For faster navigation, this Iframe is preloading the Wikiwand page for അംഗവൈകല്യം.

അംഗവൈകല്യം

അന്താരാഷ്ട്ര ചിഹ്നം
സയാമീസ് ഇരട്ടകൾ

അവയവങ്ങൾ പൂർണവളർച്ച പ്രാപിക്കാത്തതുകൊണ്ടോ ഛേദിക്കപ്പെടുന്നതുകൊണ്ടോ രോഗഫലമായോ ശരീരത്തിനുണ്ടാകുന്ന രൂപവൈകല്യത്തെയാണ് അംഗവൈകല്യം എന്നു് പറയുന്നത്. ഇത് ഒന്നോ അതിലധികമോ അവയവങ്ങളെ ബാധിക്കാം.

രൂപവൈകല്യങ്ങളെ പ്രധാനമായി രണ്ടായി തരംതിരിക്കാം.

  • ജന്മനായുള്ളവ
  • ജനനാനന്തരം ഉണ്ടാകുന്നവ.

ജൻമനായുള്ള രൂപവൈകല്യങ്ങൾ

[തിരുത്തുക]

ജൻമനായുള്ള ചില പ്രധാന രൂപവൈകല്യങ്ങളുടെ വിവരണം താഴെ ചേർക്കുന്നു.

ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികൾ

[തിരുത്തുക]

ഒട്ടിച്ചേർന്ന ഇരട്ടകുട്ടികളുടെ മുൻഭാഗമോ പിൻഭാഗമോ പൂർണമായോ ഭാഗികമായോ ഒട്ടിച്ചേർന്നിരിക്കാം. ഇങ്ങനെയുള്ള ഇരട്ടകുട്ടികളെ സയാമീസ് ഇരട്ടകൾ (Conjoined twins) എന്നു പറയുന്നു.[1] ശരീരത്തിനുള്ളിലെ അവയവങ്ങൾ രണ്ടു കുട്ടികൾക്കും വെവ്വേറെയുണ്ടെങ്കിൽ ഈ കുട്ടികളെ ശസ്ത്രക്രിയ ചെയ്തു വേർപെടുത്താവുന്നതാണ്. ചിലപ്പോൾ പ്രധാനപ്പെട്ട ശരീരാവയവങ്ങൾ രണ്ടു കുട്ടികൾക്കുംകൂടി ഒന്നുമാത്രമേ കാണുകയുള്ളു. ഇങ്ങനെയുള്ള ഇരട്ടക്കുട്ടികൾക്ക് വെവ്വേറെയുള്ള ജീവിതം അസാധ്യമാണ്.

അനെൻസെഫാലി

[തിരുത്തുക]

തലയോടിന്റെ മുകൾഭാഗം ഇല്ലാതിരിക്കുകയും തലച്ചോറ് വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്യുന്ന മാരകമായ ഒരു രൂപവൈകല്യമാണിത്. ഇതിനെ അനെൻസെഫാലി (Anen-cephaly) എന്നാണ് ഇതിനെ അറിയപ്പെടുന്നത്.[2]

ക്രേനിയോബൈഫിഡം

[തിരുത്തുക]

തലയോടിലെ എല്ലുകൾ പൂർണമായി യോജിക്കാതിരിക്കുന്ന ഒരു അവസ്ഥയക്കാണ് ക്രേനിയോബൈഫിയം (Craniobifidum). തലയോടിലെ വിടവിൽ കൂടെ തലച്ചോറ് പുറത്തേക്ക് തള്ളിവരികയും ചെയ്യാറുണ്ട്. തലച്ചോറിന്റെ ബാഹ്യാവരണം മാത്രം പുറത്തേക്കു തള്ളിയാൽ അതിന് മെനിൻജോസീൽ (meningocele) എന്നും,[3] തലച്ചോറിന്റെ ഭാഗം കൂടിയുണ്ടെങ്കിൽ അതിന് മെനിൻജോഎൻസെഫലോസീൽ (Meningoence-phalocele) എന്നും പറയുന്നു.[4]

ഇനെൻസെഫാലി

[തിരുത്തുക]

തലയോടിന്റെ പുറകിലുള്ള വിടവ് കഴുത്തിലെ കശേരുക്കളെ ബാധിക്കുക മൂലമുണ്ടാകുന്ന രൂപവൈകല്യത്തെ ഇനെൻസെഫാലി (Inencephaly) എന്നറിയപ്പെടുന്നു.

