു ബ്രാഹ്മിയായിരുന്നു ദേശീയ ലിപിയെങ്കിലും[അവലംബം ആവശ്യമാണ്] ഖരോഷ്ഠിയും പ്രചാരത്തിലെത്തിയിരുന്നു. അശോകന്റെ കാലത്തെ സ്തൂപലിഖിതങ്ങൾ ഖരോഷ്ഠി ലിപിയിലും കണ്ടുകിട്ടിയിട്ടുണ്ട്. സെമിറ്റിക്-അരമായിക് ലിപികളോടാണ് ഇതിനു സാദൃശ്യം. ഖരത്തിന്റെ (കഴുതയുടെ) തുകലിൽ എഴുതിപ്പോന്നിരുന്നതിനാൽ ആദ്യകാലത്ത് ഇതിന് 'ഖരപൃഷ്ഠി' എന്നായിരുന്നു പേർ. കാലാന്തരത്തിൽ 'ഖരപൃഷ്ഠി', 'ഖരോഷ്ഠി' ആയിത്തീർന്നു. ഖരോഷ്ഠൻ എന്ന ഒരു ഭാഷാപണ്ഡിതനാണ് ഈ ലിപിരൂപം കണ്ടുപിടിച്ചതെന്നും അതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചതെന്നും ചിലർ കരുതുന്നു. ആദ്യകാലത്ത് ഈ ലിപിമാലയിലെ അക്ഷരങ്ങൾക്ക് ഹ്രസ്വദീർഘ ഭേദമില്ലായിരുന്നു. വ്യവഹാര സൗകര്യത്തിനുവേണ്ടി പില്ക്കാലത്തു പലരും ഹ്രസ്വദീർഘ നിയമങ്ങൾ കൂട്ടിച്ചേർത്തു. എല്ലാവിധത്തിലുമുള്ള ശബ്ദപ്രകാശനത്തിനുതകുന്ന കൂട്ടക്ഷരങ്ങൾ ഇതിലില്ലായിരുന്നു. ഖരോഷ്ഠി ലിപിയുടെ മാതൃകയായി ഏതാനും ശിലാലേഖനങ്ങൾ മാത്രമെ ലഭിച്ചിട്ടുള്ളു. (നോ: ഖരോഷ്ഠി)

നാഗരിലിപി

[തിരുത്തുക]

എ.ഡി. 9-ാം ശ. മുതൽ സംസ്കൃതഭാഷ എഴുതുന്നതിനുള്ള ലിപിമാലയായി ഇത് ഉപയോഗിക്കപ്പെട്ടുപോരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷാ ലിപികൾക്കും നാഗരിയുമായി അടുപ്പമുണ്ട്.

(iv) ദ്രാവിഡാക്ഷരമാല. തമിഴ്, കന്നഡ, തെലുഗു, മലയാളം, തുളു, കുടക്, തൊദ, ഗോണ്ഡു, കുറുഖ്, മാൾതോ, കുയീ, കോലാമീ, ബ്രാഹൂയീ എന്നിങ്ങനെ നിരവധി ഭാഷകൾ ദ്രാവിഡ ഭാഷാഗോത്രത്തിലെ അംഗങ്ങളായുണ്ടെങ്കിലും ഇവയിൽ ആദ്യത്തെ നാലെണ്ണത്തിന് മാത്രമേ തനതായ ലിപിമാലയുള്ളു. കന്നഡ, തെലുഗു എന്നീ രണ്ടു ദ്രാവിഡ ഭാഷകളിലെ ലിപികൾ തമ്മിൽ വലിയ വ്യത്യാസമില്ല. തമിഴിലെയും മലയാളത്തിലെയും ലിപികൾക്ക് തമ്മിൽ ഗണ്യമായ സാദൃശ്യമുണ്ട്. തമിഴിൽ ശബ്ദങ്ങൾ താരതമ്യേന കുറവാണ്. മറ്റു മൂന്നു ഭാഷകളും സംസ്കൃതത്തിൽ നിന്നു ശബ്ദങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ ഗണ്യമായ സാദൃശ്യം പുലർത്തുന്നു. മലയാളത്തിലെ 'റ'യും, 'ഴ'യും തെലുഗുവിലില്ല. കന്നഡയിൽ 'റ' ഉണ്ടെങ്കിലും 'ഴ' ഇല്ല. ബാക്കിയുള്ള എല്ലാ സ്വരങ്ങളും വ്യഞ്ജനങ്ങളും ഈ മൂന്നു ഭാഷകളിലും സമാനമാണ്. തമിഴിൽ 12 സ്വരങ്ങളും 18 വ്യഞ്ജനങ്ങളും മാത്രമേയുള്ളു. അതിഖരം, മൃദു, ഘോഷം എന്നീ വിഭാഗത്തിൽപ്പെടുന്ന അക്ഷരങ്ങൾ തമിഴിലില്ല.