സ്പൈനാ ബൈഫിഡാ

[തിരുത്തുക]

കശേരുക്കളുടെ പിൻഭാഗം യോജിക്കാതിരിക്കുന്ന അവസ്ഥയ്ക്ക് സ്പൈനാ ബൈഫിഡാ (Spina bifida) എന്നു പറയുന്നു.[5] ഇത് ഒന്നോ അതിലധികമോ കശേരുക്കളെ ബാധിക്കാവുന്നതാണ്. ഈ വിടവിൽക്കൂടി തലച്ചോറിന്റെ ആവരണം പുറത്തേക്കുവരാവുന്നതാണ് (meningocele).[6] കൂടുതൽ മാരകമായ അവസ്ഥകളിൽ സുഷ്മ്നെതന്നെ പുറത്തേക്ക് വരികയും (myelocele) ചെയ്യും.[7]

ഹൈഡ്രോസെഫാലസ്

[തിരുത്തുക]

മസ്തിഷ്കമേരുദ്രവത്തിന്റെ (Cerebrospinal fluid) ശരിയായ സംക്രമണത്തിനു തടസ്സം നേരിടുമ്പോൾ ഹൈഡ്രോസൈഫാലസ് (Hydrocephalus) എന്ന വൈകല്യം ഉണ്ടാകുന്നു. സാധാരണയായി ഈ തടസ്സം അക്വിഡക്റ്റ് ഒഫ് സിൽവിയസിൽ (Aqueduct of silvius) ആണ് ഉണ്ടാക്കുന്നത്. കുട്ടിയുടെ തല വളരെ വലുതാവുകയും കണ്ണുകൾ കുഴിഞ്ഞിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്.

ഡൗൺസ് സിൻഡ്രോം

[തിരുത്തുക]

മുൻകാലങ്ങളിൽ മംഗോളിസം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡൗൺസ് സിൻഡ്രോം (Down'sb Syndrome)[8] എന്ന ജനിതക രോഗമുളള വ്യക്തികളിൽ എല്ലാ കോശങ്ങളിലും 46 നുപകരം 47 ക്രോമസോമുകളുണ്ടായിരിക്കും. ഈ അധിക ക്രോമസോം 21-ാമത്തെ ജോടിയിലാണ് കാണുന്നത്. ഡൌൺസ് സിൻഡ്രോം ഉള്ള വ്യക്തികളുടെ തല സാമാന്യത്തിലും ചെറുതും ഉരുണ്ട് പരന്നതും ആണ്. വലിപ്പം കുറഞ്ഞ വായിലൂടെ നാക്ക് പുറത്തേക്ക് തള്ളിയിരിക്കുന്നത് സാധാരണമാണ്. തലച്ചോറിന്റെ വളർച്ച അപൂർണമായതുകൊണ്ട് ഈ കുട്ടികളിൽ ബുദ്ധിമാന്ദ്യം ഉണ്ടാകാറുണ്ട്. പ്രായമായ സ്ത്രീകളുടെ കടിഞ്ഞൂൽപ്രസവത്തിലുളള കുട്ടികളിലാണ് ഈ വൈകല്യം കൂടുതലായി കണ്ടുവരുന്നത്.