ദ്രാവിഡാക്ഷരങ്ങൾ എഴുതുന്നതിന് ബ്രാഹ്മിയിൽനിന്നു രൂപം പൂണ്ട സ്വതന്ത്രലിപികൾക്കു പുറമേ ഗ്രന്ഥലിപികളും വ(വെ)ട്ടെഴുത്തും കോലെഴുത്തും കൂടെ ഉപയോഗിച്ചിരുന്നു. പഴയകാലത്തുള്ള താമ്രശാസനങ്ങളും ശിലാലിഖിതങ്ങളും ബ്രാഹ്മിലിപിയിലാണ് എഴുതിയിരുന്നത്. ക്രമേണ ഓരോ ഭാഷയ്ക്കും സ്വതന്ത്ര ലിപിവ്യവസ്ഥ ഉണ്ടായപ്പോൾ ബ്രാഹ്മിലിപിയും വട്ടെഴുത്തും കോലെഴുത്തും ഗ്രന്ഥലിപിയും വ്യവഹാരത്തിൽനിന്ന് അപ്രത്യക്ഷമായി.

മലയാളത്തിലെ അക്ഷരമാലയിൽ താഴെ കാണിക്കുന്ന അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു.

സ്വരങ്ങൾ ----------- ആകെ 16.

ഹ്രസ്വം ----------- അ ഇ ഉ ഋ എ ഒ

ദീർഘം ---------- ആ ഈ ഊ - - ഏ ഓ

സന്ധ്യക്ഷരങ്ങൾ ---------- ഐ ഔ

വ്യഞ്ജനങ്ങൾ ---------- ആകെ 37

ഖരം അതിഖരം മൃദു ഘോഷം അനുനാസികം
കവർഗം
ചവർഗം
ടവർഗം
തവർഗം
പവർഗം
അന്തസ്ഥം -
ഊഷ്മാക്കൾ - -
ഘോഷി - - - -
ദ്രാവിഡമധ്യമം - -
ദ്രാവിഡാനുനാസികം (വർത്സ്യം) - - - - -

ഇപ്രകാരം മലയാളത്തിൽ ആകെ 53 അക്ഷരങ്ങളാണുള്ളത്. ഇവയിൽ സ്വരങ്ങൾ മാത്രമേ തനിയെ ഉച്ചരിക്കുവാൻ സാധിക്കയുള്ളൂ. സ്വരസഹായത്തോടെ വ്യഞ്ജനങ്ങൾ ഉച്ചാരണക്ഷമങ്ങളായിത്തീരുന്നു. വർണങ്ങളെ മാത്രമായി കാണിക്കേണ്ടിവരുമ്പോൾ, ക്, ഖ് എന്നിങ്ങനെ പ്രത്യേകം ചിഹ്നം ചേർത്ത് എഴുതുന്നു. മലയാളത്തിലെ ലിപികളെല്ലാം അക്ഷരമാലയുടെ ചിഹ്നമാണ്, വർണമാലയുടേതല്ല. വ്യഞ്ജനങ്ങളിൽ സ്വരത്തിനുപകരം വ്യഞ്ജനങ്ങൾ തന്നെ ചേർക്കുമ്പോൾ കൂട്ടക്ഷരങ്ങളുണ്ടാകുന്നു. അഞ്ചിലധികം വ്യഞ്ജനങ്ങളുള്ള കൂട്ടക്ഷരം മലയാളത്തിൽ ഇല്ല. ഉദാ. സ്ത, ഷ്മ, പ്ര, ദ്യ --------------------------------- 2 വ്യഞ്ജനം

സ്ത്ര, ക്ഷ്മ, സ്പ്ര ----------------------------------- 3

സ്ത്യ്ര, ക്ഷ്മ്യ ----------------------------------- 4

ർൽസ്ന്യ ------------------------------------ 5

മലയാളത്തിലെ അക്ഷരമാലയുടെ ക്രമവും ഘടകങ്ങളും സംസ്കൃതത്തിലെ അക്ഷരമാലയ്ക്കു സമാനമാണെങ്കിലും മലയാളത്തിന്റേതായ റ, ഴ, ള, റ്റ (വർത്സ്യം), ന (വർത്സ്യം) എന്നീ അക്ഷരങ്ങൾ കൂടി അധികമായി മലയാളത്തിൽ വ്യവഹരിച്ചുപോരുന്നു. ഇവ ദ്രാവിഡാക്ഷരങ്ങളും ആണ്. ഇപ്രകാരം സംസ്കൃത ദ്രാവിഡാക്ഷരമാലകളുടെ മേളനത്തിന്റെ നവീകൃതരൂപമാണ് ഇന്നത്തെ മലയാളാക്ഷരമാലയിൽ കണ്ടെത്തുന്നത്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷരമാല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
{{bottomLinkPreText}} {{bottomLinkText}}
അക്ഷരമാല
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?