മാർഫൻസ് സിൻഡ്രോം

[തിരുത്തുക]

അസ്ഥി, കണ്ണ്, ഹൃദയം, രക്തക്കുഴലുകൾ എന്നീ അവയവങ്ങളിൽ വൈകല്യങ്ങൾ ഉളവാക്കുന്ന മാർഫൻസ് സിൻഡ്രോം (Marfan's syndrome)[9] ജനിതകരോഗത്തെപറ്റി ആദ്യമായി വിവരിച്ചത് മാർഫൻ എന്ന ശാസ്ത്രജ്ഞനാണ് (1896). ഉയരംകൂടിയ ശരീരപ്രകൃതി, നീളംകൂടിയ കൈകാലുകൾ, മാംസപേശികളുടെ ശക്തിക്കുറവ്, കണ്ണിലെ കാചത്തിന്റെ സ്ഥാനംതെറ്റൽ, വലിയ രക്തധമനികളിൽ വീക്കം ഇവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

ഹൃദയവൈകല്യങ്ങൾ

[തിരുത്തുക]

ഹൃദയത്തിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ വിടവുണ്ടാകുക (inter-artrial and inter-ventricular septal defects),[10] പ്രധാന രക്തധമനികളുടെ ഉദ്ഭവത്തിൽ വ്യത്യാസമുണ്ടാകുക (transposition of great vessels),[11] ഗർഭസ്ഥശിശുവിലുള്ള ഡക്റ്റസ് ആർടീരിയോസസ് എന്ന രക്തധമനി ജനനശേഷം അപ്രത്യക്ഷമാകാതിരിക്കുക (patent ductus arteriosis),[12] മഹാധമനിയുടെ ഒരു ഭാഗം ചുരുങ്ങിയിരിക്കുക (coarctation of the Aorta), ഹൃദയത്തിലെ വാൽവുകളുടെ എണ്ണത്തിലോ സ്ഥാനത്തിനോ വ്യത്യാസമുണ്ടാകുക എന്നിവയാണ് ഹൃദയത്തെ ബാധിക്കുന്ന പ്രധാന വൈകല്യങ്ങൾ.

അസ്ഥിവൈകല്യങ്ങൾ

[തിരുത്തുക]

എല്ലുകളുടെ വളർച്ചയിലുള്ള അപാകതകൊണ്ട് എല്ലുകൾ വേഗം പൊട്ടിപ്പോകുന്ന ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ(Osteogenisis imperfecta)യും[13] അക്കോൺഡ്രോപ്ളാസിയ(Achondroplasia)യും ആണ് പ്രമുഖ ജന്മസിദ്ധ അസ്ഥിവൈകല്യങ്ങൾ. അക്കോൺഡ്രോപ്ളാസിയ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലുകളുടെ വളർച്ചയെ ബാധിക്കുന്ന ഒരു വൈകല്യമാണ് ഇത്. കൈകാലുകൾ വളരെ ചെറുതായിരിക്കുക, തല കൈകാലുകളെ അപേക്ഷിച്ചു വലിപ്പം കൂടിയിരിക്കുക, മൂക്കു പതിഞ്ഞിരിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ.

കൈകാലുകളുടെ വളർച്ചയിൽ വേറെയും പല വൈകല്യങ്ങളും ഉണ്ടാകാം. ജന്മനാൽ ഒന്നോ അതിലധികമോ കൈകാലുകൾ ഇല്ലാതിരിക്കുന്ന അവസ്ഥയ്ക്ക് എമീലിയ (Amelia) എന്നും കാലുകൾ രണ്ടും ഒട്ടിച്ചേർന്നിരിക്കുന്ന അവസ്ഥയ്ക്ക് സിരോണോമീലിയ (Sironomelia)[14] എന്നും പറയുന്നു. രണ്ടു കാലുകൾക്കുപകരം നടുവിൽ ഒരു കാൽ മാത്രം ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷമാണ് മോണോമീലിയ (Monomelia). പോളീഡാക്റ്റിലി

പാദങ്ങൾ വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് ടാലിപസ് (Talipes) എന്നു പറയുന്നു. ഇതു പലവിധത്തിൽ ഉണ്ടാകാവുന്നതാണ്. സിൻഡാക്റ്റിലി

കൈകളിലോ കാലുകളിലോ സാധാരണയിൽ കൂടുതൽ വിരലുകളുണ്ടാകുന്ന പോളിഡാക്റ്റിലി വളരെ സാധാരണയായി കണ്ടുവരുന്ന ഒരു വൈകല്യമാണ്. ഒരു അഭംഗിക്കു കാരണം എന്നതിൽ കവിഞ്ഞ് ഇതിനു വലിയ പ്രാധാന്യമില്ല. വിരലുകൾ തമ്മിൽ യോജിച്ചിരിക്കുന്ന അവസ്ഥയ്ക്ക് സിൻഡാക്റ്റിലി എന്നു പറയുന്നു. വിരലുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും. കുറുകിയ കൈകാൽവിരലുകൾ ഉണ്ടാകുന്ന ബ്രാക്കി ഫലാൻജി മറ്റൊരു സാധാരണ വൈകല്യമാണ്.

ദഹനേന്ദ്രിയവൈകല്യങ്ങൾ

[തിരുത്തുക]

അന്നനാളത്തിന്റെയോ കുടലിന്റെയോ ഏതെങ്കിലും ഭാഗം പൂർണ വളർച്ച പ്രാപിക്കാതിരിക്കാറുണ്ട്. ഇതിന് അട്രീസിയ (Atresia) എന്നു പറയുന്നു.[15] കടിഞ്ഞൂൽ കുട്ടികളിലുണ്ടാകുന്ന ഒരു വൈകല്യം ആമാശയത്തിന്റെ ഒരു ഭാഗം ചുരുങ്ങിപ്പോകുക എന്നതാണ് (congenital pyloric stenosis). എപ്പോഴുമുള്ള ഛർദി ഇതിന്റെ ഒരു പ്രധാനലക്ഷണമാണ്. വൻകുടലിന്റെ ഒരു ഭാഗം വളരെ വലുതായിരിക്കുന്ന അവസ്ഥയ്ക്ക് മെഗാകോളൻ (megacolon) എന്നു പറയുന്നു. ഇതും ജൻമനാ ഉണ്ടാകുന്ന ഒരു വൈകല്യമാണ്. ഗർഭസ്ഥശിശുവിലെ വിറ്റെലോ-ഇന്റസ്റ്റൈനൽ ഡക്ട് (vitello-Intestinal duct) ജനിച്ചതിനുശേഷവും അപ്രത്യക്ഷമാകാതിരുന്നാൽ മെക്കൽസ്ഡൈവേർട്ടിക്കുലം (Meckel's diverticulam) എന്ന വൈകല്യം ഉണ്ടാകുന്നു. സാധാരണയായി കണ്ടുവരുന്ന മറ്റൊരു ദഹനേന്ദ്രിയവൈകല്യമാണ് മലദ്വാരം അടഞ്ഞിരിക്കുന്ന അവസ്ഥ (Imperforate anus).

വൃക്കകളുടെ വൈകല്യങ്ങൾ

[തിരുത്തുക]

ചില കുട്ടികളിൽ വൃക്കകൾ രണ്ടും ഒന്നിച്ചു കൂടിയിരിക്കുന്നതായി കാണാം. ഇതിനെ ഹോഴ്സ് ഷൂ കിഡ്നി (horse shoe kidney) എന്നു പറയുന്നു. ഒരു വൃക്കയിൽനിന്നും ഒന്നിലധികം മൂത്രക്കുഴലുകൾ ഉദ്ഭവിക്കുന്നതാണ് വേറൊരു വൈകല്യം. മൂത്രാശയം പുറത്തേയ്ക്കു കാണുന്ന അവസ്ഥയ്ക്ക് എക്ടോപിയ വെസിക്ക (ectopia vesica) എന്നു പറയുന്നു.

കണ്ണ്, വായ ഇവയുടെ വൈകല്യങ്ങൾ

[തിരുത്തുക]

കണ്ണുകൾ ഇല്ലാതിരിക്കുക, ചെറുതായിരിക്കുക, കണ്ണിന്റെ കാചം വെളുത്തിരിക്കുക, കൺപോളകളില്ലാതിരിക്കുക ഇവയാണ് കണ്ണിനെ ബാധിക്കുന്ന വൈകല്യങ്ങൾ. ചുണ്ടുകൾക്കുണ്ടാകുന്ന ഒരു പ്രധാന വൈകല്യമാണ് മുയൽച്ചുണ്ട് (മുച്ചിറി). ഗർഭസ്ഥശിശുവിൽ അഞ്ചുഭാഗങ്ങളായി രൂപംപ്രാപിക്കുന്ന മുഖത്തിന്റെ ചില ഭാഗങ്ങൾ തമ്മിൽ കൂടിച്ചേരാതെവരുമ്പോഴാണ് മുയൽച്ചുണ്ട് ഉണ്ടാകുന്നത്. ഒരു വശത്തു മാത്രമായോ രണ്ടു വശത്തുമായോ ഈ വൈകല്യം ഉണ്ടാകാം. മുച്ചിറിയുടെ പിളർപ്പു പൂർണമായോ അല്പമായോ ഉണ്ടാകാവുന്നതാണ്. പൂർണമായ പിളർപ്പുള്ള കുട്ടികളുടെ മൂക്ക് പരന്നും നാസികാദ്വാരം വായോടുചേർന്നും ഇരിക്കും. ഇങ്ങനെയുള്ള പല കുട്ടികളുടെയും അണ്ണാക്കും പിളർന്നിരിക്കും (Cleft Palate). ഇവർ ആഹാരം കഴിക്കുമ്പോൾ അതിലൊരംശം മൂക്കിൽകൂടി പുറത്തേക്കു വരിക സാധാരണയാണ്. വായുടെ വലിപ്പം അധികമാകുക, നാക്കിന്റെ അടിഭാഗം വായുമായി കൂടിച്ചേരുക (tongue tie) ഇവയാണ് വായിൽ ഉണ്ടാകാറുള്ള വൈകല്യങ്ങൾ.

വൈകല്യകാരണങ്ങൾ. ജൻമനായുള്ള വൈകല്യങ്ങളുടെ കാരണങ്ങൾ പലതാണ്. ഇവയെ രണ്ടായി തരംതിരിക്കാം.

  1. ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ (genetic abnormalities),
  2. ഭ്രൂണത്തിന്റെ ചുറ്റുമുള്ള പരിതഃസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ.

ജീനുകളിലുണ്ടാകുന്ന വ്യതിയാനംകൊണ്ട് ഉണ്ടാകുന്നവ

[തിരുത്തുക]

കൈയിലോ കാലിലോ സാധാരണയിൽ കൂടുതൽ വിരലുകൾ ഉണ്ടാകുക, വിരലുകൾ തമ്മിൽ യോജിച്ചിരിക്കുക, നീളം കുറഞ്ഞ വിരലുകൾ ഉണ്ടാകുക, മാർഫൻസ് സിൻഡ്രോം, അക്കോൺഡ്രോപ്ളാസിയ ഇവ ഇതിനുദാഹരണങ്ങളാണ്.

ഭ്രൂണത്തിന്റെ ചുറ്റുമുള്ള പരിതഃസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ

[തിരുത്തുക]

അമ്മയുടെ പ്രായം ഒരു പ്രധാന ഘടകമാണ്. ജൻമനായുള്ള വൈകല്യങ്ങൾ വളരെ പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ സ്ത്രീകളുടെ കുട്ടികളിലാണ് കാണുന്നത് (അതായത് 15 വയസ്സിനു താഴെയും 40 വയസ്സിനു മുകളിലും). ഡൌൺസ് സിൻഡ്രോം ഇതിനൊരുദാഹരണമാണ്. ഗർഭസമയത്ത് അമ്മയ്ക്കുണ്ടാകുന്ന രോഗങ്ങൾ ആണ് മറ്റൊന്ന് ഇതിൽ പ്രധാനപ്പെട്ടത് ജർമൻ മീസിൽസ് (German measles) എന്ന വൈറസ്രോഗമാണ്. ഗർഭമുണ്ടായി ആദ്യത്തെ 3 മാസത്തിൽ ഈ രോഗമുണ്ടാവുകയാണെങ്കിൽ ഹൃദയം, കണ്ണ്, മൂക്ക്, ചെവി, പല്ല് ഇവയുടെ വൈകല്യങ്ങൾ കുട്ടികളിലുണ്ടാകുന്നു. ഇതു കൂടാതെ മറ്റു പല വൈറസ്രോഗങ്ങളും ജൻമനായുള്ള വൈകല്യങ്ങൾക്ക് കാരണമായി പറയാറുണ്ട്. ചികിത്സയ്ക്കായോ മറ്റു വിധത്തിലോ ഗർഭിണികൾ ഏല്ക്കുന്ന അണുപ്രസരം കുട്ടികളിൽ അംഗവൈകല്യം ഉണ്ടാക്കുന്നതിന് കാരണമാണ്. ഗർഭിണികൾ അനാവശ്യമായി എക്സ്റേപരിശോധനയ്ക്കു വിധേയരാകരുത് എന്നു പറയുന്നത് ഇതുകൊണ്ടാണ്. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിൽ അണുബോംബിൽനിന്നുമുള്ള അണുപ്രസരമേറ്റ സ്ത്രീകളുടെ കുട്ടികളിൽ അംഗവൈകല്യങ്ങൾ സാധാരണയിൽ കൂടുതൽ കാണുന്നു. സ്ത്രീകൾ ഗർഭകാലത്ത് ഔഷധങ്ങൾ, മയക്കുമരുന്നുകൾ ഇവ കഴിക്കുന്നത് കുട്ടികളിൽ അംഗവൈകല്യം ഉണ്ടാകുന്നതിനു കാരണമാകുന്നു. ഉദാഹരണം താലിഡോമൈഡ് (Thali-domide) എന്ന ഔഷധമാണ്. ഇതു വളരെ വികൃതമായ വൈകല്യങ്ങൾക്ക് (ഉദാ. കൈകാലുകളില്ലാത്ത കുട്ടികൾ) കാരണമാകാം. എൽ.എസ്.ഡി. (L.S.D), മരിജുവാന (Marijuana) എന്നിവ പതിവായി ഉപയോഗിക്കുന്ന സ്ത്രീകളുടെ കുട്ടികളിൽ ശരീരവൈകല്യങ്ങൾ കൂടുതലായി കണ്ടുവരുന്നു.

അമ്മയുടെ രക്തത്തിലെ ഓക്സിജൻ അമിതമായി കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ ജൻമനായുള്ള വൈകല്യങ്ങൾക്ക് കാരണമാകുന്നു. ഗർഭിണിയുടെ ആഹാരത്തിലെ മാംസ്യത്തിന്റെയും ജീവകങ്ങളുടെയും കുറവ് കുട്ടികളിൽ അംഗവൈകല്യം ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണമായി പറയാറുണ്ട്.

ജനനാനന്തരം ഉണ്ടാകുന്ന വൈകല്യങ്ങൾ

[തിരുത്തുക]

കുഷ്ഠം, സിഫിലിസ് ഇവയാണ് അംഗവൈകല്യത്തിനു നിദാനമായ പ്രധാനരോഗങ്ങൾ. കുഷ്ഠരോഗം മൂലം കൈകാലുകളുടെ വിരലുകൾ അടർന്നുപോകുകയോ കൈകാലുകൾക്കോ മൂക്കിനോ വൈകല്യങ്ങൾ ഉണ്ടാവുകയോ ചെയ്യാം. സിഫിലിസ് എന്ന രോഗംകൊണ്ട് പല്ലുകൾ, മൂക്ക്, അസ്ഥികൾ ഇവയ്ക്കു വൈകല്യങ്ങൾ ഉണ്ടാകാം. തീപ്പൊള്ളൽ അംഗവൈകല്യത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. തീപ്പൊള്ളൽകൊണ്ടുണ്ടാകുന്ന പരുക്കുകൾ ഉണങ്ങുമ്പോൾ പൊള്ളലേറ്റ ശരീരഭാഗങ്ങൾ ചുരുങ്ങി വികൃതമായിത്തീരുന്നു.

സൌന്ദര്യവർദ്ധനവിനുവേണ്ടിയും മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങൾക്കു വേണ്ടിയും ശിക്ഷാസമ്പ്രദായം എന്ന നിലയിലും അംഗവൈകല്യം വരുത്താറുണ്ട്. അംഗവികലനം ഒരു ശിക്ഷയായി പല നിയമപദ്ധതികളും അംഗീകരിച്ചിരുന്നു. കളവിന് കൈ വെട്ടിക്കളയുക, കണ്ണു കുത്തിപ്പൊട്ടിക്കുക, ചില ദുഷ്കർമങ്ങൾക്ക് വിരൽ ചെത്തിക്കളയുക, ചൂടുവയ്ക്കുക മുതലായവ ഇതിൽ പെടും.

ഒരു ചികിത്സാമാർഗ്ഗമായി അംഗവികലനം നടത്തുന്നത് പ്രധാനമായി മൂന്നു തരത്തിലുളള രോഗങ്ങൾക്കാണ്.

അർബുദം

[തിരുത്തുക]

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അർബുദം ബാധിച്ചാൽ ഒരു ചികിത്സാമാർഗ്ഗമെന്ന നിലയിൽ അർബുദം ബാധിച്ച ശരീരഭാഗത്തെ ശസ്ത്രക്രിയ മൂലം നീക്കം ചെയ്യന്നു. ഉദാ. കൈകാലുകൾ, സ്തനം, ആമാശയം, പുരുഷലിംഗം ഇവയിൽ അർബുദരോഗമുണ്ടാകുമ്പോൾ ആ ഭാഗം മുഴുവനായി വിഛേദിച്ചു കളയുന്നു (നോ: അർബുദം).

രക്തധമനികൾക്ക് ഉണ്ടാകുന്ന ചില രോഗങ്ങൾ

[തിരുത്തുക]

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തസംക്രമണം നിലയ്ക്കുകയും ആ ഭാഗം മരവിച്ച് ഉപയോഗശൂന്യമായിത്തീരുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ആ ഭാഗം മുറിച്ചുകളയുക പതിവാണ്. ഉദാ. ഗാൻഗ്രീൻ ഉണ്ടാകുമ്പോൾ കാലുകളുടെയോ കൈകളുടെയോ വിരലുകളോ കൈകാലുകൾതന്നെയുമോ മുറിച്ചുകളയാറുണ്ട്. ത്രോംബോ അൻജൈറ്റിസ് ഒബിളിറ്ററൻസ് (Thrombo angitis obiliterans) ആർടീരിയോസ്ക്ളീറോട്ടിക് ഗാൻഗ്രീൻ (Arterios-clerotic gangrene) എന്നീ രോഗങ്ങൾക്കാണ് ഇതു സാധാരണയായി ചെയ്തുവരുന്നത്.

അപകടങ്ങൾ മൂലമുണ്ടാകുന്ന വലിയ മുറിവുകൾ

[തിരുത്തുക]

അപകടങ്ങൾ മൂലം കൈകാലുകളിലെ എല്ലുകളോ, മാംസപേശികളോ ചതഞ്ഞരഞ്ഞു പോകുകയും രക്തധമനികൾ പൊട്ടിപ്പോവുകയും ചെയ്താൽ അത് ചികിത്സിച്ചു സുഖമാക്കുക പ്രയാസമാണ്. രോഗിയുടെ മരണത്തിനുതന്നെയും കാരണമാകാം; ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ശസ്ത്രക്രിയചെയ്ത് ഈ ഭാഗങ്ങൾ മാറ്റുക അത്യന്താപേക്ഷിതമാണ്.

അവലംബം

[തിരുത്തുക]
  1. Conjoined Twins
  2. Anencephaly
  3. Meningocele
  4. Meningoencephalocele
  5. Spina Bifida
  6. Meningocele
  7. "Myelocele". Archived from the original on 2012-05-15. Retrieved 2010-10-25.
  8. Down syndrome
  9. Marfan Syndrome
  10. "INTER-ATRIAL AND INTER-VENTRICULAR SEPTA". Archived from the original on 2010-12-26. Retrieved 2010-10-25.
  11. TRANSPOSTION OF THE GREAT VESSELS
  12. What is patent ductus arteriosus (PDA)?
  13. "Osteogenesis Imperfecta". Archived from the original on 2007-06-28. Retrieved 2010-10-25.
  14. Sirenomelia
  15. Biliary Atresia
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗവൈകല്യങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
അംഗവൈകല്യം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?